Home Entertainment Celebrities

കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് ഞാൻ അമ്മയോട് പറഞ്ഞിരുന്നു; എനിക്ക് കുട്ടികളെ വലിയ ഇഷ്ടമാണ് ഒരു കുഞ്ഞിനെ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു

219

മലയാളികൾക്ക് ഇപ്പോഴും പ്രിയപ്പെട്ട നടിയാണ് കാവ്യ. വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ കടന്നു വന്ന താരമാണ് കാവ്യ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നു വേണ്ട മലയാളത്തിലെ ഒട്ടുമിക്ക താര രാജാക്കന്മാരോടൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്.

Advertisements

ALSO READ

നല്ല സിനിമകളിലൂടെ ഇനി സജീവമായി ഇവിടെ തന്നെയുണ്ടാകും: മനസ്സ് തുറന്ന് ആരാധകരുടെ പ്രിയനടി മീരാ ജാസ്മിൻ

1991 ൽ ബാലതാരമായി തുടങ്ങിയ കാവ്യ 2016 വരെ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരം അധികം നടിമാർക്ക് കിട്ടിയിട്ടുണ്ടാകില്ല എന്നാൽ കാവ്യക്ക് ആ ഭാഗ്യം കിട്ടി. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ മനസിൽ ഇന്നും കാവ്യയുണ്ട്. വിവാഹ ശേഷം അഭിനയ ജീവിതത്തിന് വിട നൽകി കുടുംബിനിയായ നടിയാണ് കാവ്യമാധവൻ.

ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്. വിവാഹം എന്ന് പറയുന്നത് ഒരു ലോട്ടറി ആണ് എന്നാണ് താരം പറയുന്നത്. സിനിമയിൽ നിന്നുമുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കാതിരിക്കാൻ വേണ്ടിയാണ് താൻ ബിസിനസ് ആരംഭിച്ചത്. വിവാഹത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് നല്ല പേടിയുണ്ട്, എന്നാൽ എനിക്ക് കുട്ടികളെ വലിയ ഇഷ്ടമാണ്.

ഒരു കുഞ്ഞിനെ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് ഒരു കഥ പറയുവാൻ വേണ്ടി എന്നെ വിളിച്ചപ്പോൾ അയാൾക്ക് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് എന്നെന്നോട് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു കുഞ്ഞുമായി വന്നാലേ ഞാൻ കഥ കേൾക്കു എന്ന്, ഇതൊക്കെ നടക്കുമോ എന്ന് ‘അമ്മ ചോദിച്ചു, അപ്പോൾ ഞാൻ പറഞ്ഞത് മോളെയും കൊണ്ട് വന്നാലേ ഞാൻ കഥ കേൾക്കു എന്നാണ്, മോളെയും കൊണ്ടാണ് ആൾ വന്നതും.

ALSO READ

ദിലീപിന്റെ വെട്ടത്തിലെ തീപ്പെട്ടിക്കൊള്ളിയെ ഓർമ്മയുണ്ടോ? താരത്തിന്റെ ഇപ്പോഴത്തെ കോലം ഇങ്ങനെ

വീട് മുഴുവൻ ഞാൻ ആ കുഞ്ഞിനെ എടുത്ത് കളിപ്പിച്ചു നടന്നു. ചെറുപ്പം മുതലേ എനിക്ക് കുട്ടികളെ വലിയ ഇഷ്ടമാണ്, ചെറുപ്പത്തിൽ ഞാൻ തലയാണ എടുത്ത് വയറിൽ വെച്ച് നടക്കുമായിരുന്നു, അത് കാണുമ്പൊൾ വലിയവർ എന്നെ വഴക്കു പറയുമായിരുന്നു എന്നും താരം പറയുന്നുണ്ട്.

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു വാർത്ത വന്നിരുന്നു 99ൽ ലോകം അവസാനിക്കും എന്ന്. അന്ന് ഞാൻ എന്റെ കൂട്ടുകാരിയോട് പറഞ്ഞു എട്ടാം ക്ളാസിൽ എങ്കിലും കല്യാണം കഴിച്ചാലെ അപ്പോഴേക്ക് ഒരു കുട്ടി ഉണ്ടാകൂവെന്ന്. അന്ന് അത് കേട്ടപ്പോൾ ഉള്ള അവളുടെ മുഖഭാവം ഇപ്പോഴും എനിയ്ക്ക് ഓർമ്മയുണ്ട് എന്നാണ് കാവ്യാ പറയുന്നത്.

ഇപ്പോൾ ഒരു കുഞ്ഞിന് വേണ്ടിയുള്ള ആഗ്രഹം കൂടിയിട്ടേ ഉള്ളു, അമ്മയോട് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞു കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന്, അത് കേട്ടപ്പോൾ ഇവൾ ന്യൂ ജനറേഷൻ ആയി എന്ന രീതിയിൽ ഉള്ള അമ്മയുടെ നോട്ടം കാണണമായിരുന്നു എന്നും താരം പറയുന്നണ്ട്.

Advertisement