സിനിമയിലെത്താൻ കാരണം ടിജി രവിയാണെന്ന ഉണ്ണി മുകുന്ദൻ; അത് ചെറിയൊരു തള്ള്; അത്രയേ ഉള്ളൂവെന്ന് ടിജി രവി

166

മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് ഉണ്ണി മുകുന്ദൻ. തുടക്കാലം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും എല്ലാം ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. എന്നാൽ അടുത്തകാലത്തായി നായനായി മാത്രമാണ് ഉണ്ണി മുകുന്ദൻ എത്താറുള്ളത്.

തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ കടന്നു പോകുന്നത്. അഭിനയത്തിന് പുറമേ നിർമ്മാണത്തിലേക്കും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ നിർമ്മിച്ച് നായകനായി അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ മേപ്പടിയാൻ, ഷെഫിക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകൾ എല്ലാം തകർപ്പൻ വിജയം നേടിയെടുത്തിരുന്നു.

Advertisements

ഇതിൽ മാളികപ്പുറം 100 കോടി ക്ലബ്ബിലും എത്തിയിരുന്നു. ചിത്രത്തിൽ അയ്യപ്പനായി ആണ് ഉണ്ണി മുകുന്ദൻ എത്തിയത്. ഇപ്പോൾ മലയാളികളുടെ മനസ്സിൽ അയ്യപ്പൻ എന്നാൽ തന്റെ രൂപം ആണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം സിനിമയിലെത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തിയതാണ് ചർച്ചയാകുന്നത്.

ALSO READ- ആദ്യം പ്രൊപ്പോസ് ചെയ്തത് എലിസബത്ത്; വേറെ നല്ല ആളുകൾ നാട്ടിലുണ്ടെന്നാണ് താൻ പറഞ്ഞതെന്ന് ബാല; പ്രണയകഥ പറഞ്ഞ് താരദമ്പതികൾ

സിനിമയിലേക്ക് താൻ എത്താൻ കാരണമായത് മുതിർന്ന നടൻ ടിജി രവി ആണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകനായ ലോഹിതദാസിനെ പരിചയപ്പെട്ടതാണ് തന്റെ സിനിമ കരിയറിൽ വഴിത്തിരിവായതെന്നും അതിന് കാരണമായത് ടിജി രവിയാണെന്നുമായിരുന്നു താരം പറഞ്ഞത്.

ഉണ്ണിയുടെ ഈ വാക്കുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ടിജി രവി. ഒരു ചെറിയ ഉന്ത്, അത്രയേ ഉള്ളു. അതിലിപ്പോൾ വലിയ കാര്യമില്ലെന്നാണ് ടിജി രവി പറയുന്നത്.
ALSO READ- മകന്റെ വിശേഷ ദിവസം അടിച്ചുപൊളിച്ച് നടി ഉർവശി; ഒപ്പം ചേർന്ന് ഭർത്താവ് ശിവപ്രസാദും; വൈറലായി ആഘോഷം!

‘ഉണ്ണി മുകുന്ദന് സംവിധായകൻ ലോഹിതദാസിന് ഒന്ന് കണക്ട് ചെയ്ത് കൊടുക്കാൻ വേണ്ടി ഒരു റിക്വസ്റ്റ് വന്നു. അദ്ദേഹത്തിനെ കോൺടാക്ട് ചെയ്യാനുള്ള ഒരു വഴി ഞാൻ ഉണ്ടാക്കി കൊടുത്തു. അങ്ങനെയൊരു കാര്യം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു.’- എന്നാണ് ടിജി രവി പറയുന്നത്.

കൂടാതെ, ബാക്കിയൊക്കെ ഉണ്ണി മുകുന്ദന്റെ മിടുക്ക് കൊണ്ട് കയറി വന്നതാണ്. അല്ലാതെ ആ തള്ള് കൊണ്ടൊന്നും ആരും കയറി വരില്ല. പറയുമ്പോൾ ഞാൻ ഒരു തള്ള് തന്നല്ലോ എന്ന് അദ്ദേഹം നന്ദിപൂർവ്വം സ്മരിക്കുന്നതിൽ ഒരു സന്തോഷമുണ്ടെന്നും ടിജി രവി പറയുകയാണ്.

ഒരു പ്രശ്നവുമില്ലാത്ത ജീവതമല്ല എന്റേത് ഞാനും ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ട് | വീഡിയോ കാണാം:

Advertisement