പലരും അത് വിശ്വസിച്ചു; കൈത്താങ്ങായി ലാലേട്ടൻ എന്റെയൊപ്പം ഉണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; സോഷ്യൽമീഡിയയിൽ കള്ളം പരത്തുന്നു: വെളിപ്പെടുത്തി ഹണി റോസ്

289

മലയാള സിനിമയിലെ ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. ഇതിനോടകം നിരവധിി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നിൽക്കുകയാണ്. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറിൽ വഴിത്തിരിവായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.

Advertisements

മോഡേൺ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹണി. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. ഹണിറോസ് മലയാളത്തിന് പുറമെ തെലുങ്കിലും സജീവമാവുകയാണ്. സൂപ്പർ ാതരം ബാലയ്യയുടെ കൂടെ മറ്റൊരു ചിത്രത്തിലും താരമെത്തുന്നു എന്ന വാർത്തയും ഇതിനിടെ വന്നിരുന്നു.

ALSO READ- സിനിമയിലെത്താൻ കാരണം ടിജി രവിയാണെന്ന ഉണ്ണി മുകുന്ദൻ; അത് ചെറിയൊരു തള്ള്; അത്രയേ ഉള്ളൂവെന്ന് ടിജി രവി

അതേസമയം, മലയാളത്തിൽ എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ താരം തനിക്ക് എതി രെ നടക്കുന്ന സൈബർ ബു ള്ളി യി ങ്ങിനെ കുറിച്ച് സംസാരിക്കുകയാണ്. താരം താനൊരു ഫോട്ടോ ഇട്ടുകഴിഞ്ഞാൽ അതിന് കീഴിൽ വരുന്ന കമന്റുകൾ കാണണമെന്ന് പറയുകയാണ്.

കുറച്ചുനാൾ മുൻപ് താൻ പറഞ്ഞു എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ എന്തായാലും നല്ല ഉദ്ദേശ്യത്തോടെ തയ്യാറാക്കിയതല്ല. തന്നെയും ലാലേട്ടനെയും കുറിച്ച് ആളുകൾ പുറത്തുവിടുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾക്കായി ഉപയോഗിക്കുന്ന ചിത്രങ്ങളൊക്കെ കണ്ടാൽ അത് മനസിലാകും.

ALSO READ- ആദ്യം പ്രൊപ്പോസ് ചെയ്തത് എലിസബത്ത്; വേറെ നല്ല ആളുകൾ നാട്ടിലുണ്ടെന്നാണ് താൻ പറഞ്ഞതെന്ന് ബാല; പ്രണയകഥ പറഞ്ഞ് താരദമ്പതികൾ

തനിക്കൊരു കൈത്താങ്ങായി ലാലേട്ടൻ നാളുകളായിട്ട് തന്റെയൊപ്പം ഉണ്ടെന്ന് അർത്ഥമാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ആ പോസ്റ്റുകളിൽ ഉള്ളത്. അങ്ങനെയല്ല, അതൊരിക്കലും ശരിയായിട്ടുള്ള കാര്യമല്ല. അത്തരത്തിലുള്ള ഒരു പ്രസ്താവന തന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഹണി വ്യക്തമാക്കുന്നത്.

അതേസണം, ഇത്തരത്തിൽ പോസ്റ്റുകൾ എല്ലായിടത്തും വരുമ്പോൾ ആളുകൾ വിശ്വസിക്കാൻ തുടങ്ങി. കാര്യങ്ങൾ അങ്ങനെയല്ല എന്ന് മറ്റുള്ളവരെ അറിയിക്കണമെങ്കിൽ ഒരു പരാതി എന്ന നിലയിൽ മുന്നോട്ട് പോകണം. ഇങ്ങനെയൊക്കെ കേൾക്കുന്നത് തനിക്ക് വലിയ രീതിയിൽ മാനസികമായി ബുദ്ധിമുട്ടാകാൻ തുടങ്ങി.

പലരും അത്തരം പോസ്റ്റുകൾ ഒക്കെ് അയച്ചുതന്നു. അതേപോലെ അദ്ദേഹത്തിനും അയക്കുന്നുണ്ടാകും. എന്താ കുട്ടി ഇങ്ങനെ എന്നൊക്കെ അദ്ദേഹത്തിനും തോന്നില്ലേ? എന്നാണ് ഹണി റോസ് ചോദിക്കുന്നത്.

അങ്ങനെ ഒരിക്കൽ ഒരു പോസ്റ്റ് അദ്ദേഹത്തിന് സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തു. അതൊക്കെ വിട്ടുകള എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്. കാരണം ഇതുപോലെ എത്രയെണ്ണമാണ് ഒരു ദിവസം അവർ കാണുന്നത്. അതുകൊണ്ട് അതൊക്കെ വിട്ടേക്കൂ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും ഹണി റോസ് വ്യക്തമാക്കി.

സോഷ്യൽമീഡിയയിൽ താൻ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാൽ അതിന് കീഴിൽ വരുന്ന കമന്റുകൾ കാണണം. എല്ലാവരും അല്ല, ചില ആളുകൾ മാത്രമാണ് മോശമായി കമന്റിടുന്നത്. സോഷ്യൽ മീഡിയ മനോഹരമായി ഉപയോഗിക്കുന്ന ആളുകളും ഉണ്ട്, ചില പോസ്റ്റുകൾ കണ്ടാൽ തന്നെ പോസിറ്റിവ് ആയി തോന്നും. പക്ഷെ ചില ആളുകൾ വന്നിട്ട് വിമർശിക്കും കളിയാക്കും. എന്തുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നതെന്ന് തനിക്കറിയില്ലെന്നും ഹണി റോസ് പറയുന്നു.

ഇപ്പോള്‍ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം, പ്രതികരിച്ച് അമൃത| വീഡിയോ കാണാം:

Advertisement