ഭാര്യ സോണിയയ്ക്കൊപ്പം ജീവിതം അടിച്ചു പൊളിച്ച് റോയ്സ്, റിമി ഇതൊക്കെ കാണുന്നുണ്ടോയെന്ന് ആരാധകർ

14

ഗായികയും അവതാരകയുമായ റിമി ടോമിയുടെ മുൻ ഭർത്താവും ബിസിനസ്സ് മാനുമായ റോയിസ് രണ്ടാമതും വിവാഹിതനായത് 2020 ഫെബ്രുവരി 22 നായിരുന്നു. ആരാധകർ ഏറെ ഉറ്റുനോക്കിയ വിവാഹം വളരെ ലളിതമായ രീതിയിലാണ് നടന്നത്.

സോഫ്റ്റ് വേർ എഞ്ചിനീയറായ സോണിയ ആണ് റോയിസിന്റെ ജീവിതത്തിലേക്ക് എത്തിയത്. ലോക്ഡൗണിൽ റോയ്സ് പാചകം ചെയ്യുന്നതിന്റെയും സ്വകാര്യനിമിഷങ്ങളുടെയും ചിത്രങ്ങൾ സോണിയ പങ്കുവച്ചിരുന്നു. റിമിയെ പോലെ സ്റ്റൈലിഷാണ് സോണിയ എന്നും ചിത്രങ്ങൾ കണ്ട ആരാധകർ പറഞ്ഞിരുന്നു.

Advertisements

സോണിയയുമായുള്ള വിവാഹശേഷം റോയ്സ് ജീവിതം ആസ്വദിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുടുംബ ജീവിതത്തിനും സുഹൃത്തുകൾക്കും അതീവ പ്രാധാന്യം കൊടുക്കുന്ന ആളായ സോണിയ നല്ലൊരു ജോളി ടൈപ് കൂടിയാണ്.

റോയിസും ഇപ്പോൾ ആ ട്രാക്കിലേക്ക് എത്തിയിരിക്കയാണ്. വണ്ണം എല്ലാം കുറച്ച് ഫിറ്റ്നസിൽ ഇപ്പോൾ ശ്രദ്ധിക്കുകയാണ് റോയ്സ്. റോയിസിന്റെ പുതിയ ലുക്കിലുള്ള ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ഒരു പെണ്ണ് വന്ന് കയറിയപ്പോഴുള്ള മാറ്റമെന്നാണ് ചിത്രം കണ്ടവർ പറയുന്നത്.

അതൊടൊപ്പം തന്നെ സോണിയയ്ക്കൊപ്പമുള്ള ഒരു ചിത്രംവും റോയ്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മനസറിഞ്ഞ് ചിരിച്ചുകൊണ്ട് നിൽക്കുകയാണ് ചിത്രത്തിൽ ഇരുവരും കിഴക്കൂടനൊപ്പം മറിയാമ്മ എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് ഇരുവരുടെയും ചിത്രം റോയിസ് ഷെയർ ചെയ്തത്.

എന്നെന്നും സന്തോഷത്തോടെ ജീവിക്കാനാണ് ചിത്രം കണ്ട് ആരാധകർ ആശംസിക്കുന്നത്. ഇതോടൊപ്പം സോണിയയുമായുള്ള വിവാഹം റോയിസിന്റെ ലുക്കിൽ വരെ മാറ്റങ്ങൾ വരുത്തിയല്ലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. റിമി ഇതൊക്കെ കാണുന്നുണ്ടോ എന്നും ഒറ്റയ്ക്ക് കഴിയാതെ മറ്റൊരു ജീവിതത്തെപറ്റി ചിന്തിക്കണമെന്നുമുള്ള കമന്റുകളും സോഷ്യൽമീഡിയയിൽ നിറയുന്നു.

നേരത്തെ റിമി ടോമിയിൽ നിന്നും വിവാഹമോചനം നേടിയതിന് ശേഷമായാണ് അദ്ദേഹം പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. റിമിക്കൊപ്പം മുൻപ് പല പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. അതിനാൽത്തന്നെ എല്ലാവർക്കും പരിചയമുണ്ട് അദ്ദേഹത്തെ. റിമിയെ കാണുമ്പോൾ പലരും അദ്ദേഹത്തിന്റെ വിശേഷങ്ങളും ചോദിക്കാറുണ്ടായിരുന്നു.

അതേ സമയം, റിമി അഭിനയിക്കാൻ പോവുന്നത് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നുവെന്നും ഇതേത്തുടർന്നായിരുന്നു ഇവരുടെ ജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടായതെന്ന തരത്തിലുമുള്ള റിപ്പോർട്ടുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. വിവാഹമോചന വാർത്ത വൈറലായി മാറിയപ്പോഴും റിമി ടോമിയോ റോയ്സോ വേർപിരിഞ്ഞതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയിരുന്നില്ല.

Advertisement