പ്രിയപ്പെട്ട ഷാനു, നിന്നെ പോലെ വേറെ ആരുമില്ല; ഫഹദിന് നാൽപത്തിയൊന്നാം പിറന്നാൾ; ആശംസകൾ ചൊരിഞ്ഞ് നസ്രിയ; വൈറലായി കുറിപ്പും ചിത്രവും

119

തെന്നിന്ത്യയിൽ തന്നെ അഭിനയ മികവു കൊണ്ട് ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച മറ്റൊരു താരമില്ലെന്ന് ഫഹദ് ഫാസിലിനെ കുറിച്ച് ധൈര്യമായി പറയാണ്. മലയാള സിനിമയിൽ നിന്നും തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിൽ തേരോട്ടം നടത്തുകയാണ് ഈ താരം. പുഷ്പ സിനിമയിലേയും മാമന്നൻ സിനിമയിലേയും വേഷങ്ങൾ അഭിനയ മികവ് കാരണം വലിയ ചർച്ചയായതുമാണ്.

തുടക്കകാലത്ത് മങ്ങി തുടങ്ങിയ താരം പിന്നീട് കിടിലൻ കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ വലിയൊരു സ്ഥാനം നേടിയെടുത്തു ഫഹദ്.

Advertisements

ഫഹദ് ഫാസിലിന്റെ അഭിനയം എടുത്തു പറയേണ്ടത് തന്നെ. ഏത് റോൾ കൊടുത്താലും അതിഗംഭീരമായി തന്നെ ഈ താരം അവതരിപ്പിക്കും. ഫഹദ് ഇപ്പോൾ 41ാം ജന്മദിനം ആഘോഷിക്കുകയാണ് ഇപ്പോൾ. താരത്തിന് ഇതിനോടകം നിരവധി പേരാണ് പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ALSO READ- ‘താങ്കളുടെ മിത്ത് എന്റെ സത്യം; ജീവിതത്തിലെ സത്യം’; മിത്ത് വിവാദം കത്തുമ്പോൾ ആദ്യമായി പ്രതികരിച്ച് സുരേഷ് ഗോപി

ഇപ്പോഴിതാ പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്നെത്തിയിരിക്കുകയാണ് നസ്രിയ നസീമും. ‘ഞങ്ങളുടെ, എന്റെ ഒരേയൊരു മമ്മുക്ക’, പകർത്തിയ ചിത്രം എന്ന് പറഞ്ഞു

‘ഞാൻ എന്റെ ഷാനുവിനെ ഒരുപാട് സ്നേഹിക്കുന്നു. ഡയമണ്ടിനേക്കാളും നീ ശോഭിക്കൂ, നിന്നെ പോലെ നീ മാത്രം. നീയാണ് എന്റെ അടുത്ത സുഹൃത്ത്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’വെന്നും ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചു.

മാരി സെൽവരാജ് സംവിധാനം ചെയ്ത ‘മാമന്നൻ’ ആണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. വടിവേലു, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങളിലെത്തിയത്. തിയേറ്ററിൽ വൻ വിജയം നേടിയ ശേഷം ജൂലൈ മാസം 27ന് നെറ്റ്ഫ്ളിക്സിൽ റിലീസായതോടെ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

ALSO READ- നൂലുകെട്ട് ചടങ്ങും കഴിഞ്ഞു; സാന്ത്വനം കുടുംബത്തിലേ പൊന്നോമനയുടേ പേര് എന്തെന്ന് അറിഞ്ഞോ ?

മലയാളത്തിൽ ധൂമം ആണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പാട്ട്, പുഷ്പ 2 ദ റൂൾ തുടങ്ങിയ സിനിമകളാണ് ചിത്രീകരണം പൂർത്തയായികൊണ്ടിരിക്കുന്നത്.

‘അഭിനയിക്കാൻ അറിയില്ല, നീ ഒരിക്കലും ഗതി പിടിക്കില്ലെന്ന് വരെ പറഞ്ഞു’| വീഡിയോ കാണാം:

Advertisement