അത് എന്റേതല്ല വ്യാജമാണ്, പ്ലീസ് ഉപദ്രവിക്കരുത്: അപേക്ഷയുമായി കരിക്ക് സുന്ദരി അമേയ

21

കരിക്ക് എന്ന വെബ് സീരീസിൽ എത്തിയതോടെയാണ് അമേയ മാത്യു എന്ന അഭിനയത്രിയെ മലയാളി പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. ഒരേയൊരു എപ്പിസോഡിൽ എത്തിയതോടെ അമേയ താരം ആയി മാറുക ആയിരുന്നു.

Advertisements

നിരവധി ആരാധകർ ആണ് അമേയക്ക് ഇപ്പോൾ ഉള്ളത്, നേരത്തെ ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും അമേയ ശ്രദ്ധേയമായ കഥാപാത്രം ചെയിതത് കരിക്കിൽ കൂടി ആയിരുന്നു.

ഇപ്പോൾ, തന്റെ പേരിൽ തുടങ്ങിയ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ കുറിച്ച് ആണ് താരം പോസ്റ്റുമായി എത്തിയിരിക്കുന്നത്. തന്റെ വ്യാജ അക്കൗണ്ടിൽ നിന്നും ഫഹദ് ഫാസിലിന് ജന്മദിനത്തിൽ സന്ദേശം നൽകിയത് മോശം ആയ രീതിയിൽ ആണെന്ന് ഉള്ള രീതിയിൽ ആണ് താരം രംഗത്ത് എത്തിയിരുന്നത്.

ഇൻസ്റ്റഗ്രാമിലാണ് നടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉള്ളത്. തന്റെ പേരും പറഞ്ഞ് പല കുറിപ്പുകളും ചിത്രവും പേജിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും അതൊന്നും തന്റെ അറിവോടെയല്ലെന്നും നടി വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

വ്യാജന്മാരെ സൂക്ഷിക്കുക. വല്ല പണി എടുത്ത് ജീവിക്കാൻ ഞാൻ പറയുന്നില്ല, എന്റെ പണി ഇല്ലാതാക്കാതിരുന്നാൽ മതി.’വിഡിയോ പങ്കുവച്ച് അമേയ കുറിച്ചു. ആ അക്കൗണ്ട് റിപ്പോർട്ട് ചെയ്യണം എന്നും താരം പറയുന്നു.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. കരിക്ക് വെബ്‌സീരിന്റെ പുതിയ എപ്പിസോഡിൽ എത്തിയതോടെ നടിക്ക് ആരാധകരും ഏറി. അറിയപ്പെടുന്ന മോഡലും കൂടിയാണ് അമേയ. തിരുവനന്തപുരമാണ് സ്വദേശം.

വീഡിയോ കാണാം

Advertisement