സ്നേഹം പ്രകടിപ്പിക്കാൻ അച്ഛന് അറിയില്ല, മനസ്സിലാണ് സ്നേഹം, പുറമേ അത് അത്ര പ്രകടമാക്കില്ല, അച്ഛനെ കുറിച്ച് വിനീത് ശ്രീനിവാസൻ

40

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധയനും നിർമ്മാതാവുമാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമയിൽ സജീവമാണ്. സംവിധായകനായും അഭിനേതാവായും ഗായകനായും വിനീത് ശ്രീനിവാസനും അഭിനയത്തിലും സംവിധാനത്തിലും ധ്യാൻ ശ്രീനിവാസനും കഴിവ് തെളിയിച്ചു കഴിഞ്ഞു.

ഇപ്പോൾ അച്ഛൻ ശ്രീനിവാസനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അച്ഛനെന്ന നിലയിൽ ശ്രീനിവാസന് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്ന് വിനീത് പറയുന്നു. കുഞ്ഞുങ്ങളെ എടുക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ പിന്നോട്ടാണെന്നും പക്ഷേ പേരക്കുട്ടിയെ എടുക്കേണ്ട സാഹചര്യം വന്നപ്പോൾ അച്ഛൻ അത് ഈസിയായി കൈകാര്യം ചെയ്തെന്നും വിനീത് ശ്രീനിവാസൻ പറയുന്നു.

Advertisements

Also Read
ഒരു ഡയലോഗ് പോലും തെറ്റിക്കുന്നത് ഞാൻ കണ്ടിട്ടില്ല, എന്തൊരു ഷാർപ്പാണ് അദ്ദേഹം: മാമുക്കോയയെ കുറിച്ച് പറഞ്ഞ് മതിയാവതെ പൃഥ്വിരാജ്

വിനീത് ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ:

കുഞ്ഞിനെ എടുക്കാനൊക്കെ പേടിയായിരുന്നു. പിന്നെ ഞങ്ങളൊക്കെ നിർബന്ധിച്ചിട്ടാണ് കുട്ടിയെ എടുത്ത് ശീലിച്ചത്. ഇപ്പോൾ ബെറ്റർ ആണ്. ചെന്നൈ നിൽക്കുമ്പോൾ ഞാൻ വീട്ടിലേക്ക് വാട്സ് ആപിൽ വീഡിയോ വിളിച്ച് കുഞ്ഞിനെ കാണിച്ചു കൊടുക്കും. വാത്സല്യം ഒന്നും കാണിക്കാൻ അറിയില്ലെങ്കിലും അവനെ നോക്കി ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കും എന്നും വിനീത് പറയുന്നു.

അച്ഛന്റെ മനസ്സിലാണ് സ്നേഹം, പുറമേ അത് അത്ര പ്രകടമാക്കില്ല. പേരക്കുട്ടികൾ വന്നപ്പോൾ അതിൽ മാറ്റമുണ്ട്. പരുക്കനായിട്ടുള്ള എല്ലാ അച്ചന്മാരെയും മാറ്റി എടുക്കുന്നത് അവരുടെ പേരക്കുട്ടികൾ ആണെന്ന് തോന്നുന്നു. അച്ഛന് പിന്നെ എപ്പോഴും അവരെ അടുത്ത് കിട്ടാറില്ല.

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

ഞങ്ങൾ നാട്ടിൽ വരുന്നത് കുറവാണ്. അമ്മ അതിനു വിളിച്ചു പരാതി പറയാറുണ്ട്. ഹൃദയം സിനിമയുടെ ചിത്രീകരണ തിരക്കിലായത് കൊണ്ട് അടുത്തിടെ ഒന്നും വീട്ടിലേക്ക് ഒരു വിസിറ്റ് നടത്താൻ കഴിഞ്ഞില്ല. വീട്ടിൽ പോയിട്ട് അമ്മയുടെ പരിഭവം മാറ്റുക എന്നതാണ് പ്രധാനം എന്നും വിനീത് പറയുന്നു.

Advertisement