Home Entertainment Celebrities

എന്നെ തിരിച്ചറിയുമെന്ന് കരുതിയില്ല, ആ സിനിമ സെറ്റില്‍ വെച്ച് നയന്‍താര ചെയ്ത കാര്യം ഒരിക്കലും മറക്കില്ല, മനസ്സുതുറന്ന് മാല പാര്‍വതി

469

തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു ലേഡി സൂപ്പര്‍സ്റ്റാറുണ്ടെങ്കില്‍ അത് നയന്‍താരയാണ്. മലയാളത്തില്‍ അവതാരികയായി എത്തിയതാരം സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളം സിനിമകളില്‍ നിന്ന് തമിഴിലേക്ക് ചേക്കേറിയ താരം പിന്നീട് തെലുങ്കിലും, കന്നഡയിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. സംവിധായകനായ വിഘ്‌നേശിനെയാണ് താരം വിവാഹം കഴിച്ചത്.

Advertisements

ഇരുവര്‍ക്കും ഉയിര്‍, ഉലകം എന്ന രണ്ട് മക്കളുണ്ട്. സറോഗസിയിലൂടെയാണ് താരം അമ്മയായത്. ഉയിര്‍ രുദ്രനീല്‍ എന്‍ ശിവന്‍, ഉലക് ദൈവിക് എന്‍ ശിവന്‍ എന്നീ പേരുകളാണ് മക്കള്‍ക്കിട്ടിരിക്കുന്നത്. വിവാഹശേഷവും അഭിനയത്തില്‍ സജീവമാണ് നയന്‍താര.

Also Read: സ്വന്തം ഭര്‍ത്താവിന് പോലും സ്വകാര്യ ചിത്രങ്ങള്‍ നല്‍കരുത്, ആണിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ട കാര്യം പെണ്ണിനില്ല, തുറന്നടിച്ച് വൈറല്‍ ഫോട്ടോഷൂട്ട് താരം ശാലിനി

ഇപ്പോഴിതാ നയന്‍താരയെ കുറിച്ച് മലയാള സിനിമാനടി മാലാപാര്‍വതി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നയന്‍താരക്കൊപ്പം കണക്ട് എന്ന ചിത്രത്തിന് ശേഷം പുതിയൊരു ചിത്രത്തില്‍ കൂടി അഭിനയിക്കുകയാണ് മാല പാര്‍വതി.

വളരെ സാധാരണരീതിയിലാണ് നയന്‍താരയുടെ പെരുമാറ്റം. താനൊരു വലിയ വ്യക്തിയാണെന്നൊന്നും ചിന്തിക്കുന്ന ആളല്ലെന്നും നേരത്തെ നയന്‍താര അവതാരയായിരുന്ന ചാനലില്‍ താനും അവതാരകയായിരുന്നുവെന്നും ആ സമയത്ത് കണ്ടിട്ടുണ്ട് എ്‌നാല്‍ പിന്നീട് കണ്ടിരുന്നില്ലെന്നും അതിനാല്‍ തന്നെ പരിചയമുണ്ടാകുമോയെന്ന് അറിയില്ലായിരുന്നുവെന്നുംന്നും മാല പാര്‍വതി പറയുന്നു.

Also Read: വിവാഹശേഷം അഭിനയം വിട്ടു, ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയില്‍, 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച് ജാനിക്കുട്ടിയും കുഞ്ഞാത്തോലും, വൈറലായി ചിത്രം

പക്ഷേ നയന്‍താര തന്നെ ശരിക്കും ഞെട്ടിച്ചു. ഷൂട്ടിങ് സെറ്റില്‍ വെച്ച് തന്നെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി എന്നും എന്തുണ്ട് അമ്മേ വിശേഷം എന്ന് ചോദിച്ച് അടുത്ത് വന്നുവെന്നും ഷൂ്ട്ടിങ് സെറ്റില്‍ വെച്ചുണ്ടായ ഒരു സംഭവം താന്‍ ഒരിക്കലും മറക്കില്ലെന്നും മാല പാര്‍വതി പറയുന്നു.

താന്‍ വെജ് ഭക്ഷണമാണ് കഴിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം ഭക്ഷമം കഴിക്കാനിരുന്നപ്പോള്‍ തനിക്ക് നോണ്‍വെജ് ഭക്ഷണം കൊണ്ടുതന്നുവെന്നും വേണ്ടെന്ന് പറഞ്ഞപ്പോള്‍ വെജ് ഇല്ലെന്ന് പറഞ്ഞുവെന്നും അങ്ങനെ താന്‍ കാരവാനില്‍ പോയിരുന്നപ്പോള്‍ ഒരാള്‍ വാതിലില്‍ മുട്ടിയെന്നും തുറന്നപ്പോള്‍ കണ്ടത് ഭക്ഷണവുമായി ഒരാള്‍ നില്‍ക്കുന്നതായിരുന്നുവെന്നും തനിക്ക് വേണ്ടി നയന്‍താര വീട്ടില്‍ നിന്ന് വെജിറ്റബിള്‍ ഭക്ഷണം എത്തിച്ചുതന്നതായിരുന്നുവെന്നും മാലാ പാര്‍വതി പറയുന്നു.

Advertisement