അന്ന് ഞാന്‍ രണ്ടാംക്ലാസ്സിലായിരുന്നു, ഊണുകഴിക്കണമെങ്കില്‍ എപ്പോഴും പ്രേംപൂജാരി സിനിമ കാണണം, ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ ചാക്കോച്ചന്‍ തകര്‍ന്നുപോയി, രസകരമായ അനുഭവം തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളി

308

ഹിറ്റ്‌മേക്കര്‍ ദിലീഷ് പോത്തന്‍ മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ.

Advertisements

മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്.

Also Read: സ്വന്തം ഭര്‍ത്താവിന് പോലും സ്വകാര്യ ചിത്രങ്ങള്‍ നല്‍കരുത്, ആണിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ട കാര്യം പെണ്ണിനില്ല, തുറന്നടിച്ച് വൈറല്‍ ഫോട്ടോഷൂട്ട് താരം ശാലിനി

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബനെ കുറിച്ച് അപര്‍ണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. എല്ലാവര്‍ക്കും ഒത്തിരി ഇഷ്ടം തോന്നുന്ന ഒരു നടനാണ് കുഞ്ചാക്കോ ബോബനെന്നും അദ്ദേഹവും ശാലിനിയും ഒന്നിച്ചഭിനയിച്ച പ്രേം പൂജാരി എന്ന സിനിമ കണ്ടുകൊണ്ടായിരുന്നു താന്‍ ചെറുപ്പത്തില്‍ ഊണുകഴിച്ചിരുന്നതെന്നും അപര്‍ണ പറയുന്നു.

Also Read: മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ മുന്നിൽ വെച്ച് ആ നടൻ ഷാജി കൈലാസിന്റെ മുഖത്ത് അടിച്ചു, എല്ലാവരും നോക്കി നിന്നപ്പോൾ ലാലേട്ടൻ ചെയ്തത് ഇങ്ങനെ

ഊണുകഴിക്കണമെങ്കില്‍ തനിക്ക് ആ ചിത്രം കാണണമായിരുന്നു. ആ സമയത്ത് താന്‍ രണ്ടാംക്ലാസ്സിലായിരുന്നുവെന്നും ഇക്കാര്യം താന്‍ ചാക്കോച്ചനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തകര്‍ന്നുപോയിരുന്നുവെന്നും തന്റെ പ്രായം കേട്ടപ്പോഴായിരുന്നു അദ്ദേഹം ഞെട്ടിയതെന്നും എപ്പോഴും ചാം ഉള്ള ഒരാളാണ് ചാക്കോച്ചനെന്നും അപര്‍ണ പറയുന്നു.

Advertisement