ദിലീപിന്റെ വെട്ടത്തിലെ തീപ്പെട്ടിക്കൊള്ളിയെ ഓർമ്മയുണ്ടോ? താരത്തിന്റെ ഇപ്പോഴത്തെ കോലം ഇങ്ങനെ

174

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ സിനിമയിൽ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ആദ്യമായി നായകനായി അഭിനയിച്ച സിനിമയായിരുന്നു വെട്ടം. 2004 ൽ പുറത്തിറങ്ങിയ ഈ സിനിമ പൊട്ടിച്ചിരിയുടെ മാലപ്പടക്കം ആയിരുന്നു തിയ്യറ്ററുകളിൽ തീർത്തത്.

സിനിമയുടെ ആദ്യാവസാനം വരെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച സിനിമയിൽ ദിലീപിനെ കൂടാതെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ദിലീപിന് പുറമേ നായകയായി ഭാവ്‌ന പാനി എന്ന മോഡൽ ആയിരുന്നു എത്തിയത്. കലാഭവൻ മണി, ഇന്നസെന്റ് ജഗതി ശ്രീകുമാർ, മാമുക്കോയ, ഗണേഷ് കുമാർ, മിഥുൻ രമേശ്, ബിന്ദു പണിക്കർ തുടങ്ങി വലിയ ഒരു താരനിര തന്നെ ഈ സിനിമയിൽ അണിനിരന്നിരുന്നു.

Advertisements

അതേ സമയം ഈ ചിത്രത്തിലെ നായികയെ പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല. ഗോപിയുടെ സ്വന്തം വീണയായി തകർത്ത് അഭിനയിച്ച നടി. ബോളിവുഡ് നടി ഭാവ്‌നി പാനിയായിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. ആ ഒരറ്റ ചിത്രം മാത്രം മതി മലയാളികൾ ഭാവ്‌നയെ ഓർത്തിരിക്കാൻ.

Also Read
വിവാഹമോചനം: സാമന്ത കടുത്ത നിരാശയിൽ, നടി മാനസികമായി തളർന്ന നിലയിൽ: സംഭവിച്ചത് ഇങ്ങനെ

ദിലീപിന്റെ കഥാപാത്രം സിനിമയിൽ നായികയെ തീപ്പെട്ടിക്കൊള്ളി എന്നായിരുന്നു വിളിച്ചിരുന്നത്. ഇന്നും മലയാളികൾ ടിവിയിൽ വെട്ടം സിനിമ വരുമ്പോൾ അത് മുഴുവനും ഇരുന്ന് ആദ്യ അനുഭവം പോലെ ആസ്വദിക്കാറുണ്ട്. വെട്ടത്തിന് ശേഷം പ്രിയദർശന്റെ തന്നെ ജയസൂര്യനായകനായ ആമയും മുയലും എന്ന സിനിമയിൽ ഒരു ഡാൻസറായി മലയാളത്തിൽ ഭാവ്‌ന എത്തിയിരുന്നു.

അതേ സമയം ബോളിവുഡിൽ സജിവമായിരുന്നു എങ്കിൽ പോലും അത്ര വലിയ സിനിമകളിൽ ഒന്നും ഭാവ്‌ന അഭിനയിച്ചിരുന്നില്ലഈ പ്രിയനായികയേ മലയാളികൾ എന്നും ഓർക്കാറുമുണ്ട്. ഇപ്പോൾ താരം എവിടെ ആണെന്ന് പലരും സോഷ്യൽ മീഡിയയിൽ തിരയാറുണ്ട്. ബോളിവുഡിൽ തന്നെ ചില സിനിമകളിൽ താരം ഇപ്പോഴും അഭിനയിക്കുന്നുണ്ട്.

2019ൽ പുറത്തിറങ്ങിയ സ്‌പേസ് മോമസ് എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും താരം വളരെ അധികം സജീവമാണ്. താരത്തിന്റെ പുതിയ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഭാവ്‌നയുടെ ആദ്യ മലയാള സിനിമയായിരുന്നു വെട്ടം. മോഡലും നർത്തകിയും കൂടിയാണ് ഈ താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഇപ്പോഴത്തെ ലുക്കും സിനിമയിലേത് പോലെ തന്നെ ഇന്നും നിലനിൽക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. യോഗ ചിത്രങ്ങളും ഭാവ്‌ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

വെട്ടത്തിലെ അതെ പോലെ തന്നെയാണ് 17 വർഷങ്ങൾക്ക് ഇപ്പോഴും ഭാവ്‌നയെ കാണാൻ സാധിക്കുക. നിരവധി ആരാധകരാണ് താരത്തിന്റെ ഫോട്ടോകൾക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. കഥക്, ഒഡീസി നർത്തകി കൂടിയായ ഭാവ്‌ന ആമയും മുയലും എന്ന മലയാളം സിനിമയിൽ ഐറ്റം ഡാൻസർ ആയും എത്തിയിട്ടുണ്ട്.

Also Read
എല്ലാ ദിവസവും പോലെ കടന്നു പോകുമെന്ന് കരുതിയ എന്റെ പിറന്നാൾ ഇവർ ഏറെ വിശേഷമാക്കി മാറ്റി: ചികിൽസക്കിടെ ലഭിച്ച പിറന്നാൾ സർപ്രൈസിനെ പറ്റി നവ്യ

2019ൽ പുറത്തിറങ്ങിയ സ്‌പേസ് മോംമ്‌സ് എന്ന സിനിമയിലാണ് ഭാവ്‌ന ഒടുവിൽ അഭിനയിച്ചത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക് സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമകളിലാണ് ഭാവ്‌ന ഏറെയും തിളങ്ങിയത്.

Advertisement