കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത, കൂട്ടിലടയ്ക്കപ്പെട്ട കിളിയുടെ ചിത്രവുമായി സമാന്ത, നാഗ ചൈതന്യയുമായുള്ള വിവാഹ മോചനം ഉറപ്പിച്ച് ആരാധകർ

94

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരിയാണ് സാമന്ത. നിരവധി സൂപ്പർഹിറ്റ് സിനികളിൽ നായികയായി തിളങ്ങിയിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. തെലുങ്ക് യുവ സൂപ്പർതാരം നാഗ ചൈതന്യയെ ആയിരുന്നു സാമന്ത വിവാഹം കഴിച്ചത്.

ഇരുവരും പ്രണയിച്ച് ആയിരുന്നു വിവാഹം കഴിച്ചത്. വിവാഹം ശേഷവും സിനിമാ രംഗത്ത് സജീവമായിരുന്നു സാമന്ത. ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളും ആയിരുന്നു സമാന്തയും നാഗ ചൈതന്യയും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളുമെല്ലാം ഒരുപാട് ആഘോഷിച്ചതാണ്.

Advertisements

എന്നാൽ അടുത്തിടെയായി പുറത്ത് വരുന്ന വാർത്തകൾ ആരാധകർക്ക് നിരാശ പകരുന്നതും അമ്പരപ്പിക്കുന്നതും ആണ്. സോഷ്യൽ മീഡിയയിലെങ്ങും സമാന്തയും നാഗ ചൈതന്യയും വിവാഹ മോചിതർ ആവുകയാണോ എന്ന തരത്തിലുള്ള ചർച്ചകൾ സജീവം ആയിരിക്കുകയാണ്.

Also Read
സാഹിബേ, മോൾക്ക് നിങ്ങടെ കയ്യിൽ ഒന്ന് തൊടണം, അതിനെന്താ ഇതാ തൊട്ടോ, ആ കൈ പിടിച്ച് രണ്ടു കണ്ണിലും ചേർത്തു, ഒരു പ്രാർത്ഥന പോലെ: റാണി ശരൺ പറയുന്നു

സമാന്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും നാഗ ചൈതന്യയുടെ സർ നെയിം ആയ അക്കിനേനി എന്നത് മാറ്റിയതോടെയാണ് ചർച്ചകൾ തുടങ്ങിയത്. തുടക്കത്തിൽ താരം തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

പിന്നാലെ താരങ്ങൾ പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സജീവമായി മാറുകയായിരുന്നു. ഇതിനിടെ സമാന്ത പങ്കുവച്ച ചില പോസ്റ്റുകളും സ്റ്റോറികളും വിവാഹ മോചനമെന്ന സൂചന നൽകുന്നതുമായിരുന്നു.

ഇപ്പോഴിതാ ഒരു വശത്ത് വിവാഹ മോചന ചർച്ചകൾ നടക്കുമ്പോൾ സമാന്ത പങ്കുവച്ച പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയും ആരാധകരിൽ സംശയത്തിന്റെ വിത്ത് പാകിയിരിക്കുകയാണ്. ഒരു കിളിക്കൂടിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത എന്നാണ് സമാന്ത ചിത്രത്തോടൊപ്പം കുറിച്ചിരിക്കുകയാണ്. സമാന്തയുയം നാഗ ചൈതന്യയും പിരിയുകയാണെന്ന ചർച്ചകൾക്ക് കരുത്തു പകരുന്നതായി മാറുകയാണ് താരത്തിന്റെ ഈ സ്റ്റോറിയും. കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവച്ച സ്റ്റോറികളും സമാനമായ രീതിയിലുള്ളതായിരുന്നു. തങ്ങൾ പിരിയുന്ന വിവരം സമാന്ത പറയാതെ പറയുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

അങ്ങനെയെങ്കിൽ അത് ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം തകർക്കുന്ന വാർത്തയായി മാറുമെന്ന് ഇറപ്പാണ്. കാരണം അത്രമേലാണ് സമാന്തയേയും നാഗ ചൈതന്യയേയും ആരാധകർ സ്നേഹിച്ചത്. 2010 മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് 2017 ൽ വിവാഹം കഴിക്കുകയായിരുന്നു. താര സമ്പന്നമായിരുന്നു സമാന്ത നാഗ ചൈതന്യ വിവാഹ വേദി.

വിവാഹത്തിന് നാലം കൊല്ലമാകുമ്പോൾ ഇരുവരും പിരിയുകയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടെ ഇതേ വിഷയം നാഗ ചൈതന്യയുടെ അച്ഛനും സൂപ്പർ താരവുമായ നാഗാർജുനയേയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read
ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു, ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് സംഭവിക്കുകയാണ്: സന്തോഷം പങ്കുവെച്ച് സൂര്യ ജെ മേനോൻ

ബിഗ് ബോസ് തെലുങ്കിന്റെ അവതാരകനാണ് നാഗാർജുന. പുതിയ സീസൺ ആരംഭിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നാഗാർജുന മാധ്യമങ്ങളെ കാണുന്ന പതിവുണ്ടായിരുന്നു. എന്നാൽ പത്രസമ്മേളനം അവസാന നിമിഷം ഉപേക്ഷിച്ചിരിക്കുകയാണ്. പത്രസമ്മേളനം വേണ്ടെന്ന് വെക്കാനുള്ള കാരണമായി പറയുന്നത് കൊവിഡ് പ്രതിസന്ധിയാണെന്നാണ്.

എന്നാൽ ബിഗ് ബോസിന്റെ മറ്റ് പ്രൊമോഷൻ പരിപാടികളൊക്കെ മുൻ കൂട്ടി നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുന്നുണ്ട്. അങ്ങനെയിരിക്കെ നാഗാർജുന മാധ്യമങ്ങളെ കാണുന്നതിൽ നിന്നും പിന്മാറിയതിന്റെ കാരണം നാഗ ചൈതന്യയും സമാന്തയും തമ്മിൽ പിരിയുകയാണോ എന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ സാധിക്കാത്തത് കൊണ്ടാണെന്നാണ് വിലയിരുത്തലുകൾ.

Advertisement