എനിക്ക് പ്രധാനം എന്റെ കംഫർട്ടാണ്, മറ്റുള്ളവർ എന്തു വിചാരിക്കും എന്നതല്ല, ഞാൻ ഇനിയും ഷോട്‌സ് ധരിക്കും: തുറന്നു പറഞ്ഞ് അനശ്വര രാജൻ

63

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് അനശ്വര രാജൻ. പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ മലയാളി ആരാധകരുടെ പ്രിയപ്പെട്ട നടിയായി അനശ്വര മാറി.

അഭിനയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും സജീവമായി താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ തന്റെ ജൻമദിനത്തിൽ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ പേരിൽ ഉണ്ടായ വിവാദങ്ങൾ ചെറുതല്ലായിരുന്നു.

Advertisements

ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചതിന്റെ പേരിൽ സൈബർ അറ്റാക്ക് വളരെയധികം നേരിട്ട താരമാണ് അനശ്വര രാജൻ. മോഡേൺ ലുക്കിലുള്ള വസ്ത്രത്തെധരണത്തെക്കുറിച്ചും തന്റെ പ്രീയപ്പെട്ട വസ്ത്രത്തെക്കുറിച്ചും തുറന്നു പറയുകയാണ് അനശ്വര രാജൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

സെപ്റ്റംബർ എട്ടിന് പതിനെട്ടാം പിറന്നാൾ ആയിരുന്നു. ഇത്തവണ കൊറോണയും പ്രശ്നങ്ങളുമൊക്കെ ആയത് കൊണ്ട് വീട്ടിൽ തന്നെയായിരുന്നു. ചേച്ചി ഐശ്വര്യ സ്നേഹത്തോടെ സമ്മാനിച്ചതാണ് വിവാദങ്ങളിൽ അകപ്പെട്ട് പോയ എന്റെ ഷോർട്ട്സും ടോപ്പും. പതിനെട്ടാമത്തെ ബർത്ത് ഡേയ്ക്ക് പതിനെട്ട് സമ്മാനങ്ങൾ ചേച്ചി തനിക്ക് വേണ്ടി ഒരുക്കി വെച്ചിരുന്നു.

Also Read
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വീട്ടുകാരെ ഉപേക്ഷിച്ച് മതം മാറ്റവും വിവാഹവും, ദാമ്പത്യ ജീവിതം തകർന്ന് തരിപ്പണമായി, നടി ഐശ്വര്യയുടെ ജീവിതത്തിൽ സംഭവിച്ചത്

അതും പലപ്പോഴായി ഞാൻ ആഗ്രഹം പറഞ്ഞിട്ടുള്ള സാധനങ്ങൾ ചേർത്ത് വെച്ച്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം ആയിരുന്നു ആ ടോപ്പും ഷോട്സും. ആ ഡ്രസ് അണിഞ്ഞ് ഒരു ഫ്രണ്ടിനെ വിളിച്ച് കുറച്ച് ചിത്രങ്ങൾ എടുപ്പിച്ചു. അതിൽ ഒരെണ്ണം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. അതോടെയാണ് കോലാഹലങ്ങളുടെ തുടക്കം ഞങ്ങളെ കൂടി നിങ്ങളൊന്ന് മനസിലാക്കിയാൽ സന്തോഷം.

കുറേ പേർ എന്റെ പ്രായം ഒരു പ്രശ്നമാക്കുകയായിരുന്നു. അവരുടെ മനസിൽ ഈ പ്രായത്തിലുള്ളവർ ധരിക്കേണ്ട വസ്ത്രത്തെ കുറിച്ച് മുൻ വിധികളുണ്ടാകാം. പക്ഷേ, അത് മറ്റുള്ളവരുടെ സ്വപ്നത്തിലേക്ക് സ്വാതന്ത്യത്തിലേക്കുമുള്ള കടന്ന് കയറ്റമാണെന്ന് മനസിലാക്കണം. ഞാനിനിയും ഇത്തരം വസ്ത്രങ്ങൾ അണിയുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

എനിക്ക് പ്രധാനം മറ്റുള്ളവർ എന്തു വിചാരിക്കുമെന്നതല്ല, എന്റെ കംഫർട്ടാണ്. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ നായിക നടിയായും തിളങ്ങുകയാണ്. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

Also Read
നിലാ ബേബിയെ പോസ് ചെയ്യിക്കാനുള്ള അമ്മയുടേയും മേമയുടേയും പെടാപ്പാട് ; ക്യൂട്ട് വീഡിയോ വൈറൽ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതേ സംവിധായകന്റെ തന്നെ സൂപ്പർ ശരണ്യ എന്ന സിനിമയിലും അനശ്വര മുഖ്യവേഷം ചെയ്യുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ് അനശ്വര രാജൻ. രാംഗി എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തമിഴ് അരങ്ങേറ്റം.

Advertisement