നിലാ ബേബിയെ പോസ് ചെയ്യിക്കാനുള്ള അമ്മയുടേയും മേമയുടേയും പെടാപ്പാട് ; ക്യൂട്ട് വീഡിയോ വൈറൽ

61

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് പേളിയും ശ്രീനിഷും. അതുപ്പോലെ തന്നെ എല്ലാവർക്കും ഒരു പോലെ പ്രിയപ്പെട്ട താരപുത്രിയാണ് നില ശ്രിനിഷ്. ഗർഭിണിയായതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് പേളിയും ശ്രീനിയും എത്താറുണ്ട്. എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള പേളി മകളുടെ ജനനശേഷവും അത് തുടരുകയാണ്.

കുഞ്ഞിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യരുതെന്നൊക്കെ ചിലർ പറഞ്ഞിരുന്നുവെന്നും അതൊന്നും താൻ കാര്യമാക്കിയില്ലെന്നും പേളി പറഞ്ഞിരുന്നു. സൈമ അവാർഡ്സിനായി പോയപ്പോൾ നിലയും ശ്രീനിയും പേളിക്കൊപ്പമുണ്ടായിരുന്നു. നില ബേബിയെ കൊഞ്ചിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കിട്ട് താരങ്ങളെത്തിയിരുന്നു. നിലയെ ആദ്യമായി കണ്ട സന്തോഷം പങ്കിട്ട് ജിപിയും ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

Advertisements

ALSO READ

11 വർഷത്തിനു ശേഷമാണ് വീണ്ടും സംവിധായിക കുപ്പായം അണിഞ്ഞ് രേവതി; കാജോളിനെ നായികയാക്കി ബോളിവുഡ് സിനിമ

യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുള്ള പേളി അടുത്തിടെയായിരുന്നു ഹോം ടൂർ വീഡിയോ ചെയ്തത്. ഇപ്പോഴിതാ അങ്കിളിന്റെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമായെത്തിയിരിക്കുകയാണ് പേളിയും റേച്ചലും. നിലയെ എടുത്ത് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് പേളിയും റേച്ചലും.

ക്യാമറയെ നോക്കാനായി റേച്ചൽ നിലയോട് പറയുന്നതും വീഡിയോയിൽ കാണുന്നുണ്ട്. കുഞ്ഞിനെ പോസ് ചെയ്യിക്കാനുള്ള സഹോദരിമാരുടെ പെടാപ്പാടിനെക്കുറിച്ചുള്ള കമന്റുകളുമായാണ് ആരാധകരെത്തിയത്.

ഞങ്ങളെല്ലാവരും ഈ നിമിഷങ്ങൾ ഫോട്ടോയിലാക്കാനായുള്ള ശ്രമത്തിലാണ് ജോയ് അങ്കിളിന്റെ പിറന്നാളാഘോഷത്തിൽ എന്ന ക്യാപ്ഷനോടെയായാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. മാതാപിതാക്കൾക്കും റേച്ചലിനും റൂബനും പിറന്നാളുകാരനായ അങ്കിളിനുമൊപ്പമുള്ള ചിത്രവും പേളി പോസ്റ്റ് ചെയ്തിരുന്നു.

ALSO READ

നേരത്തെ ഒരു ഹിന്ദിക്കാരനുമായി പ്രണയമുണ്ടായിരുന്നു, അതു ബ്രെയ്ക്കപ്പ് ആയതിന് ശേഷമാണ് വിവേക് ഇഷ്ടം പറയുന്നത് : പ്രണയത്തെക്കുറിച്ചും വിവാഹത്തക്കുറിച്ചും തുറന്നുപറഞ്ഞ് പ്രീത പ്രദീപ്

പേളിയേയും ശ്രീനിയേയും റൂബനേയും ടാഗ് ചെയ്തായിരുന്നു റേച്ചൽ വീഡിയോയും ചിത്രങ്ങളും പങ്കിട്ടത്. മൈ ഗോഷ്, ത്രീ ക്യൂട്ടീസ് എന്ന കമന്റുമായി ദീപ്തി സതിയായിരുന്നു ആദ്യമെത്തിയത്. ചിത്രത്തിന് കീഴിലായി കമന്റുമായി ശ്രീനിയും എത്തിയിരുന്നു.

 

View this post on Instagram

 

A post shared by Rachel Ruben (@rachel_maaney)

ഡാഡീസ് ഗേൾ, ഡാഡീസ് ലിറ്റിൽ പ്രിൻസസ് എന്ന ക്യാപ്ഷനോടെ മകളെ മടിയിലിരുത്തിയുള്ള ഫോട്ടോ ശ്രീനിയും പോസ്റ്റ് ചെയ്തിരുന്നു. ക്യൂട്ട് വാവയെന്ന കമന്റുകളുമായാണ് ആരാധകരെത്തിയത്. പതിവ് പോലെ തന്നെ ഇരുവരും പങ്കിട്ട ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.

Advertisement