15 വയസ് മുതൽ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം: പതിനെട്ടിലേക്ക് ചിയേഴ്സ്: പിറന്നാൾ സന്തോഷം പങ്കുവെച്ച് അനശ്വര രാജൻ

115

2017ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിലെത്തിയ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാതയ്ക്കു ശേഷം എവിടെ ആയിരുന്നു അനശ്വരയുടെ രണ്ടാമത്തെ ചിത്രം.

അടുത്ത സിനിമ ബിജുമേനോൻ നായകനായ ആദ്യരാത്രി ആയിരുന്നുവെങ്കിലും ആ സിനിമ റിലീസ് ആവാൻ വൈകിയതിനാൽ അതിനു മുന്നേ റിലീസായ അനശ്വര നായികയായി അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ അനശ്വരയുടെ മൂന്നാമത്തെ സിനിമയായി. വലിയ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങളിലെ അനശ്വര രാജന്റെ അഭിനയം പ്രേക്ഷക പ്രീതിനേടി.

Advertisements

ഇപ്പോഴിതാ തന്റെ പതിനെട്ടാം ജൻമദിനം ആഘോഷിക്കുകയാണ് അനശ്വര. ബർത്ത് ഡേ പ്രിൻസസ് എന്നെഴുതിയ ടാഗ് ധരിച്ചാണ് ജൻമദിനാഘോഷ ചിത്രം അനശ്വര സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പതിനെട്ടിലേക്ക് ചിയേഴ്സ്. 15 വയസ് മുതൽ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്നത്.

അനശ്വരയ്ക്ക് ആശംസകൾ നേർന്ന് ഐയ്മ റോസ് അടക്കമുള്ള താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ, ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര.

എവിടെ, മൈ സാന്റ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. വാങ്ക്, അവിയൽ, രാംഗി തുടങ്ങിയ ചിത്രങ്ങളാണ് അനശ്വരയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി.

തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും തൃഷ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്. ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അവിയൽ. ഷാനിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisement