മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ മുന്നിൽ വെച്ച് ആ നടൻ ഷാജി കൈലാസിന്റെ മുഖത്ത് അടിച്ചു, എല്ലാവരും നോക്കി നിന്നപ്പോൾ ലാലേട്ടൻ ചെയ്തത് ഇങ്ങനെ

27228

മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനാണ് ജോസ് തോമസ്. മൂന്നര പതിറ്റാണ്ടായി നിരവധി സിനിമകളിൽ സഹസംവിധായകനായും ജോസ് തോമസ് പ്രവർത്തിച്ചിരുന്നുു. മാട്ടുപെട്ടി മച്ചാൻ, മായാ മോഹിനി തുടങ്ങിയ സൂപ്പർ ചിത്രങ്ങൾ സംവിധാനം ചെയ്താണ് ജോസ് തോമസ് ശ്രദ്ധേയനായത്.

പ്രശസ്ത സംവിധായകൻ ബാലു കിരിയത്തിന്റെ സംവിധാന സഹായി ആയി സിനിമാജീവിതം ആരംഭിച്ച ജോസ് തോമസ്, സിബി മലയിൽ അടക്കമുള്ള സംവിധായകർക്കൊപ്പവും നിരവധി ചിത്രങ്ങളുടെ ഭാഗമായി. ജനപ്രിയ നായകൻ ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ മായമോഹിനി, ശൃംഗാരവേലൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ജോസ് തോമസ് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

Advertisements

സഹ സംവിധായകനായി പ്രവർത്തിച്ച ജോസ് തോമസ് 1993 ലാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ജോസ് തോമസ് സംവിധാനം ചെയ്ത മികച്ച ചിത്രങ്ങളും വൻ വിജയമായിരുന്നു. അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലുമായി ആദ്യമായി പ്രവർത്തിച്ചപ്പോഴുള്ള ഒരു അനുഭവം ജോസ് തോമസ് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. നായകൻ എന്ന ചിത്രത്തിന്റ ലൊക്കേഷനിൽ നടന്ന സംഭവമാണ് ജോസ് തോമസ് പങ്കുവെച്ചത്.

Also Read
ദുബായിൽ പോകുന്നതിന് മുമ്പ് ശ്രീദേവിയുടെ വീട്ടിൽ നടന്നത് എന്ത്; അമ്മയുടെ ഓർമ്മകളുമായി, അവസാന നിമിഷങ്ങളെ കുറിച്ച് മകൾ

അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ആ പഴയ സംഭവം പങ്കുവെച്ചത്. തന്റെ ജീവിതത്തിൽ നേരിട്ട് അനുഭവമുള്ള സംഭവങ്ങളാണ് താൻ പറയുന്നതെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് സംവിധായകൻ, സാത്താർ മോഹൻലാൽ എന്നിവർ ഒന്നിച്ച് അഭിനയിച്ച സിനിമയിലെ ലൊക്കേഷനിൽ ഉണ്ടായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ബാലു കിരിയത്ത് സംവിധാനം ചെയ്ത വാ കുരുവി വരു കുരുവി എന്ന പേരിൽ തുടങ്ങി പിന്നീട് നായകൻ എന്ന പേരിൽ റിലീസ് ചെയ്ത സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്. ചിത്രത്തിൽ തന്നോടൊപ്പം സംവിധായകൻ ഷാജി കൈലാസും മറ്റൊരു അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്ന്.

മോഹൻലാലിന് ഒപ്പം സത്താർ, കുഞ്ചൻ, ക്യാപ്റ്റൻ രാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെ ത്തിയിരുന്നു. നടൻ റിയാസ് ഖാന്റെ പിതാവ് പിഎച്ച് റഷീദാണ് സിനിമയുടെ നിർമ്മാതാവ്. അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഒരുപാട് ഷെഡ്യൂളുകളായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Also Read
പ്രിയ സുഹൃത്തുക്കളെ നിങ്ങൾ അത് വിശ്വസിക്കരുത് ഞാൻ സിംഗിൾ പ്രൊ മാക്‌സ് ആണ്: തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തി ശാലിൻ സോയ

വാ കുരുവി വരു കുരുവി (പിന്നീട് നായകൻ) എന്ന ബാലു കിരിയത്ത് ചിത്രത്തിന്റെ സഹ സംവിധായകൻ ആയി പ്രവർത്തിച്ചപ്പോഴാണ് മോഹൻലാലിനെ ആദ്യം കാണുന്നത്. ഷാജി കൈലാസ് ആയിരുന്നു മറ്റൊരു സംവിധാന സഹായി. ഒരു ദിവസം ബാലു സാർ അദ്ദേഹത്തിന്റെ അഭാവത്തിൽ ഞങ്ങളോട് ഷൂട്ട് ചെയ്യാൻ പറഞ്ഞു. സത്യത്തിൽ ഞങ്ങൾ ആകെ എക്സൈറ്റഡ് ആയി.

ഇന്നത്തെ കാലമായിരുന്നെങ്കിൽ താരങ്ങൾ തുടക്കക്കാരായ ഞങ്ങൾ വേണ്ടെന്ന് പറഞ്ഞേനെ. പക്ഷേ മോഹൻലാൽ അന്നുപോലും അത് പറഞ്ഞില്ല.അതിനിടയിൽ ഒരു സംഭവുമുണ്ടായി. ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ഷാജി നടൻ സത്താറിന്റെ ഷർട്ടിൽ കുറച്ച് ചെളി കൊണ്ട് തേച്ചു. ഫൈറ്റ് കഴിഞ്ഞു വരുന്ന എഫക്ട് കിട്ടാനാണ് ഷാജി അത് ചെയ്തത്.

മോഹൻലാൽ, സത്താർ, ക്യാപ്റ്റൻ രാജു, കുഞ്ചൻ എന്നിവരുണ്ട്. ഫൈറ്റ് കഴിഞ്ഞ് വരുന്നത് കൊണ്ട് തന്നെ ഇവരുടെ വസ്ത്രങ്ങളിൽ ചെളി പുരണ്ടിട്ടുണ്ടാകും. സാധാരണഗതിയിൽ മേക്കപ്പ്മാൻ ആണ് ഇത് ചെയ്യുക. എന്നാൽ എഫ്ക്ട് കിട്ടാൻ വേണ്ടി ഷാജി താഴെ കിടന്ന കുറച്ച് ചെളി എടുത്ത് സത്താറിന്റെ ഷർട്ടിലേയ്ക്ക് പുരട്ടി. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് സത്താർ ഷാജിയുടെ കരണത്ത് അടിച്ചു.

ഒരു നിമിഷത്തേക്ക് സെറ്റ് മുഴുവൻ സ്തബ്ധരായി. ഷാജി പിണങ്ങി സെറ്റിൽ നിന്ന് പോയി. ഷൂട്ടിംഗ് നിറുത്തി വയക്കണമെന്നും, സത്താർ മാപ്പ് പറയാതെ ഷൂട്ടിംഗ് ആരംഭിക്കില്ലെന്ന് ഞാനും പറഞ്ഞു. ഒടുവിൽ സത്താർ മാപ്പ് പറയുകയായിരുന്നു. അതിന് കാരണക്കാരൻ ആയത് മോഹൻലാലും. നിങ്ങൾ ചെയ്തത് തെറ്റ് ആണെന്നും, കാരണങ്ങൾ പലതുണ്ടാവാമെങ്കിലും തെറ്റ് തെറ്റു തന്നെയാണെന്ന് ലാൽ സത്താറിനോട് പറയുകയായിരുന്നു.

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

അതേ സമയം അടിവാരം, മാട്ടുപ്പെട്ടി മച്ചാൻ, മീനാക്ഷി കല്യാണം, ഉദയപുരം സുൽത്താൻ മായാമോഹിനി, ശൃംഗാരവേലൻ, സ്വർണക്കടുവ തുടങ്ങിയവയാണ് ജോസ് തോമസ് ഒരുക്കിയ സൂപ്പർഹിറ്റ് സിനിമകൾ.

Also Read
ഭർത്താവ് അറിയാതെ പലചരക്കുകട മുതലാളിയുമായി അവിഹിതവും തുടർച്ചയായ ലൈം ഗി ക ബന്ധവും, ജനിച്ച കുഞ്ഞിനെ ഈ ക്രൂരയായ യുവതി ചെയ്തത് കണ്ടോ

Advertisement