ഞാൻ ഒരു അവശ കാമുകിയൊന്നുമല്ല, എന്റെ സുഹൃത്തുക്കൾ തന്നെ പിന്നീട് എന്റെ കാമുകൻമാർ ആയിട്ടുണ്ട്, ഇതുവരേയും വിവാഹം കഴിക്കാത്തതിനെ പറ്റി ചന്ദ്ര ലക്ഷമൺ

240

ഒരു കാലത്ത് മലയാളത്തിന്റെ സിനിമ സീരിയൽ മേഖലയിൽ നിറസാന്നിധ്യമായിരുന്ന താരസുന്ദരിയാണ് നടി ചന്ദ്ര ലക്ഷ്മൺ. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.

2002 ൽ പുറത്തിറങ്ങി സ്റ്റോപ്പ് വയലൻസ് എന്ന സിനിമയിൽ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ചന്ദ്ര ലക്ഷമൺ ആദ്യമായി ക്യാമറയ്ക്കു മുന്നിലെതുന്നത്. എന്നാൽ സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് താരം കുടിയേറുന്നത്.

Advertisements

മിനി സ്‌ക്രീനിൽ വില്ലത്തിയായിട്ടാണ് നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ മലയാളി പ്രേക്ഷകർ സ്വീകരിച്ചതും. പിന്നീട് ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങുകയായിരുന്നു താരം.

വർഷങ്ങളോളം അഭിനയ രംഗത്ത് നിന്നിരുന്ന നടിയെ കഴിഞ്ഞ കുറേ നാളുകളായി കാണാനില്ലായിരുന്നു. ഒടുവിൽ മടങ്ങി വരവിന്റെ സന്തോഷത്തിലാണ് നടിയിപ്പോൾ. ഒപ്പം വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന വാർത്തകളിലെ സത്യാവസ്ഥ എന്താണെന്ന് കൂടി ചന്ദ്ര കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്.

അതേസമയം തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് നടി ഇപ്പോൾ. എന്നാണ് കല്യാണം എന്ന ചോദ്യം കേട്ട് ഞാൻ മടുത്തു. കല്യാണം കഴിയാത്ത ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ സെറ്റിലായി എന്ന വാർത്ത വന്നത് അടുത്തിടെയാണ്.

അതു കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു. കല്യാണം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല. ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാൽ അല്ല.

ഞാൻ ഒരു അവശ കാമുകിയൊന്നുമല്ല, പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട് പക്ഷേ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല. എന്റെ നല്ല സുഹൃത്തുക്കൾ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്. പ്രണയം മുന്നോട്ട് കൊണ്ട് പോകാന് പറ്റില്ലെന്ന അവസ്ഥയിൽ ഞങ്ങൽ കൈ കൊടുത്ത് പിരിഞ്ഞവരാണ് എന്നും താരം തുറന്ന് പറയുന്നു.

നിമിത്തത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . ഒന്നും മുൻകൂട്ടി തീരുമാനിക്കാറില്ല. എന്താണോ സംഭവിക്കുന്നത് അതനുസരിച്ച് ഞാൻ മുന്നോട്ട് പോവുകയാണ് പതിവ്. എന്റെ ആദ്യ സിനിമ എ കെ സാജന്റെ സ്റ്റോപ് വയലൻസാണ്. ഇപ്പോൾ ഞാൻ തിരിച്ച് വരുന്ന സിനിമയുടെ പേര് ‘ഗോസ്റ്റ് റൈറ്റർ’. രണ്ടിന്റെയും ടൈറ്റിൽ ഇംഗ്ലീഷിലാണ്. ഞാൻ ഈ ചിത്രം തെരഞ്ഞെടുത്തത് ഇതിന്റെ ടൈറ്റിലും ഒരു കാരണമാണെന്നും ചന്ദ്ര പറയുന്നു.

Advertisement