നല്ല സിനിമകളിലൂടെ ഇനി സജീവമായി ഇവിടെ തന്നെയുണ്ടാകും: മനസ്സ് തുറന്ന് ആരാധകരുടെ പ്രിയനടി മീരാ ജാസ്മിൻ

66

മലയാളത്തിന്റെ ക്ലാസ്സ് സംവിധായകൻ ലോഹിതദാസ് കണ്ടെത്തിയ മികച്ച നടി ആയിരുന്നു മീരാ ജാസ്മിൻ. ലോഹിതദാസ് 2001ൽ സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് മീരാ ജാസ്മിൻ കടന്നു വന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്.

ആദ്യ ചിത്രത്തിന്റെ സംവിധായകൻ ആയ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. അതുകഴിഞ്ഞ് ഒരു ദശാബ്ദത്തിൽ അധികം മലയാള സിനിമയിലെ മുൻനിര നായികയായി മീരാ ജാസ്മിൻ തിളങ്ങിയിരുന്നു. മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌കാരം വരെ താരം നേടിയിട്ടുണ്ട്.

Advertisements

ഒരേകടൽ, വിനോദയാത്ര, രസതന്ത്രം, അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ, സ്വപ്നക്കൂട് ഗ്രാമഫോൺ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തി മീരാ ജാസ്മിൻ. മലയാള സിനിമാ ചരിത്ര ത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മീരാ ജാസ്മിൻ സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു.

എന്നാൽ സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രത്തിലൂടെ ഗംഭീര തിരിച്ച് വരവ് നടത്താൻ ഒരുങ്ങുകയാണ് മീര ഇപ്പോൾ.സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി താരം.

Also Read
ദിലീപിന്റെ വെട്ടത്തിലെ തീപ്പെട്ടിക്കൊള്ളിയെ ഓർമ്മയുണ്ടോ? താരത്തിന്റെ ഇപ്പോഴത്തെ കോലം ഇങ്ങനെ

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു. ഇപ്പോഴിതാ ഇനി ഇങ്ങോട്ട് സിനിമയിൽ സജീവമാകാനാണ് താരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ. യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു താരം.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയറാമിന്റെ നായികയാണ് മീരാജാസ്മിൻ മലയാളത്തിൽ തിരിച്ചെത്തുന്നത്. മീര ജാസ്മിന്റെ വാക്കുകൾ ഇങ്ങന:

എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടു കൊണ്ടു പോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും.

സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാൻ ആകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാ മത്തെ ചിത്രമാണിത്. ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്.

അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്. അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രം ആണ് എനിക്ക് കിട്ടിയിരിക്കുന്നതും.

Also Read
എല്ലാ ദിവസവും പോലെ കടന്നു പോകുമെന്ന് കരുതിയ എന്റെ പിറന്നാൾ ഇവർ ഏറെ വിശേഷമാക്കി മാറ്റി: ചികിൽസക്കിടെ ലഭിച്ച പിറന്നാൾ സർപ്രൈസിനെ പറ്റി നവ്യ

രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്ര ങ്ങളും സിനിമയും തേടിയെത്തട്ടെയെന്നും മീരാ ജാസ്മിൻ പറയുന്നു.

Advertisement