സ്വന്തം ഭര്‍ത്താവിന് പോലും സ്വകാര്യ ചിത്രങ്ങള്‍ നല്‍കരുത്, ആണിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ട കാര്യം പെണ്ണിനില്ല, തുറന്നടിച്ച് വൈറല്‍ ഫോട്ടോഷൂട്ട് താരം ശാലിനി

306

ഒരൊറ്റ ഫോട്ടോഷൂട്ടുക്കൊണ്ട് വൈറലായ താരമാണ് തമിഴ് ടെലിവിഷന്‍ താരം ശാലിനി. വിവാഹത്തിലും, ഗര്‍ഭകാലത്തും സാധാരണ ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ളപ്പോള്‍ ശാലിനി ഡിവോഴ്സ് ഫോട്ടോ ഷൂട്ട് നടത്തിയാണ് വൈറലായത്.

Advertisements

മുള്ളം മലരും എന്ന സീരിയലിലൂടെയാണ് ശാലിനി താരമാകുന്നത്. തനിക്ക് നേരിടേണ്ടി വന്ന പീഢനങ്ങള്‍ കാരണമാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് താന്‍ നടത്തിയത് എന്ന് ശാലിനി ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു.

Also Read: വിവാഹശേഷം അഭിനയം വിട്ടു, ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയില്‍, 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച് ജാനിക്കുട്ടിയും കുഞ്ഞാത്തോലും, വൈറലായി ചിത്രം

റിയാസ് എന്നാണ് ശാലിനിയുടെ മുന്‍ഭര്‍ത്താവിന്റെ പേര്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം. റിയ എന്നൊരു മകളും ഇവര്‍ക്കുണ്ട്. ഇപ്പോഴിതാ വൈറലായ ഫോട്ടോഷൂട്ടിനെ കുറിച്ച് ശാലിനി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

വിവാഹമോചനം നേടിയപ്പോള്‍ ഫോട്ടോഷൂട്ട് എന്ന ആശയം മനസ്സിലുണ്ടായിരുന്നു. എന്നാല്‍ അത് ഇത്രത്തോളം വൈറലാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താന്‍ അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയാണെന്നും മകള്‍ക്ക് ആ ഗതി വരാതിരിക്കാന്‍ മാക്‌സിമം ഭര്‍ത്താവുമായി രമ്യതയില്‍ പോകാന്‍ ശ്രമിച്ചിരുന്നുവെന്നും ശാലിനി പറയുന്നു.

Also Read: മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ മുന്നിൽ വെച്ച് ആ നടൻ ഷാജി കൈലാസിന്റെ മുഖത്ത് അടിച്ചു, എല്ലാവരും നോക്കി നിന്നപ്പോൾ ലാലേട്ടൻ ചെയ്തത് ഇങ്ങനെ

എന്നാല്‍ സ്വന്തം മകളെ ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അച്ഛനെ കാണണമെന്ന് മകള്‍ പറയുമ്പോള്‍ വീഡിയോ കോള്‍ ചെയ്യുമായിരുന്നുവെന്നും എന്നാല്‍ അയാള്‍ എടുക്കാറില്ലായിരുന്നുവെന്നും ഇപ്പോള്‍ താനും മകളും അയാളെ മറന്നുവെന്നും അച്ഛനെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ മരിച്ചുപോയി എന്നാണ് പറയുന്നതെന്നും ശാലിനി പറയുന്നു.

സ്വന്തം ഭര്‍ത്താവിന് ആണെങ്കില്‍ പോലും സ്വകാര്യ ചിത്രങ്ങള്‍ നല്‍കരുത്. ഇന്ന് താന്‍ മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. അവള്‍ വളരെ ബോള്‍ഡായി തന്നെ വളരണമെന്നും ഒരു പെണ്ണാണ് ആണിന് ജന്മം നല്‍കി ഭൂമിയിലെത്തിക്കുന്നതെന്നും അതിനാല്‍ ഒരു പെണ്ണ് വിചാരിച്ചാല്‍ എന്തും ചെയ്യാന്‍ സാധിക്കുമെന്നും ആണിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ട കാര്യമില്ലെന്നും ശാലിനി പറയുന്നു.

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

Advertisement