Home Entertainment

സരിത നിൽക്കുന്നത് പോലും ഓർത്തില്ല, മുകേഷിന്റെ മുഖത്ത് നോക്കി നല്ല തെറി പറഞ്ഞിട്ടാണ് ആ വീട്ടിൽ നിന്ന് ഞാൻ ഇറങ്ങിയത്, സംവിധായകൻ പറയുന്നു

2529

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് തുളസിദാസ്. ചിലവു കുറഞ്ഞ തമാശ പടങ്ങളുമായി എത്തിയ തുളസിദാസ് മലയാള സിനിമയിൽ അത്ഭുതകരമായ വിജയങ്ങൾ നേടിയെടുത്തിട്ടുള്ള സംവിധായകൻ കൂടിയാണ്.

രണ്ടാം നിര നായകൻമാരം വെച്ചാണ് തുളസീദാസ് ഏറെയും ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ളത്. താര രാജക്കൻമാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടയും ചിത്രങ്ങളെ വരെ പിന്നിലാക്കി തുളസീദാസ് ചിത്രങ്ങൾ വിജയം നേടിയെടുത്തിരുന്നു. ഇപ്പോഴിതാ സംവിധായകൻ നടൻ മുകേഷിനെപ്പറ്റി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

Advertisements

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. മുകേഷ് സിനിമയിൽ അത്ര സജീവം അല്ലാതിരുന്ന സമയത്താണ് താൻ കൗതുക വാർത്ത എന്ന സിനിമ മുകേഷിനെ വെച്ച് ചെയ്തത്. സിനിമ ഹിറ്റായി മാറിയതോടെ മുകേഷിന്റെ സ്വഭാവവും മാറി.

Also Read
ആദ്യമായി വെള്ളമടിച്ചതും പോണ്‍ വീഡിയോകള്‍ കണ്ടും 21ാമത്തെ വയസ്സില്‍, ഇഷ്ടപ്പെട്ട ശരീരഭാഗം ഇതാണ്; എല്ലാം തുറന്നുപറഞ്ഞ് നടി ജാനകി സുധീര്‍

കൗതുക വാർത്തകൾക്ക് ശേഷമാണ് താൻ മിമിക്‌സ് പരേഡ് എന്ന ചിത്രം ചെയ്യുന്നത്. കൗതുക വാർത്ത ചെയ്യുന്ന സമയത്ത് തന്നെ താൻ തന്റെ അടുത്ത ചിത്രത്തിന്റെ അഡ്വാൻസ് മുകേഷിന് നൽകിയിരുന്നു. എന്നാൽ കൗതുകവാർത്ത ഹിറ്റായതോടെ അടുത്ത ചിത്രത്തെപ്പറ്റി സംസാരിക്കാൻ താൻ മുകേഷിന്റെ വീട്ടിൽ ചെന്നു.

അന്ന് വളരെ മോശമായാണ് അദ്ദേഹം പെരുമാറിയത്. ആദ്യം തന്നെ തന്റെ പ്രതിഫലം ചോദിച്ച മുകേഷ് തനിക്ക് മറ്റ് വലിയ സംവിധായകരിൽ നിന്ന് വന്ന ഓഫറുകളും അവരോടൊപ്പം സിനിമ ചെയ്യാനാണ് താൽപര്യമെന്നും പറഞ്ഞു.
സിനിമയുടെ കഥ ഞാനും കലൂർ ഡെന്നീസും പ്ലാൻ ചെയ്ത സമയത്ത് മുകേഷിന്റെ അടുത്താണ് പോയത്.

മുകേഷ് സരിതയ്‌ക്കൊപ്പം ഏറണാകുളത്ത് ഉണ്ടായിരുന്നു. കൗതുക വാർത്തകൾ ഷേണായീസിൽ അമ്പത് ദിവസം കഴിഞ്ഞ സമയമാണ്. അന്ന് എന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു; തുളസി, കൗതുക വാർത്തകളുടെ പ്രതിഫലം അല്ലട്ടോ, പ്രതിഫലം ഒകെ മാറിയെന്ന്. ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി.

പുതിയ പ്രോജക്ടിന് വേണ്ടി സംസാരിക്കാനല്ലെ വന്നത്. പ്രൊഡ്യൂസറ് ആരാണെന്നുളളത് ഞാൻ മുകേഷിനോട് പറഞ്ഞു. മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിയുമാണ്. തുടർന്ന് അഡ്വാൻസ് വാങ്ങിക്കാം, പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് പറഞ്ഞു.

Also Read
ഭ്രാന്തമായ പ്രണയം, ദീപികയ്ക്കായി തന്റെ നീളന്‍ മുടിയടക്കം മുറിച്ച് ധോണി, ഇരുവരും പിരിയാന്‍ കാരണം യുവരാജ് സിംഗ്

അത് തുടങ്ങിയാൽ ചിലപ്പോ ഞാൻ പോവും. പിന്നെ സത്യൻ അന്തിക്കാടിന്റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് അറിയിച്ചു. ഇതൊക്കെ കൗതുകവാർത്ത കണ്ട ശേഷമുളള റിയാക്ഷനാണ്. എനിക്കത് അങ്ങോട്ട് സഹിച്ചില്ല. അത് ഒരു എത്തിക്‌സിന് നിരക്കാത്ത സംഭാഷണമല്ലെ. എന്റെ നിർമ്മാതാവിന്റെ കൈയ്യിൽ നിന്ന് പൈസ വാങ്ങിയിട്ട് ആ സിനിമയ്ക്ക് വിളിച്ചാൽ പോവുമെന്ന്.

ഞാൻ അന്ന് മുകേഷിന്റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നിൽക്കുന്നത് പോലും ഓർത്തില്ല. കലൂർ ഡെന്നീസും വഴക്ക് പറഞ്ഞു. മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു. നിർമ്മാതാവ് എന്നോട് പറഞ്ഞപ്പോഴും മുകേഷ് വേണ്ടെന്ന് ഞാൻ പറഞ്ഞു.

പിന്നീട് സിദ്ധിഖ്, ജഗദീഷ് എന്നിവരെ വെച്ച് ആ സിനിമ പ്ലാൻ ചെയ്തു. നിർമ്മാതാവിനും അഭിനേതാക്കൾക്കും സിനിമ വിജയമാകുമോ എന്ന സംശയം നന്നായിട്ട് ഉണ്ടായിരുന്നു. പക്ഷേ സിനിമ തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്.
ആ സിനിമ സൂപ്പർഹിറ്റായി മാറി. നൂറ് ദിവസം ഓടി. നൂറാം ദിവസ ആഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും സരിതയാണ് വന്നതെന്നും തുളസീദാസ് പറയുന്നു.

Advertisement