ഉലകനായകൻ കമല്‍ ഹാസന്റെ 65-ാം ജന്മദിനമായിരുന്നു നവംബര്‍ ഏഴിന്. 65 വയസ് പൂര്‍ത്തിയാകുമ്പോള്‍ സിനിമാ ജീവിതത്തിന്റെ 60 വര്‍ഷം കൂടിയാണ് കമല്‍ ആഘോഷിക്കുന്നത്. സിനിമാരാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു.
ജന്മനാടായ പരമക്കുടിയിലാണ് കമല്‍ കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തെ ചിത്രങ്ങളും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കമല്‍ നല്‍കിയ ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കമലിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയിലെ മികച്ച അഭിനേതാവ് ആരാണെന്ന് ചോദിച്ചപ്പോള്‍ അതിന് അദ്ദേഹം നല്‍കിയ ഉത്തരം മലയാള സിനിമാ പ്രേമികളും ആഘോഷിക്കുകയാണ്.
ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവര്‍ മികച്ച നടന്‍മാരാണെന്നും മൂവരും തനിക്കേറെ പ്രിയപ്പെട്ടവരാണെന്നുമാണ് കമല്‍ ഉത്തരമായി പറഞ്ഞത്. എന്നാല്‍ തമിഴില്‍ ആരെയാണ് ഇഷ്ടമെന്ന് പറയില്ലെന്നാണ് കമല്‍ പ്രതികരിച്ചത്.
സിനിമ മാത്രമല്ല തന്റെ രാഷ്ട്രയ കാഴ്ചപ്പാടും കമല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. മറ്റെവിടെയും പോകാനില്ലാതെ രാഷ്ട്രീയത്തിലെത്തിയ വ്യക്തയല്ല താനെന്നും വീണ്ടും ഒരു സ്വതന്ത്ര്യസമരത്തിന്റെ ആവശ്യം നമ്മുടെ രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.