ഞങ്ങളുടേയും സർക്കാരിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും മോഹൻലാലിന്റെയും അടക്കം നിരവധി തിയേറ്ററുകൾ ഉണ്ട്, എല്ലാ തിയേറ്ററുകളിലും മരക്കാർ കളിക്കും; ലിബർട്ടി ബഷീർ

219

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. തിയ്യറ്റർ ഉടമകളുമായുള്ള പ്രശ്‌നത്തെ തുടർന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചിത്രം ഒടിടിക്ക് വിറ്റിരുന്നു. അതോടൊപ്പം ചില തിയ്യറ്ററുകളിൽ പ്രദർശിപ്പിക്കാനും ആന്റണി പെരുമ്പാവൂർ നീക്കം നടത്തിയിരുന്നു.

ഇപ്പോഴിതാ പ്രിയദർശൻ ചിത്രം മരക്കാർ തിയേറ്ററിലും പ്രദർശിപ്പിക്കാനുള്ള നിർമാതാവ് അന്റണി പെരുമ്പാവൂരിന്റെ നീക്കത്തെ പിന്തുണച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റും ചലച്ചിത്ര നിർമ്മാതാവുമായ ലിബർട്ടി ബഷീർ രംഗത്തെത്തിയിരിക്കുകയാണ്.നിർമ്മാതാവ് തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുമതി ചോദിച്ചാൽ നൂറ് തിയേറ്ററുകളിൽ എങ്കിലും ചിത്രം കളിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Advertisements

ഫിയോക് എന്ന സംഘടനയുടെ വൈസ് ചെയർമാൻ ആയ ആന്റണി പെരുമ്പാവൂരിന്റെ ചിത്രം ഒടിടി റിലീസിന് പോയി. പിന്നാലെ ചെയർമാൻ ദിലീപിന്റെ സിനിമയും ഒടിടി റിലീസിന് ഒരുങ്ങുന്നു. ഇതൊക്കെ ദൈവത്തിന്റെ കളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Also Read
സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്നുവെച്ചത്: പ്രണയത്തെ കുറിച്ച് ഗ്രേസ് ആന്റണി

ലിബർട്ടി ബഷീറിന്റെ വാക്കുകൾ ഇങ്ങനെ:

മരക്കാർ തിയേറ്ററിൽ പ്രദർശിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചാൽ തീർച്ചയായും അത് കളിപ്പിക്കും. ആ സിനിമയുടെ സംവിധായകൻ റിപ്പോർട്ടർ ടിവി ചർച്ചയിൽ ഏറെ വേദനയോടെയാണ് സംസാരിച്ചത്. ആ സംസാരമാ കേട്ടപ്പോൾ വിഷമം തോന്നി. ഇത്രയധികം പ്രയാസപ്പെട്ട് ഒരുക്കിയ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ ഉള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഓർത്തപ്പോൾ വിഷമം തോന്നി.

പണം മാത്രമല്ലല്ലോ ഒരു സിനിമയുടെ ഉദ്ദേശം. അതിന് വേണ്ടുന്ന എല്ലാ സഹായവും നമ്മൾ ചെയ്തു കൊടുക്കും.നൂറ് തിയേറ്ററിൽ എങ്കിലും ആ സിനിമ കളിച്ചിരിക്കും. സംഘടനയുടെ സമ്മതം ഒന്നും വേണ്ട. സർക്കാർ തിയേറ്റർ, നമ്മുടെ സംഘടനയുടെ കീഴിലുള്ള തിയേറ്ററുകൾ, ആന്റണി പെരുമ്പാവൂരിന്റെ തിയേറ്ററുകൾ, മോഹൻലാലിന്റെ തിയേറ്ററുകൾ അങ്ങനെ നിരവധി തിയേറ്ററുകൾ ഉണ്ട്.

സിനിമ കളിക്കാൻ തുടങ്ങിയാൽ നൂറല്ല കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സിനിമ കളിക്കും. ഞങ്ങൾക്ക് ഒരു കണ്ടീഷനും ഇല്ല, ആ സിനിമ ജനങ്ങളെ കാണിക്കണം അത്രേയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം എത്ര പണം വേണമെങ്കിലും ആ കമ്പനിക്ക് നൽകാൻ തയ്യാറാണ്. ആദ്യം ഫിയോക്കിന്റെ വൈസ് ചെയർമാന്റെ സിനിമ ഒടിടിയിലേക്ക് പോയി.

Also Read
ഇന്നു രാത്രി അവൾക്ക് എന്താണ് വേണ്ടത് എന്ന് ആ കുലുക്കം കണ്ടാലറിയാം എന്ന് ചൊറി കമന്റിട്ട ഞരമ്പന് കിടിലൻ മറുപടി കൊടുത്ത് അമല പോൾ

ഇപ്പോൾ ചെയർമാന്റെ സിനിമ പോകുന്നു. ഇതൊക്കെ ദൈവത്തിന്റെ ഒരു കളി തന്നെയാണ്. എട്ട് വർഷത്തോളം കേരളത്തിലെ തിയേറ്ററുകൾക്ക് വേണ്ടി പരിശ്രമിച്ച എന്നെ അവർ ഒരു തമിഴ് ചിത്രം എടുത്ത് കളിയാക്കുകയാണ് ചെയ്തത്. ഒരു തമിഴ് പടത്തിന് വേണ്ടിയാണ് ആ സംഘടന പൊളിഞ്ഞതെന്നും ലിബർട്ടി ബഷീർ പറയുന്നു.

Advertisement