വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികൽ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടർ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.
ആദ്യ ഭാര്യ ആയിരുന്നു ഗായിക അമൃത സുരേഷും ആയുള്ള ബന്ധം വേർപെടുത്തിയ ശേഷമാണ് എലിസബത്തിന് ബാല വിവാഹം കഴിച്ചത്. അടുത്തിടെ രോഗബാധിതനായ ബാല കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരവാസ്ഥയിൽ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയിൽ ആയിരുന്നു.
ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താര ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ബാലയും എലിസബത്തും കണ്ട മുട്ടിയതിനെ പറ്റിയും വി വാഹം കഴിച്ചതിനെ പറ്റിയും തുറന്ന് പറയുകയാണ് താരദമ്പതികൾ.
ബാലയും എലിസബത്തും മനോരമയ്ക്കു നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്നു സംസാരിക്കുന്നത്. ബാലയെ താനാണ് ആദ്യം പ്രപ്പോസ് ചെയ്തതെന്ന് തുറന്നുപറയുകയാണ് എലിസബത്ത്.
ബാല ആദ്യവിവാഹത്തിൽ നിന്നും വിവാഹ മോചനം കഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷമാണ് എലിസബത്തിനെ വിവാഹം ചെയ്തത്. ഒരു ചാരിറ്റി പരിപാടിയിൽ വെച്ചാണ് തങ്ങൾ ആദ്യം കാണുന്നതെന്നാണ് ബാല പറയുന്നത്. എലിസബത്ത് തന്നെയാണ് ഇങ്ങോട്ട് തന്നെ പ്രപ്പോസ് ചെയ്തതെന്നും ബാല പറയുന്നു.
‘എനിക്ക് നിങ്ങളെ ഇഷ്ടമാണെന്നും വിവാഹം കഴിക്ക ണമെന്നും എലിസബത്ത് എന്നോട് പറഞ്ഞിരുന്നു. എന്നെക്കാൾ വേറെ നല്ല ആളുകൾ നാട്ടിലുണ്ടെന്നും മറ്റൊരാളെ കണ്ടെത്തൂവെന്നും ഞാൻ എലിസബത്തിനോട് പറഞ്ഞു. എന്നാൽ എനിക്ക് നിങ്ങൾ തന്നെ വേണം എന്നായിരുന്നു എലിസബത്തിന്റെ മറുപടി’- എന്നും ബാല വെളിപ്പെടുത്തി.
അതുപോലെ സാധാരണ എല്ലാ സ്ഥലത്തും പെണ്ണുകാണൽ ചടങ്ങായിരുന്നെങ്കിൽ തങ്ങളുടേത് ആണുകാണൽ ആയിരുന്നെന്നും ബാല പറഞ്ഞു. എലിസബത്തിന്റെ അച്ഛനും അമ്മയും വീട്ടിൽ വന്നു. കണ്ട് സംസാരിച്ചു. രണ്ടു കുടുംബങ്ങൾക്കും പരസ്പരം ഇഷ്ടപ്പെട്ടുവെന്നും അങ്ങനെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നുവെന്നും ബാല വിശദീകരിച്ചു.
കൂടാതെ, എലിസബത്തിന് താൻ അഭിനയിച്ച ബിഗ് ബി സിനിമ വലിയ ഇഷ്ടമായിരുന്നുവെന്നും പക്ഷേ ഞാൻ അഭിനയിച്ച പ്രണയ പാട്ടുകളൊന്നും എലിസബത്തിന് ഇഷ്ടമല്ലെന്നാണ് ബാല പറയുന്നത്.
അതിന് കാരണം എലിസബത്ത് വളരെ പോസസീവാണെന്നാണ് ബാലയുടെ വാക്കുകൾ. കുന്ദംകുളം സ്വദേശിനിയായ എലിസബത്തിന്റെ അച്ഛൻ ഉദയനും അമ്മ എസ്തറും കോളേജ് പ്രൊഫസർമാരായിരുന്നു. രണ്ട് ചേട്ടന്മാരമുണ്ട് എലിസബത്തിന്. അവരും ഡോക്ടർമാരാണ്.
ഇതിനിടെ വിവാഹം കഴിഞ്ഞ സമയത്ത് ബാലച്ചേട്ടനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോൾ അതൊന്നും താന് പ്രശ്നമാക്കി എടുക്കാറില്ലെന്നാണ് എലിസബത്ത് പറയുന്നത്.
‘അഭിനയിക്കാൻ അറിയില്ല, നീ ഒരിക്കലും ഗതി പിടിക്കില്ലെന്ന് വരെ പറഞ്ഞു’| വീഡിയോ കാണാം: