ജുമുക പാട്ടിന് ചുവട് വെച്ച് കുടുംബവിളക്കിലെ വേദികയും, തകര്‍ത്താടി താരം, വൈറലായ വീഡിയോ കാണാം

239

ഇന്ന് മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാകും എന്നാല്‍ യഥാര്‍ത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവര്‍ക്കും അത്ര പരിചിതമല്ല.

Advertisements

ആദ്യ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ. ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭര്‍ത്താവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.

Also Read: ദേശാടനക്കിളികളില്‍ ചെയ്തത് എന്റെ പ്രായത്തില്‍ കവിഞ്ഞ ടീച്ചറുടെ വേഷം, ശരിക്കും ചെയ്യാനിരുന്ന കഥാപാത്രം ഇതായിരുന്നു, തുറന്നുപറഞ്ഞ് ഉര്‍വശി

നെഗറ്റീവ് റോളില്‍ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. അടുത്ത കാലത്തായാണ് ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പട്ടതാണ്.

ഒരു അഭിനേത്രി മാത്രമല്ല, നല്ലൊരു ഡാന്‍സറും മോഡലുമാണ് ശരണ്യ. ഇപ്പോഴിതാ ശരണ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡായി മാറിയ ജുമുക പാട്ടിന് ചുവടുവെച്ചിരിക്കുകയാണ് ശരണ്യ.

Also Read: ആ കഥാപാത്രത്തിനായി അഞ്ച് ദിവസം ഞാൻ സ്വയം ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടു; എനിക്ക് പ്രാന്താണെന്നാണ് അവർ കളിയാക്കിയത്; പക്ഷെ എനിക്കത് ആവശ്യമായിരുന്നു; മനസ്സ് തുറന്ന് ഹൃത്വിക് റോഷൻ

ഹിന്ദി പാട്ടിന് കേരളസാരിയിലാണ് താരം ചുവടുവെച്ചത്. ശരണ്യയുടെ ഡാന്‍സ് വീഡിയോ വൈറലായതോടെ നിരവധി സീരയില്‍ താരങ്ങളാണ് കമന്റുമായി എത്തിയിരിക്കുന്നത്. മനോഹരം എന്നാണ് സീരിയല്‍ നടി അവന്തിക മോഹന്റെ കമന്റ്.

Advertisement