12 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു, ലക്ഷ്യം ആറാം തമ്പുരാനേയും നരസിംഹത്തേയും വെല്ലുന്ന ചിത്രം, പൊടിപാറുമെന്ന് ആരാധകർ

370

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സൂപ്പർ സംവിധായകനാണ് ഷാജി കൈലാസ്. ഡോക്ടർ പശുപതി എന്ന കോമഡി സിനിമ ചെയ്ത് മലയാള സിനിമയിൽ സ്വതന്ത്ര സംവിധായകനായി തുടക്കം കുറിച്ച ഷാജി കൈലാസ് പിന്നീട് ഒന്നിന് ഒന്ന് മികച്ച മാസ്സ് ആക്ഷൻ ചിത്രങ്ങളാണ് ഒരുക്കിയത്.

മികച്ച ആക്ഷൻ സിനിമകൾ ആയിരുന്നു താരാജാവ് മോഹൻലാലിന് ഒപ്പം ചേർന്ന് ഷാജി കൈലാസ് മലയാളത്തിന് സമ്മാനിച്ചത്. ഐവി ശശിയുടെ സഹായി ആയിരുന്ന ഷാജി കൈലാസ് മംഗലശ്ശേരി നീലകണ്ഠൻ എന്ന ഹൈവോൾട്ടേജ് കഥാപാത്രമായി മോഹൻലാൽ പൂണ്ടുവിളയാടിയ ദേവാസുരം എന്ന സിനിമ സംവിധാനം ചെയ്യാൻ മോഹിച്ചിരുന്നു.

Advertisements

എന്നാൽ അന്നത്തെ പുതുമുഖ സംവിധായകന് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. 1997 ലാണ് ഷാജി കൈലാസ് മോഹൻലാൽ ടീം ആദ്യമായി ഒന്നിച്ചത്. ആറാം തമ്പുരാൻ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. അതുവരെയുള്ള എക്കാലത്തേയും ചരിത്ര വിജയം സമ്മാനിച്ച് കൊണ്ട് ഷാജി കൈലാസ് മോഹൻലാൽ ടീം എല്ലാവരെയും ഞെട്ടിച്ചു.

Also Read
കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത, കൂട്ടിലടയ്ക്കപ്പെട്ട കിളിയുടെ ചിത്രവുമായി സമാന്ത, നാഗ ചൈതന്യയുമായുള്ള വിവാഹ മോചനം ഉറപ്പിച്ച് ആരാധകർ

ഈ കൂട്ടുകെട്ടിലെ നരസിംഹം എന്ന സിനിമ രണ്ടായിരത്തിന്റെ തുടക്കത്തിൽ മലയാള സിനിമയിലെ മഹാ വിജയമായി മാറിയപ്പോൾ ഷാജി കൈലാസ് മോഹൻലാൽ ടീം മലയാള സിനിമയിലെ മറക്കപ്പെടാൻ കഴിയാത്ത കൂട്ടുകെട്ടായി മാറി. ഇപ്പോഴിതാ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ്.

12 വർഷങ്ങൾക്ക് ശേഷം താനും ഷാജി കൈലാസും ഒന്നിക്കാൻ പോവുകയാണെന്ന് മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒടുവിൽ ആ കാത്തിരിപ്പ് അവസാനിച്ചു ഷാജി കൈലാസിനൊപ്പമുള്ള എന്റെ അടുത്ത പ്രൊജക്റ്റ് പ്രഖ്യാപിക്കുന്നത് ആവേശത്തോടെയും സന്തോഷത്തോടെയുമാണ്. ഒക്ടോബറിൽ ചിത്രം ആരംഭിക്കും. രാജേഷ് ജയറാം തിരക്കഥ ഒരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുക. 12 വർഷങ്ങൾക്ക് ശേഷം ഞാനും ഷാജിയും ഒന്നിക്കുന്ന ചിത്രമാണിത്’ എന്നാണ് മോഹൻലാൽ കുറിച്ചത്.

2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കടുവ ആണ് ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രം. അതേസമയം, ബ്രോ ഡാഡി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് മോഹൻലാൽ.

Also Read
സാഹിബേ, മോൾക്ക് നിങ്ങടെ കയ്യിൽ ഒന്ന് തൊടണം, അതിനെന്താ ഇതാ തൊട്ടോ, ആ കൈ പിടിച്ച് രണ്ടു കണ്ണിലും ചേർത്തു, ഒരു പ്രാർത്ഥന പോലെ: റാണി ശരൺ പറയുന്നു

ആറാം തമ്പുരാൻ , നരസിംഹം, എന്നീ ചിത്രങ്ങൾക്ക് ശേഷം താണ്ഡവം (2002), നാട്ടുരാജാവ് (2004), ബാബാ കല്യാണി (2006), അലിഭായ് (2007), റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളും മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയിരുന്നു.

അതേ സമയം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കിയും, സുരേഷ്ഗോപിയെ നായകനാക്കിയും ധാരാളം ഹിറ്റുകൾ ഷാജി കൈലാസ് ഒരുക്കിയിരുന്നു. ആദ്യകാലത്ത് രൺജി പണിക്കർ ആയിരുന്നു ഷാജി കൈലാസ് ചിത്രങ്ങളുടെ രചന നിർവ്വഹിച്ചിരുന്നത്. പീന്നീട് രഞ്ജിതും. ഈ രണ്ടു പേരും ഇല്ലാതെ ഷാജി കൈലാസ് ഒരുക്കിയ സിനിമകൾ വാണിജ്യമായി വിജയിച്ചിട്ടില്ല എന്നതും ഒരു സത്യമാണ്.

Advertisement