നേരത്തെ ഒരു ഹിന്ദിക്കാരനുമായി പ്രണയമുണ്ടായിരുന്നു, അതു ബ്രെയ്ക്കപ്പ് ആയതിന് ശേഷമാണ് വിവേക് ഇഷ്ടം പറയുന്നത് : പ്രണയത്തെക്കുറിച്ചും വിവാഹത്തക്കുറിച്ചും തുറന്നുപറഞ്ഞ് പ്രീത പ്രദീപ്

106

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് പ്രീത പ്രദീപ്. നൃത്തവേദിയിൽ നിന്നായിരുന്നു താരം അഭിനയ രംഗത്തേക്കെത്തിയത്. എല്ലാതരം കഥാപാത്രങ്ങളും വഴങ്ങുമെന്ന് പ്രീത തെളിയിച്ചിരുന്നു.

ചാനൽ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ് പ്രീത. വിവേകുമായുള്ള പ്രണയ വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് സജീവമാണ് പ്രീത. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തക്കുറിച്ചും തുറന്നുപറഞ്ഞുള്ള പ്രീതയുടെ അഭിമുഖം ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisements

ALSO READ

നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല തലവര നന്നാവണം എന്നാലെ സിനിമ രംഗത്ത് നിലനിൽക്കാൻ കഴിയൂ : ശ്രദ്ധ നേടി സംയുക്ത വർമ്മയുടെ വാക്കുകൾ

പത്താം ക്ലാസിന് ശേഷമായാണ് വിവേകും പ്രീതയും പരിചയപ്പെടുന്നത്. ഡിഗ്രി സമയത്തായിരുന്നു തന്നോട് ഇഷ്ടം അറിയിച്ചതെന്ന് പ്രീത പറയുന്നുണ്. നേരത്തെ വേറൊരു പ്രണയത്തിലായിരുന്നു താൻ. വിവേകിനും അതേക്കുറിച്ച് അറിയാമായിരുന്നു. ഹിന്ദിക്കാരനായിരുന്നു അദ്ദേഹം. ആ പ്രണയം പരാജയമാവുകയായിരുന്നു. എന്താണ് അതിന്റെ കാരണമെന്നൊന്നും അറിയില്ലെന്ന് പ്രീത പറയുന്നുണ്ട്.

ഫ്രണ്ട്സായിരിക്കുന്ന സമയത്ത് തന്നെ വിവേകിന് പ്രീതയെ ഇഷ്ടമായിരുന്നു. എന്നാൽ അന്ന് ആ ക്രഷിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. അന്ന് പറഞ്ഞിരുന്നുവെങ്കിൽ റിജക്ട് ചെയ്തേനെയെന്ന് പിന്നീട് വിവേകിനോട് പ്രീത പറഞ്ഞിരുന്നു. സാധാരണ പോലെയുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. പൈങ്കിളി പ്രണയമൊന്നുമില്ലായിരുന്നു.

ALSO READ

ബുളീമിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോയ നാളുകളെ കുറിച്ച് പാർവ്വതി തിരുവോത്ത്

നിങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വീട്ടുകാർ നേരത്തെ ചോദിച്ചിരുന്നു. റിലേഷനൊന്നുമില്ലെന്ന് അന്ന് പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾ പ്രണയത്തിലായതിന് ശേഷം ആരും ഇതേക്കുറിച്ച് ചോദിച്ചിരുന്നില്ല. സംസാരത്തിലെ മാറ്റം വെച്ച് ചേച്ചിയായിരുന്നു പ്രണയത്തെക്കുറിച്ച് മനസ്സിലാക്കിയതെന്നുമായിരുന്നു പ്രീത പറഞ്ഞത്

നല്ലൊരു ഭക്ഷണപ്രേമിയാണ് താൻ. അധികം വിശന്നിരിക്കാനാവില്ല. വിവേകിനും അതേക്കുറിച്ച് അറിയാം. എപ്പോഴും ഭക്ഷണം കഴിക്കാനിഷ്ടമാണ് എന്നറിയാവുന്നതിനാൽ എന്തെങ്കിലും കരുതാറുണ്ടെന്നും പ്രീത പറഞ്ഞിരുന്നു. സാജൻ സൂര്യയ്ക്കൊപ്പം റെഡ് കാർപ്പറ്റിലും പ്രീത അതിഥിയായി എത്തിയിരുന്നു. കരിയറിനെക്കുറിച്ചും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം നടി പങ്കുവെച്ചിരുന്നു.

 

Advertisement