നടിമാരെ പ്രേമിക്കുന്ന സന്തോഷ് വർക്കിക്ക് എട്ടിന്റെ പണി, സന്തോഷ് കാമുകി എന്ന് പറഞ്ഞ് നടന്ന മോനിഷ മോഹൻ കേസ് കൊടുത്തു, ആറാട്ട് വർക്കിക്ക് ഇനി അഴിയെണ്ണാം

409

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ആരാധകൻ എന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ് വർക്കി. ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം ഈ ചിത്രത്തെ കുറിച്ച് സന്തോഷ് വർക്കി അഭിപ്രായം പറയുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഇയാൾ പ്രശസ്തനായി മാറിയത്.

ആറാട്ട് സിനിമയെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും അതിനല്ലൊം മറുപടി കൊടുക്കുകയും ചെയ്യുന്ന സന്തോഷിനെ ഓഡിയൻസ് റെസ്‌പോൺസ് വീഡിയോയിൽ നിറഞ്ഞു കാണാമായിരുന്നു. അവസാനം മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ് ഇയാൾ സംസാരിക്കുന്നതും വൈറലായി മാറി.

Advertisements

പിന്നീട് വാർത്തകളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞു നിന്നിരുന്നു ഇയാൾ നടി നിത്യ മേനോനെ കെട്ടാൻ നടന്നതും നടിയും മാതാവും ഇയാൾക്ക് എതിരെ രംഗത്ത് വന്നതും പിന്നീട് നിഖാലാ വിമലിനെ കെട്ടാൻ താൽപര്യം ഉണ്ടെന്ന് പറഞ്ഞതും എല്ലാം വലായി വാർത്തകൾ ആയിരുന്നു.

Also Read
അയാൾക്ക് വേണ്ടി ഞാൻ മുസ്ലീമായി, എന്റെ കുടുംബത്തെ ഉപേക്ഷിച്ചു, പക്ഷെ അയാൾ എന്നെ ചതിക്കുക ആയിരുന്നു, ഭർത്താവിന് എതിരെ ആഞ്ഞടിച്ച് നടി ദിവ്യാ ശ്രീധർ

അതേ സമയം കഴിഞ്ഞ ഒരു ദിവസം മോനിഷ മോഹൻ എന്ന യുവതിക്ക് ഒപ്പമുള്ള ചിത്രങ്ങൾ സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഒരും ഇവരുമായി പ്രണയത്തിൽ ആണെന്നും ഇവരെ വിവാഹം കഴിക്കാൻ പോവുകയാണെന്നും പറഞ്ഞിരുന്നു.

ഇപ്പോളിതാ അതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മോനിഷ മോഹൻ. സന്തോഷ് വർക്കിക്ക് എതിരെ ഇവർ പോലീസിൽ കേ സ് കൊടുത്തിരുന്നു. കേസുമായി മുന്നോട്ടു പോകുമെന്നും അപമാനിക്കപ്പെട്ട എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും മോനിഷ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഫഹദ് ഫാസിലിനെ സൂപ്പർഹിറ്റായ ജോജി എന്ന ചിത്രത്തിൽ ബാബുരാജ് പറയുന്ന ഡയലോഗിന്റെ വീഡിയോ കൂടി മോനിഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ സന്തോഷ് മോനിഷയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു:

ഇത് മോനിഷ മോഹൻ, മേനോൻ ആണ് ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് മോനിഷ മോഹൻ മേനോനെ ഇഷ്ടപ്പെട്ടു. അവർക്കും എന്നെ ഇഷ്ടപ്പെട്ടതാണ്. വളരെ സന്തോഷത്തോടെ കൂടിയാണ് അവർ എന്റെ കൂടെ ഫോട്ടോ എടുത്തത്. എനിക്ക് പറ്റിയ അബദ്ധം എന്താണെന്നു വെച്ചാൽ അവരുടെ ഫോൺ നമ്പർ ചോദിക്കാൻ പറ്റിയില്ല.

Also Read
കണ്ടുപഠിക്ക്, ഇങ്ങനെയായിരിക്കണം അമ്മായിയമ്മയും മരുമകളും, കൂടെവിടെ താരങ്ങളുടെ പുതിയ വിശേഷം ആഘോഷമാക്കി ആരാധകര്‍

ഒരുപാട് കഷ്ടപ്പെട്ടു ഫോൺ നമ്പറിനു വേണ്ടി. പക്ഷേ ഇതുവരെയും കിട്ടിയില്ല. അവരിപ്പോൾ ആരുടെയെങ്കിലും കൂടെ കമ്മിറ്റെഡ് ആണോ എന്നറിയില്ല പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ഈയിടെ ഒരു പടം ഡയറക്ട് ചെയ്തായിരുന്നു ന്യൂ നോർമൽ എന്ന് പറഞ്ഞ ഒരു പടം എനിക്ക് അവരെ ഇഷ്ടമാണ്.

ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അവർക്കും എന്നെ ഇഷ്ടപ്പെട്ടത് പോലെ തോന്നി. ഞങ്ങൾക്ക് കുറേ കോമൺ ഫാക്ടർസ് ഉണ്ട്. അവർ എൻജിനീയറാണ് സിനിമ മോഹൻലാലിനെ ഇഷ്ടം എന്നായിരുന്നു സന്തോഷ് വർക്കി പറഞ്ഞത്.

അതേ സമയം എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുകയാണ് ഇയ്യാളുടെ പ്രധാന പണി.

Advertisement