അനുമോളെ പത്മിനി ഇല്ലാതാക്കുമോ, അനു തന്റെ മകളാണെന്ന സത്യം മോഹൻ വെളിപ്പെടുത്തുമോ; വാനമ്പാടി ക്ലൈമാക്സിൽ ട്വിസ്റ്റോട് ട്വിസ്റ്റുകൾ

28

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി എന്ന സീരിയൽ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. ക്ലൈമാക്‌സിലേക്ക് കടന്നിരിക്കെ ഇപ്പോൾ സീരിയൽ മുന്നോട്ടു പോകുന്നത് സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ്.

വാനമ്പാടിയുലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നവരും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിരുന്നു. അച്ഛനെ തേടി അലയുന്ന അനുമോളുടെ സങ്കടം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഇടയ്ക്ക് റേറ്റിങ്ങിൽ പിന്നോക്കം പോയ വാനമ്പാടി ഇപ്പോൾ നില മെച്ചപ്പെടുത്തിയാണ് മുന്നേറുന്നത്.

Advertisements

സീരിയൽ തീരാറായെന്ന് അറിഞ്ഞതോടെ ക്ലൈമാക്‌സ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ സംശയം.ചിലർ ഹാപ്പി എൻഡിങ്ങാണെന്ന് പറയുമ്പോൾ ചിലർ അല്ലെന്നാണ് പറയുന്നത്. സീരിയലിന് ശുഭപര്യവസാനം അല്ലെന്നും പത്മിനി നല്ല കുട്ടി ആകുമെന്നും മുൻപ് സുചിത്ര വ്യക്തമാക്കിയിരുന്നു.

മോഹൻ വാങ്ങിയ വീട്ടിലെത്തുന്ന പത്മിനി അവിടെ നന്ദിനിയുടെ വലിയ ഛായാചിത്രം കാണുന്നതോടെ അനുമോൾ മോഹന്റെ മകളണെന്ന് മനസ്സിലാക്കുന്നു. ഇപ്പോൾ സീരിയലിന്റെ പുതിയ പ്രൊമോ എത്തിയിരിക്കയാണ്. മോഹൻ തന്റെ കുടുംബത്തോട് സത്യം വെളിപ്പെടുത്തുന്നതാണ് പ്രൊമോയിൽ ഉളളത്.

താൻ അറിഞ്ഞ സത്യങ്ങളെക്കുറിച്ച് അനുമോളോട് ചോദിക്കുകയാണ് പത്മിനി. മോഹൻവാങ്ങിയ വീടിനുളളിലെ വലിയ ഛായ ചിത്രത്തിലെ സത്രീ തന്റെ അമ്മയാണെന്ന് അനുമോൾ സമ്മതിക്കുന്നു. നിന്റെ അച്ഛനാരാണെന്ന് അറിയാമോ എന്ന പത്മിനിയുടെ ചോദ്യത്തിന് അറിയാമെന്ന് അനുമോൾ പറയുന്നതും മോഹന് എതിരെ തന്റെ പക്കൽ ഉണ്ടായിരുന്ന ആയുധം അനുവാണെന്ന് മേനനോൻ പത്മിനിയോട് പറയുന്ന ത് പ്രൊമോയിലുണ്ട്.

അനുമോൾ തന്റെ മകളാണെന്നും നന്ദിനിയിൽ തനിക്ക് ജനിച്ച മകളാണ് അനുവെന്നും ശ്രീമംഗലം തറവാടിന്റെ അവകാശി കൂടിയാണ് അനുവെന്നും മോഹൻ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ പ്രവചനാതീതമാണ് പത്മിനിയുടെ നിലപാടുകൾ. അനുമോൾ മോഹന്റെ മകളാണെങ്കിൽ അവളെ വെറുതേവിടില്ലെന്നും പത്മിനിയുടെ ഭാവങ്ങളിൽ നിന്നും വ്യക്തമാണ്.

അനുമോൾ മോഹന്റെ മകളാണെന്ന് അറിയുന്നതോടെ അനുമോളെ ഏത് വിധേനയും ഇല്ലാതാക്കാൻ പപ്പി ശ്രമിക്കുമെന്നാണ് പലരും പറയുന്നത്. അനുമോൾക്ക് വിഷം കൊടുക്കുമെന്നും എന്നാൽ അതറിയാതെ തംബുരുവോ മറ്റാരെങ്കിലുമോ ആകും മരിക്കുന്നതെന്നും ഇതോടെ പത്മിനി ജയിലിലാകുമെന്നും മാനസാന്തരമുണ്ടാകുമെന്നുമെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ ചിലർ ശുഭപ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.

തംബുരുവിനെ മോഹൻ സ്വന്തം മോളായി അംഗീകരിച്ചത് പോലെ അനുവിനെ പപ്പിയും അംഗീകരിക്കുമെന്നാണ് ചിലരുടെ പ്രതീക്ഷ. ക്ലൈമാക്സ് കാണാൻ ആകാംഷയോടെ കാത്തിരിക്കയാണ് പ്രേക്ഷകർ. സീരിയലിന്റെ ക്ലൈമാക്‌സിംഗ് ഷൂട്ട് കഴിഞ്ഞെന്ന് പറഞ്ഞ് താരങ്ങൾ തന്നെ എത്തിയിരുന്നു. ക്ലൈമാക്‌സ് രംഗത്തെ അനുഭവം വിശദീകരിച്ചായിരുന്നു പലരും എത്തിയത്.

അതേ സമയം നേരത്തെ തന്റെ അച്ഛനമ്മമാരുടെ തനിനിറം പത്മിനി തിരിച്ചറിഞ്ഞിരുന്നു. പത്മിനിയുടെ ഭൂതകാലം അറിഞ്ഞിട്ടും പത്മിനിയെയും അതിലുപരി സ്വന്തം മകളല്ലാത്ത തമ്പുരുവിനെയും മോഹൻ സ്നേഹിക്കുന്നുണ്ട്. പത്മിനിയുടെ ഭൂതകാലം മോഹൻ അറിഞ്ഞെന്ന് മനസിലാക്കുന്ന പത്മിനിയുടെ അച്ഛൻ മോഹനെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുന്നു.

മോഹൻ അപകടത്തിൽപെട്ട് അശുപത്രിയിൽ കിടക്കുന്ന നേരമാണ് മോഹനെ താൻ എത്രമാത്രമാണ് സ്നേഹിക്കുന്നതെന്ന് പത്മിനി തിരിച്ചറിയുന്നത്. ഇതിനിടയിൽ ആശുപത്രിയിൽവച്ച് മേനോൻ മോഹനെ അപകടപെടുത്താൻ നടത്തിയ ശ്രമമെല്ലാം അനുമോൾ പൊളിച്ചു.

ഇതിനിടെ അനുമോൾ നന്ദിനിയുടെ മകളാണെന്നും മോഹൻ വാങ്ങിയ വീട്ടിൽ ഉളള വലിയ ചിത്രം നന്ദിനിയുടേതാണെന്നും സുചിത്ര തിരിച്ചറിയുന്നു. 2017 ജനുവരിയിലാണ് വാനമ്പാടി സീരിയൽ സംപ്രേക്ഷണം ആരംഭിക്കുന്നത്. തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി സീരിയൽ.

Advertisement