വിവാഹമോചനം: സാമന്ത കടുത്ത നിരാശയിൽ, നടി മാനസികമായി തളർന്ന നിലയിൽ: സംഭവിച്ചത് ഇങ്ങനെ

161

തെന്നിന്ത്യൻ സിനിമ ലോകത്തും സോശ്യൽ മീഡിയയിലും കഴിഞ്ഞ കുറച്ച് നാളുകളാളായി ചർച്ചാ വിഷയം തെന്നിന്ത്യൻ താരസുന്ദരി സാമന്തയും സൂപ്പർതാരം നാഗചൈതന്യയും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചാണ്. താരങ്ങൾ വേർപിരിയുന്നു എന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്.

സാമന്ത സോഷ്യൽ മീഡിയിൽ നിന്ന് അക്കിനേനി എന്ന പേര് ഒഴിവാക്കിയതിന് പിന്നാലെയാണ് വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. പതിനൊന്ന് വർഷത്തെ ബന്ധമാണ് താങ്ങൾ ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. മാത്യക ദമ്പതികൾ എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇവർക്ക് പെട്ടെന്ന് എന്ത് സംഭവിച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്.

Advertisements

ആദ്യം ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ച വാർത്ത സത്യമാവരുതെന്ന് ആരാധകർ പ്രാർത്ഥിച്ചിരുന്നു. എന്നാൽ ഗോസിപ്പ് വാർത്തകൾ ശരിവെച്ച് കൊണ്ട് ഇരുവരും വേർപിരിയുകയായിരുന്നു. ഒക്ടോബർ 2 ന് ആയിരുന്നു വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി സാമന്ത വെളുിപ്പെടുത്തിയത്. ഇത് ആരാധകരെ മാത്രമല്ല സിനിമ ലോകത്തേയു ഞെട്ടിച്ചിരുന്നു.

Also Read
എല്ലാ ദിവസവും പോലെ കടന്നു പോകുമെന്ന് കരുതിയ എന്റെ പിറന്നാൾ ഇവർ ഏറെ വിശേഷമാക്കി മാറ്റി: ചികിൽസക്കിടെ ലഭിച്ച പിറന്നാൾ സർപ്രൈസിനെ പറ്റി നവ്യ

ആദ്യം താരങ്ങളൊ ഇതുമായി ബന്ധപ്പെട്ടവരൊ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഒക്ടോബർ 2 ന് ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ബന്ധം നിയമപരമായി വേർപിരിഞ്ഞതിനെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്.

വിവാഹമോചനത്തിന് ശേഷവും സുഹൃത്തുക്കളായി തുടരുമെന്നും താരങ്ങൾ കുറിപ്പിൽ പറയുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് സാമന്ത അക്കിനേനയ്ക്ക് പകരം നടി എസ് എന്ന് മാറ്റിയിരുന്നു. പേര് മാറ്റിയതോടെ ആണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം പുറം ലോകം അറിഞ്ഞത്.

നാഗാർജുനയും സാമന്തയുടെ പിതാവ് ജോസഫ് പ്രഭുവും വളരെ വേദനയോടെയാണ് ഇതിനെ കുറിച്ച് പ്രതികരിച്ചത്. നിർഭാഗ്യകരം എന്നാണ് നാഗാർജുന പ്രതികരിച്ചത്. ഹൃദയവേദനയോടെ ഞാനിത് പറയട്ടെ സാമിനും ചൈക്കുമിടയിൽ സംഭവിച്ചത് നിർഭാഗ്യകരമായ കാര്യങ്ങളാണ്. ഒരു ഭാര്യക്കും ഭർത്താവിനുമിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ തീർത്തും സ്വകാര്യമാണ്.

മനസ് ശൂന്യമായിപ്പോയി എന്നാണ് സാമന്തയുടെ പിതാവ് പ്രഭു പറഞ്ഞത്. ഇരുവരുടെയും വിവാഹ മോചന വാർത്ത അറിഞ്ഞത് മുതൽ മനസ് ശൂന്യമായിപ്പോയി. ഏറെ വൈകാതെതന്നെ കാര്യങ്ങളെല്ലാം മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഈ വാർത്ത ഞെട്ടലുണ്ടാക്കിയെങ്കിലും സാമന്ത ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിവാഹമോചനം കഴിഞ്ഞതിന് പിന്നാലെ താരങ്ങളെ കുറ്റപ്പെടുത്തി കെണ്ടുള്ള നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. അതനിടക്ക് നടനും സാമന്തയുടെ മുൻകാമുകൻ സിദ്ധാർത്ഥിന്റെ ട്വീറ്റ് ഏറെ ചർച്ചയായി മാറിയരുന്നു. നടിയെ ട്രോളുന്ന രീതിയിലുളഴതായിരുന്നു ഇത്. ഇപ്പോഴിത സോഷ്യൽ മീഡിയയിലും നടിയുടെ ഫാൻസ് കോളങ്ങളിലും വൈറലാവുന്നത് സാമന്തയുടെ ഒരു ചിത്രമാണ്.

Also Read
അതിന് സാധിച്ചത് ഭാഗ്യം, എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് അമല ആണ്: തുറന്നു പറഞ്ഞ് ചമ്പരത്തി താരം സ്റ്റെബിൻ ജേക്കബ്

നാഗചൈതന്യയുമായുളള വേർപിരിയലിന് ശേഷം നടി മാനസികമായി തകർന്നിരിക്കുക ആണെന്ന തരത്തിലുള്ള ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായതിനെ തുടർന്ന് ആ ചിത്രത്തിന് പിന്നിലുള്ള സത്യം പുറത്ത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് നടിയുടെ പഴയ ചിത്രമാണ്.

കൂടാതെ സാമന്ത കണ്ണിൽ അധികം കാജലോ മറ്റ് മേക്കപ്പുകളൊ ചെയ്തിട്ടില്ല. നാഗ ചൈതന്യയുമായുള്ള വിവാഹമോചനം നടിയെ മാനസികമായി തളർത്തിയിട്ടില്ലെന്നാണ് നടിയുമായി ചേർന്ന് നിൽക്കുന്ന വൃത്തങ്ങൾ പറയുന്നത് കൂടാതെ നടി തന്റെ ജോലിയിൽ സജീവമായിട്ടുണ്ടെന്നും ഇവർ പറയുന്നു.

Advertisement