അതിലൊന്നും എത്രകോടി രൂപ തരാമെന്ന് പറഞ്ഞാലും താൻ അഭിനയിക്കില്ല: ഉറച്ച തീരുമാനവുമായി രമ്യാ നമ്പീശൻ

729

ഇരുപത് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് നടി രമ്യാ നമ്പീശൻ. 2000 ൽ പുറത്തിറങ്ങിയ ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

തുടർന്ന് നിരവധി ചിത്രങ്ങളിൽ നടിയായും സഹനടിയായും അഭിനയിച്ചു. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് രമ്യയെ സിനിമാലോകത്ത് പ്രശസ്തയാക്കിയത്.

Advertisements

മലയാളത്തിൽ സജീവമായിരുന്നു എങ്കിലും ഇപ്പോൾ താരത്തിനെ വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് തേടി വരുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരായാണ് രമ്യ അവസാനമായി മലയാളത്തിൽ അഭിനയിച്ച ചിത്രം എന്നാൽ തമിഴിൽ താരം ഇപ്പോൾ സജീവമാണ് രമ്യ നമ്പീശൻ.

സിനിമ നടി എന്നതിന് പുറമെ ഗായിക, അവതാരിക എന്നീ മേഖലയിലും താരം കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. നിലപാടുകൾ തുറന്ന് പറയാറുള്ള രമ്യക്ക് പലപ്പോഴും സൈബർ അറ്റാക്കുകളും നേരിടാറുണ്ട്. തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് രമ്യ ഇപ്പോൾ.

സിനിമകളിൽ അഭിനയിക്കുണ്ടെങ്കിലും ഇപ്പോൾ പരസ്യങ്ങളിൽ അഭിനയിക്കാറില്ലന്നും പത്ത് വർഷം മുൻപുള്ള തന്റെ ചിന്തയല്ല ഇപ്പോൾ ഉള്ളതെന്നും രമ്യ പറയുന്നു. ആദ്യക്കാലത്ത് വെളുപ്പ് നിറമാണ് സൗന്ദര്യം എന്ന് താൻ കരുതിയിരിന്നുവെന്നും എന്നാൽ അതിൽ കാര്യമില്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും രമ്യ പറയുന്നു.

ആദ്യ സമയങ്ങളിൽ സൗന്ദര്യ വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ എത്ര കോടി പ്രതിഫലമായി തനിക്ക് തരാമെന്ന് പറഞ്ഞാലും അത്തരം പരസ്യത്തിൽ അഭിനയിക്കില്ലന്നും മറ്റ് ഭാഷകളെക്കാൾ തനിക്ക് കംഫേർട്ട് ലഭിക്കുന്നത് മലയാളത്തിലാണെന്നും രമ്യ കൂട്ടിച്ചേർത്തു.

അതേ സമയം മലയാള ചിത്രങ്ങൾക്ക് പുറമെ നിരവധി തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും രമ്യ അഭിനയിച്ചിട്ടുണ്ട്. സേതുപതി, പിസ്സ എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. അഭിനേത്രി എന്നതിനുപുറമെ മികച്ച ഗായിക കൂടിയാണ് രമ്യ നമ്പീശൻ.

2011ൽ പ്രദർശനത്തിനെത്തിയ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലെ ‘ആണ്ടലോന്റെ’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. 2012ൽ പ്രദർശനത്തിനെത്തിയ ബാച്ച്ലർ പാർട്ടി എന്ന ചിത്രത്തിൽ ആലപിച്ച വിജനസുരഭി, അതേ വർഷതന്നെ പ്രദർശനത്തിനെ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ആലപിച്ച മുത്തുചിപ്പി എന്നീ ഗാനങ്ങൾ ചലച്ചിത്ര പിന്നണി ഗാനരംഗത്തും രമ്യ നമ്പീശനെ പ്രശസ്തയാക്കി.

ആമേൻ, അപ് ആന്റ് ഡൗൺ മുകളിൽ ഒരാളുണ്ട്, ഇംഗ്ലീഷ്, അരികിൽ ഒരാൾ, പാണ്ടീനാട്, ഫിലിപ് ആന്റ് മങ്കിപെൻ, മിസ്സ് ലേഖ തരൂർ കാണുന്നത്, ബൈസിക്കിൾ തീവ്സ്, ഓം ശാന്തി ഓശാന, നെല്ലിക്ക, സകലകലാ വല്ലഭൻ, അടി കപ്യാരെ കൂട്ടമണി, ആകാശവാണി, അച്ചായൻസ് എന്നിവയാണ് ഗാനങ്ങൾ ആലപിച്ച മറ്റു ചിത്രങ്ങൾ.

Advertisement