പ്രിയ സംവിധായകൻ സിദ്ദിഖ് മരണപ്പെട്ടു, വിടവാങ്ങിയത് ഇന്ത്യൻ സിനിമയിലെ ചിരിപ്പടങ്ങളുടെ തമ്പുരാൻ

209

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖ് (സിദ്ധിഖ്‌ലാൽ) അന്തരിച്ചു. 63 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ യാണ് അന്ത്യം. മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ കടവന്ത്ര ഇൻഡോര്‍‌സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം ആറ് മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു സിദ്ധിഖ് കൊച്ചി അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ഴോണർ സിനിമകളിൽ വഴിത്തിരിവ് സൃഷ്ടിച്ച സിദ്ദിഖ് ചൊവ്വാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം മുതൽ സിദ്ദിഖ് എക്‌മോ സപ്പോർട്ടിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

Advertisements

കുറച്ചു കലമായി കരൾ രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഈ അസുഖങ്ങളിൽ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാൽ, റഹ്‌മാൻ, ദിലീപ് അടക്കമുള്ള താരങ്ങളും പ്രമുഖ സംവിധായകരും ചികിത്സയിൽ കഴിയുന്ന സിദ്ദിഖിനെ നേരത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

Also Read
പലരും അത് വിശ്വസിച്ചു; കൈത്താങ്ങായി ലാലേട്ടൻ എന്റെയൊപ്പം ഉണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; സോഷ്യൽമീഡിയയിൽ കള്ളം പരത്തുന്നു: വെളിപ്പെടുത്തി ഹണി റോസ്

അതേ സമയം നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാ രംഗകത്തേയ്ക്ക് എത്തുന്നത്. തുടർന്ന് കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്‌സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്.

തിരക്കഥാകൃത്ത് ആയിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് ലാൽ കോമ്പോ മോഹൻലാൽ ചിത്രമായ പപ്പൻ പ്രിയപ്പെട്ട പപ്പനിലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കൾ ആകുന്നത്.

മോഹൻലാലിന്റെ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ദിഖും ലാലും തിളങ്ങി. സംവിധായകർ എന്ന നിലയിൽ ആദ്യ ചിത്രം റാംജി റാവു സ്പീക്കിംഗ് ആയിരുന്നു. സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയത്. അന്നോളമുള്ള കോമഡി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ദിഖും ആദ്യ സംരഭത്തിൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി.

സിദ്ദിഖ് ലാൽ തുടർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗറും ഹിറ്റായതോടെ ഇരുവരും മലയാളത്തിലെ പൊന്നും വിലയുള്ള സംവിധായകരായി. മലയാളത്തിലെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായ ഗോഡ് ഫാദറും പ്രേക്ഷകരിലേക്ക് എത്തിച്ചതോടെ സിദ്ദിഖ് ലാൽ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല.

Also Read
ആ കഥാപാത്രത്തിനായി അഞ്ച് ദിവസം ഞാൻ സ്വയം ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടു; എനിക്ക് പ്രാന്താണെന്നാണ് അവർ കളിയാക്കിയത്; പക്ഷെ എനിക്കത് ആവശ്യമായിരുന്നു; മനസ്സ് തുറന്ന് ഹൃത്വിക് റോഷൻ

വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയുടെ സംവിധായകരായും സിദ്ധിഖ് ലാൽ പേരെടുത്തു. സിദ്ദിഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടർച്ചയായി ഹിറ്റുകളിൽ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ ഹിറ്റ്‌ലർ ആയിരുന്നു. ചിത്രത്തിന്റെ നിർമാണത്തിൽ ലാലും പങ്കാളിയായി.

മലയാളത്തിന്റെ ചിരിവിരുന്നായ ഫ്രണ്ട്‌സ് സിദ്ദിഖിന്റെ സംവിധാനത്തിൽ തമിഴിലും ഹിറ്റായി. ബോഡിഗാർഡ് എന്ന ദിലീപ് ചിത്രത്തിലൂടെ സിദ്ധിഖ് വിജയം കൈവരിച്ചു. ബോഡിഗാർഡ് അതേ പോരിൽ സൽമാൻഖാനെ നായകനാക്കി ബോളിവുഡിലും കാവലൻ എന്ന പേരിൽ വിജയിയെ നായകനാക്കി തമിഴിലും റീമേക്ക് ചെയ്ത് അദ്ദേഹം സൂപ്പർഹിറ്റുകൾ ആക്കി മാറ്റി.

ഫ്രണ്ട്‌സ് ദളപതി വിജയിയെയും സൂര്യയേയും നായകൻമാരാക്കി തമിഴിലും ഒരുക്കി അദ്ദേഹം തകർപ്പൻ വിജയം കൈവരിച്ചു. മലയാളത്തിൽ ഫുക്രി, ബിഗ് ബ്രദർ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ സിദ്ധിഖ് നടനായും എത്തിയിട്ടുണ്ട്.

Advertisement