Home Entertainment Celebrities

കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല, സിനിമ രംഗത്ത് നിലനിൽക്കാൻ വേണ്ടത് മറ്റൊരു കാര്യം: വൈറലായി സംയുക്ത വർമ്മയുടെ വാക്കുകൾ

1488

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. അതുപ്പോലെ തന്നെ സംയുക്ത വർമ്മ ബിജു മോനോൻ താരദമ്പതികളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ജീവിതത്തിലും സ്‌ക്രീനിലെ പ്രണയം പകർത്തിയവരാണ് ബിജു മേനോനും സംയുക്ത വർമ്മയും.

മഴയും മധുരനൊമ്പരക്കാറ്റും മേഘമൽഹാറുമൊക്കെ ചെയ്യുന്ന സമയത്ത് ഇവരുടെ ഉള്ളിലും പ്രണയമഴയായിരുന്നുവെന്ന് സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ മാതൃക താരദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്.

Advertisements

ALSO READ

ബുളീമിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോയ നാളുകളെ കുറിച്ച് പാർവ്വതി തിരുവോത്ത്

വിവാഹത്തോടെ സംയുക്ത വർമ്മ അഭിനയ രംഗത്തുനിന്നും പിൻവാങ്ങി എങ്കിലും ചില പരസ്യ ചിത്രങ്ങളിൽ ഇടക്കാലത്ത് സംയുക്ത പ്രത്യക്ഷപ്പെട്ടിരുന്നു. യോഗയിൽ ഉപരിപഠനം നടത്തുന്ന സംയുക്ത അതിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ സംയുക്തയുടെ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകന് സിനിമ മോഹം ഉണ്ടോ സിനിമയിലേക്ക് എത്തുമോ എന്നതായിരുന്നു ചോദ്യം.

മകൻ ദക്ഷ് സ്‌കൂളിൽ നാടകങ്ങളിലൊക്കെ അഭിനയിക്കാറുണ്ട് എന്ന് സംയുക്ത പറയുന്നുണ്ട്. ദക്ഷിനോട് താൻ എപ്പോഴും പറയാറുള്ളത് ദക്ഷിന് ദക്ഷിന്റേതായ ഒരു വഴിയുണ്ട്. ആ വഴി എന്നെങ്കിലും സിനിമയിൽ വന്നാൽ അത് ഭഗവാൻ തരുന്ന ഭാഗ്യമായി കരുതിയാൽ മതി എന്നാണ്.

2006 ൽ ആണ് സംയുക്ത അമ്മയാകുന്നത്. മകൻ ധക്ഷ് ധാർമികിന്റെ വരവോടെയാണ് അധികം ഫോട്ടോകളിലൊന്നും താരം തല കാണിയ്ക്കാറില്ല. മകൻ എത്തിയതിനു പിന്നാലെയാണ് സംയുക്ത യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും പഴയതിനെക്കാളും കൂടുതൽ സുന്ദരി ആയിരിയ്ക്കുകയാണ്. പൊതു പരിപാടികളിൽ സംയുക്ത പങ്കെടുത്താൽ അന്നത്തെ താരം തന്നെ നടിയായിരിക്കും. ഏറ്റവും ഒടുവിൽ സംയുക്ത മിന്നിത്തിളങ്ങിയത് അനുജത്തി ഉത്തര ഉണ്ണിയുടെ വിവാഹത്തിനാണ്.

ദക്ഷിന് അഭിനയിക്കാൻ ഏറെ ഇഷ്ടമാണ് എന്ന് മുൻപൊരിക്കൽ സംയുക്ത പറഞ്ഞിട്ടുണ്ട്. സിനിമ എന്നത് ഒരു ഫാന്റസി ലോകമല്ലേ. അച്ഛൻ അഭിനയിക്കുന്നത് കാണുമ്പൊൾ അവർക്കും ആഗ്രഹം തോന്നാം. ഞാൻ ഇപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല. തലവര എന്നൊരു കാര്യമുണ്ട്. അതുണ്ടങ്കിലേ നമുക്ക് സിനിമ രംഗത്ത് നിലനിൽക്കാൻ കഴിയൂ എന്ന്.

ALSO READ

കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് ഞാൻ അമ്മയോട് പറഞ്ഞിരുന്നു; എനിക്ക് കുട്ടികളെ വലിയ ഇഷ്ടമാണ് ഒരു കുഞ്ഞിനെ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു

കഴിവുള്ള ഒരുപാട് പേർ സിനിമയിൽ എത്താതെ പോയിട്ടുണ്ട്. സിനിമയിൽ നമ്മൾ കാണുന്നവരേക്കാൾ കണ്ടിട്ടുള്ളവരേക്കാൾ കഴിവുള്ള എത്രയോ ആളുകൾ. ചില സമയത്ത് കഴിവും കഠിനാധ്വാനം മാത്രം പോരാതെ വരും സിനിമയിൽ. അതിനൊപ്പം തലേവരെ കൂടിയുണ്ടെങ്കിൽ ക്ലിക്കാകും. അതുകൊണ്ടുതന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ട എന്ന് ദക്ഷിനോട് പറയാറുണ്ടെന്നും സംയുക്ത കൂട്ടിച്ചേർത്തു.

ജൂനിയർ ആർട്ടിസ്റ്റുകളയായി സിനിമയുടെ പിന്നിൽ നിൽക്കുന്ന പലരും തലവര ശരിയാകാത്തത് കൊണ്ടാകാം അവിടെ തന്നെനിൽക്കുന്നത്. കഴിവോ കഠിനാധ്വാനമോ ഇല്ലാത്തത് കൊണ്ടല്ല. തലവര ഉണ്ടെങ്കിൽ പിന്നിൽ നിന്നും മുൻപിലേക്ക് വരും. താരമുഖമില്ലാത്ത സാധാരണ മുഖമുള്ള എത്രയോ പേര് ക്ലിക്കാകുന്നുണ്ട്. അതൊക്കെ തലേവരയുടെ ഗുണം കൊണ്ടാണ്.

വളരെ സുന്ദരനായ സിക്‌സ് പാക്ക് ഒക്കെയുള്ള ഒരാൾക്ക് അഭിനയിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ കൂടി സിനിമയിൽ ക്ലിക്ക് ആകണമെന്നില്ല. കാണുന്നവർക്ക് അവരിൽ ഒരാളായി തോന്നിയാൽ മാത്രമേ സിനിമയിൽ ശ്രദ്ധിക്കപ്പെടൂ എന്നാണ് തനിക്ക് തോന്നുന്നതെന്നും സംയുക്ത പറയുന്നുണ്ട്.

 

 

Advertisement