ഒരു ഇരുമ്പുകത്തി ബെഡിനടിയില്‍ എപ്പോഴും സൂക്ഷിക്കും, കിടപ്പറരഹസ്യം വെളിപ്പെടുത്തി മീത്ത് മിറി കപ്പിള്‍സ്

210

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ആ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലുമായി സജീവം ആയവരാണ് മീത്ത് മിറി കപ്പിള്‍സ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് എല്ലാം സുപരിചിതരും ആണ് മീത്ത് മിറി. പാട്ടും ഡാന്‍സും ഫോട്ടോഷൂട്ടും തമാശ വീഡിയോയും ഒക്കെയായി സജീവമാണ് ഇരുവരും.

Advertisements

നിരവധി ആരാധകരാണ് ഇവര്‍ക്കുളളത്. തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ വിശേഷങ്ങളും ഇരുവരും യൂട്യൂബ് ചാനല്‍ വഴി പങ്കുവെക്കാറുണ്ട്. ഇവരുടെ ഫോട്ടോഷൂട്ടിനും വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കാറുളളത്.

Also Read: നടിമാരെ പ്രേമിക്കുന്ന സന്തോഷ് വർക്കിക്ക് എട്ടിന്റെ പണി, സന്തോഷ് കാമുകി എന്ന് പറഞ്ഞ് നടന്ന മോനിഷ മോഹൻ കേസ് കൊടുത്തു, ആറാട്ട് വർക്കിക്ക് ഇനി അഴിയെണ്ണാം

ഗര്‍ഭകാലത്ത് ഡാന്‍സും മറ്റുമൊക്കെ ഇവര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിന് വിമര്‍ശനവും നേരിടേണ്ടതായി വന്നു. ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇവര്‍. കുഞ്ഞിന്റെ വിശേഷങ്ങളും ഇവര്‍ യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു.

അൃതുകൊണ്ടുതന്നെ മിലിയോ ബേബിയും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിക്കഴിഞ്ഞു. മീത്തും മിറിയും പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. കിടപ്പറ രഹസ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ. ഗര്‍ഭകാലത്ത് മിറിക്ക് മീത്ത് വാങ്ങിക്കൊടുത്ത പുതിയ ബെഡിനെക്കുറിച്ചും റൂം ക്ലീനിങിനെക്കുറിച്ചൊക്കെയാണ് ഇതില്‍ ഇരുവരും പറയുന്നത്.

Also Read: അയാൾക്ക് വേണ്ടി ഞാൻ മുസ്ലീമായി, എന്റെ കുടുംബത്തെ ഉപേക്ഷിച്ചു, പക്ഷെ അയാൾ എന്നെ ചതിക്കുക ആയിരുന്നു, ഭർത്താവിന് എതിരെ ആഞ്ഞടിച്ച് നടി ദിവ്യാ ശ്രീധർ

പ്രസവ കാലത്ത് നടുവേദന വരുമെന്ന് കരുതിയാണ് മീത്തുവേട്ടന്‍ തനിക്ക് പുതിയ ബെഡ് വാങ്ങിത്തന്നതെന്നും കൂടാതെ എപ്പോഴും മുറി അലങ്കോലമാക്കിയിടുന്നതിനാല്‍ തനിക്ക് ക്ലീന്‍ ചെയ്തുകൊണ്ടിരിക്കല്‍ തന്നെയാണ് ജോലിയെന്നും മിറി പറയുന്നു.

തങ്ങളുടെ മുറിയിലെ ചിത്രങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളാണ് മുറിയില്‍ വെച്ചിരിക്കുന്നതെന്നും കിടക്കുമ്പോള്‍ പേടി മാറ്റാനായി ഇരുമ്പിന്റെ കത്തി ബെഡിനടിയില്‍ വെക്കാറുണ്ടെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

Advertisement