വിളിക്കുന്നവരോടൊക്കെ പറഞ്ഞു അഡ്ജസ്റ്റ്‌മെന്റാണെങ്കില്‍ നടക്കില്ലെന്ന്, ഇതിന് ശേഷം നഷ്ടമായത് ഒത്തിരി അവസരങ്ങള്‍, കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വരദ പറയുന്നു

390

സിനിമകളിലൂടെയും സീരിയലുകളിലൂടേയും വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് വരദ. ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയാണ് വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.

Advertisements

സീരിയല്‍ താരമായ ജിഷിന്‍ മോഹന്‍ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതര്‍ ആയതും. എന്നാല്‍ അടുത്തിടെ ഇവര്‍ പിരിഞ്ഞെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.

Also Read: സ്വന്തം ഭര്‍ത്താവിന് പോലും സ്വകാര്യ ചിത്രങ്ങള്‍ നല്‍കരുത്, ആണിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ട കാര്യം പെണ്ണിനില്ല, തുറന്നടിച്ച് വൈറല്‍ ഫോട്ടോഷൂട്ട് താരം ശാലിനി

സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന വരദ ഇപ്പോള്‍ സീരിയല്‍ രംഗത്ത് ആണ് തിളങ്ങി നില്‍ക്കുന്നത്. ഇപ്പോഴിതാ അഭിനയ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് തുടക്കകാലത്ത് വളരെ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.

സിനിമയില്‍ നിന്ന് ആദ്യമൊക്കെ ഒത്തിരി ഓഫറുകള്‍ വന്നിരുന്നു. കഥയൊക്കെ പറഞ്ഞ് കഴിഞ്ഞ് അവസാനം ചോദിക്കുന്നത് അഡ്ജസ്റ്റ് ചെയ്യുമോ എന്നായിരുന്നുവെന്നും നിരന്തരം ഇതാവശ്യപ്പെട്ട് കോളുകള്‍ വരാറുണ്ടായിരുന്നുവെന്നും ഒത്തിരി വിഷമം തോന്നിയിട്ടുണ്ടെന്നും പിന്നീട് വിളിക്കുന്നവരോട് അഡ്ജസ്റ്റ്‌മെന്റ് ആണെങ്കില്‍ തുടര്‍ന്ന് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് തന്നെ പറഞ്ഞുവെന്നും വരദ പറയുന്നു.

Also Read: വിവാഹശേഷം അഭിനയം വിട്ടു, ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയില്‍, 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച് ജാനിക്കുട്ടിയും കുഞ്ഞാത്തോലും, വൈറലായി ചിത്രം

ഇതിന് പിന്നാലെ ഒത്തിരി ഓഫറുകള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം മോശം അുഭവങ്ങളുള്ളതുകൊണ്ട് പലപ്പോഴും സിനിമയില്‍ അഭിനയിക്കേണ്ട എന്നുവരെ തോന്നിയിരുന്നുവെന്നും എന്നാല്‍ സീരിയലില്‍ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും വരദ പറയുന്നു.

Advertisement