കുട്ടി ഉടുപ്പിട്ട് സുന്ദരിയായി കിടിലൻ ലുക്കിൽ പ്രിയ മണി, അടിപൊളയെന്ന് ആരാധകർ

87

ഒരു തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർനടിയായി മാറിയ താരമാണ് പ്രിയാ മണി. സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച് തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് പ്രിയാമണി. തെന്നിന്ത്യയിലെ നാല് ഭാഷകളിലും തിളങ്ങിയ നടിക്ക് ആരാധകരും ഏറെയാണ്.

അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്ക് ഒപ്പം ഗ്ലാമർ റോളുകളിലും നടി തിളങ്ങി. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി എത്തിയ പ്രിയ ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. 2003ൽ പുറത്തിറങ്ങിയ എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയിൽ എത്തുന്നത്.

Advertisements

അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുളള അഞ്ച് വർഷങ്ങളിൽ ആറ് തകർപ്പൻ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി നടി മാറി. പരുത്തിവീരൻ എന്ന ചിത്രത്തിലെ മുത്തഴഗി എന്ന കഥാപാത്രമാണ് പ്രിയാമണിയുടെ കരിയറിൽ വലിയ വഴിത്തിരിവായത്. പരുത്തീവീരനിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നടിക്ക് ലഭിച്ചു.

Also Read
എനിക്ക് പ്രധാനം എന്റെ കംഫർട്ടാണ്, മറ്റുള്ളവർ എന്തു വിചാരിക്കും എന്നതല്ല, ഞാൻ ഇനിയും ഷോട്‌സ് ധരിക്കും: തുറന്നു പറഞ്ഞ് അനശ്വര രാജൻ

വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു പ്രിയാമണിയുടെആദ്യ മലയാള ചിത്രം. പിന്നീട് താരരാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെയെല്ലാം നായികയായി പ്രിയാമണി അഭിനയിച്ചു. റിയാലിറ്റി ഷോകളിലെ സജീവ സാന്നിധ്യമായ പ്രിയാണി ഇപ്പോൾ വെബ് സിരിസുകളിലും തിളങ്ങുകയാണ്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ പ്രിയാമണിക്ക് അവിടേയുംം ആരാധകർ നിരവധിയാണ്. താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ എക്കാലവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

വെള്ള കുട്ടിപ്പാവാട അണിഞ്ഞ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോകം തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളും ലൈക്കുകലുമായെത്തുന്നത്.

Also Read
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വീട്ടുകാരെ ഉപേക്ഷിച്ച് മതം മാറ്റവും വിവാഹവും, ദാമ്പത്യ ജീവിതം തകർന്ന് തരിപ്പണമായി, നടി ഐശ്വര്യയുടെ ജീവിതത്തിൽ സംഭവിച്ചത്

അടിപൊള് കൂടുതൽ മോഡേണായോന്ന് ആരാധകർ ചോദിക്കുന്നത്. അതേ സമയം 2017ലാണ് കാമുകൻ മുസ്തഫ രാജുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്.

Advertisement