ദേശാടനക്കിളികളില്‍ ചെയ്തത് എന്റെ പ്രായത്തില്‍ കവിഞ്ഞ ടീച്ചറുടെ വേഷം, ശരിക്കും ചെയ്യാനിരുന്ന കഥാപാത്രം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഉര്‍വശി

101

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

Advertisements

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Also Read: പ്രിയ സംവിധായകൻ സിദ്ദിഖ് മരണപ്പെട്ടു, വിടവാങ്ങിയത് ഇന്ത്യൻ സിനിമയിലെ ചിരിപ്പടങ്ങളുടെ തമ്പുരാൻ

നടന്‍ മനോജ് കെ ജയനായിരുന്നു താരത്തിന്റെ ആദ്യ ഭര്‍ത്താവ്. ഇരുവരും വിവാഹ മോചനം നേടുകയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് ഇരുവരും കടക്കുകയും ചെയ്തിരുന്നു. ഉര്‍വശി ശിവപ്രസാദിനെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട് ഉര്‍വശിക്ക്.

ഇപ്പോഴിതാ പത്മരാജന്‍െ സംവിധാനത്തില്‍ ഒരുങ്ങിയ ദേശാടനക്കിളി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. അതില്‍ താന്‍ പ്രായത്തില്‍ കവിഞ്ഞ കഥാപാത്രത്തെ ആണ് അവതരിപ്പിച്ചതെന്നും ഒരു ടീച്ചറായിട്ടാണ് എത്തിയതെന്നും ശരിക്കും അതിലെ കുട്ടികളിലൊരാളുടെ വേഷമായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഉര്‍വശി പറയുന്നു.

Also Read: ആ കഥാപാത്രത്തിനായി അഞ്ച് ദിവസം ഞാൻ സ്വയം ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടു; എനിക്ക് പ്രാന്താണെന്നാണ് അവർ കളിയാക്കിയത്; പക്ഷെ എനിക്കത് ആവശ്യമായിരുന്നു; മനസ്സ് തുറന്ന് ഹൃത്വിക് റോഷൻ

ആ സമയത്ത് അങ്ങനെയൊരു വേഷം ചെയ്യേണ്ടി വന്നു. സംവിധായകന്‍ പറഞ്ഞതുപോലെയായിരുന്നു ചെയ്തതെന്നും പണ്ടെത്തെ സിനിമകളൊന്നും തന്നെ തനിക്ക് മറക്കാന്‍ കഴിയില്ലെന്നും ഇന്നത്തെ സംവിധായകരും അന്നത്തെ സംവിധായകരും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്നും താരം പറയുന്നു.

പഴയ സംവിധായകരോട് ഒരു അധ്യാപകനോട് സംസാരിക്കുന്ന പോലെ ബഹുമാനത്തോടെയൊക്കെയേ സംശയങ്ങളൊക്കെ ചോദിക്കാന്‍ പറ്റുള്ളൂ. എന്നാല്‍ ഇന്നത്തെ സംവിധായകരോട് വളരെ സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ കഴിയുമെന്നും ഉര്‍വശി പറയുന്നു.

Advertisement