കോവിഡ് പ്രതിസന്ധിക്ക് ശേഷം തകർന്ന മലയാള സിനിമയെ പിടിച്ചു നിർത്തിയത് മാളികപ്പുറം: ഉണ്ണിമുകുന്ദൻ ചിത്രത്തെ വാഴ്ത്തി സുരേഷ് കുമാർ

95

മലയാള സിനിമയിലെ പ്രമുഖനായ നിർമ്മാതാവും നടനുമാണ് ജി സുരേഷ് കുമാർ. മുൻകാല നായിക നടി മേനകയെയാണ് സുരേഷ് കുമാർ വിവാഹം കഴിച്ചത്. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായ കീർത്തി സുരേഷ് ഇദ്ദേഹത്തിന്റെ മകളാണ്.

പഴയ സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് നിർമ്മാതാവിന് മുടക്കിയ തുക പോലും കിട്ടാറില്ലെന്ന് തുറന്നു പറഞ്ഞ് എത്തിയിരുന്നു സുരേഷ് കുമാർ. ഇന്ന് സിനിമയുടെ നിർമ്മാണ ചെലവ് വളരെ കൂടിയെന്നും താരങ്ങൾ പത്തിരിട്ടിയോളം പ്രതിഫലം കൂട്ടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisements

കോവിഡ് കാലത്തിന് ശേഷം തിയേറ്ററുകൾ വലിയ പ്രതിസന്ധിയിലാണെന്നും മലയാളത്തിലെ രണ്ട് സിനിമകളാണ് തിയേറ്ററുകൾ പൂട്ടാതെ രക്ഷിച്ചതെന്നും പറയുകയാണ് സുരേഷ് കുമാർ ഇപ്പോൾ. കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമയെ പിടിച്ച് നിർത്തിയത് മാളികപ്പുറം എന്ന സിനിമ ആണെന്നാണ് സുരേഷ് കുമാർ പറയുന്നത്.

ALSO READ- പ്രിയപ്പെട്ട ഷാനു, നിന്നെ പോലെ വേറെ ആരുമില്ല; ഫഹദിന് നാൽപത്തിയൊന്നാം പിറന്നാൾ; ആശംസകൾ ചൊരിഞ്ഞ് നസ്രിയ; വൈറലായി കുറിപ്പും ചിത്രവും

‘മലയാള സിനിമയ്ക്ക് ഈ വർഷം ലഭിച്ച ഏറ്റവും വലിയ വിജയമാണ് 2018. കേരളത്തിലെ തിയറ്ററുകൾ പൊട്ടിപോകുന്ന അവസരത്തിൽ രണ്ട് സിനിമകളാണ് മലയാള സിനിമയെ പിടിച്ചു നിർത്തിയത്. ഒന്ന് മാളികപ്പുറവും ഒന്ന് 2018. ഈ രണ്ട് സിനിമകൾ ഇല്ലായിരുന്നെങ്കിൽ പല തിയറ്ററുകളും പൂട്ടി പോകുമായിരുന്നു. ഇത് ഞാൻ വളരെ കാര്യമായിട്ട് പറയുകയാണ്.’ -എന്നാണ് സുരേഷ് കുമാർ പറയുന്നത്.

‘ഇക്കാര്യം എനിക്ക് വ്യക്തമായിട്ട് അറിയാവുന്ന കാര്യമാണ്. പല തിയറ്ററുകളും പൂട്ടി പോകുമായിരുന്ന അവസ്ഥയിലായിരുന്നു. ലോൺ അടയ്ക്കാൻ കഴിയാത്തതു കൊണ്ട് ബാങ്ക് നോട്ടീസ് അയച്ച പല തിയറ്ററുകളും കേരളത്തിൽ ഉണ്ടായിരുന്നു.’

‘ഇങ്ങനെ തകർച്ചയുടെ വക്കിൽ നിന്ന സിനിമ വ്യവസായത്തെ തന്നെ ബാധിച്ചേക്കാവുന്ന അവസ്ഥയിൽ മലയാള സിനിമയ്ക്ക് വലിയ സഹായമാണ് ഈ രണ്ട് സിനിമകളും ചെയ്തത്.’- എന്നും സുരേഷ് കുമാർ വ്യക്തമാക്കി.

ALSO READ-‘താങ്കളുടെ മിത്ത് എന്റെ സത്യം; ജീവിതത്തിലെ സത്യം’; മിത്ത് വിവാദം കത്തുമ്പോൾ ആദ്യമായി പ്രതികരിച്ച് സുരേഷ് ഗോപി

കൂടാതെ, ഈ രണ്ട് സിനിമകളും നൽകിയതിന് നിർമ്മാതാക്കളായ വേണു കുന്നിപ്പിള്ളിയോടും ആന്റോ ജോസഫിനോടും സുരേഷ് കുമാർ നന്ദി പറയുന്നുമുണ്ട്. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി 2018 മാറിയെന്നും ഈ സിനിമ കളക്ട് ചെയ്ത പോലെ വേറെ ഒരു സിനിമയും പണം വാരിയിട്ടില്ല. ഇതിന് മുമ്പും നൂറ് കോടി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു സിനിമ വേറെയില്ലെന്നുമാണ് സുരേഷ് കുമാർ പറയുന്നത്.

അതേസമയം, നേരത്തെ വേണു ഇതിന് മുമ്പ് മാമാങ്കം എടുത്ത് കുറേ വിമർശനങ്ങൾ നേരിട്ടുവെങ്കിലും അതിൽ നിന്നെല്ലാം പാഠം പഠിച്ചു കൊണ്ട് നല്ല രണ്ട് സിനിമകളാണ് ഇപ്പോഴദ്ദേഹം ചെയ്തതെന്നും അതിന് അദ്ദേഹത്തിന് നന്ദി എന്നും സുരേഷ് കുമാർ വേദിയിൽ പറഞ്ഞു.

മാളികപ്പുറം ഉണ്ണി മുകുന്ദൻ നായകനായി എത്തി വലിയ വിജയം കൊയ്ത പടമായിരുന്നു. ടൊവിനോ മുഖ്യ വേഷത്തിലെത്തിയ 2018 കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്.

അഭിനയിക്കാൻ അറിയില്ല, നീ ഒരിക്കലും ഗതി പിടിക്കില്ലെന്ന് വരെ പറഞ്ഞു | വീഡിയോ കാണാം:

Advertisement