അങ്ങനെ അത് നീണ്ടുപോയതാണ്, ഒന്നും മനഃപൂർവം മറച്ചു വെച്ചതല്ല, വെളിപ്പെടുത്തലുമായി മിയ ജോർജ്

61

മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മിയാ ജോർജ്. അൽഫോൺസാമ്മ എന്ന സീരിയലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് സിനിമയിൽ എത്തി തിളങ്ങി നിൽക്കുകയാണ് നടി.

നായികയെന്നോ സഹനടിയെന്നോ വ്യത്യാമില്ലാതെ സിനിമ തിരഞ്ഞെടുക്കുന്ന നടി നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ വതരിപ്പിച്ചു. നായികയായി മലയാളത്തിലും തമിഴിലും തെലുങ്കിലും താരം തിളങ്ങി. ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം ഒപ്പം അഭിനയിച്ച മിയയ്ക്ക് ആരാധകരും ഏറെയാണ്.

Advertisements

Also Read
ഇന്നു രാത്രി അവൾക്ക് എന്താണ് വേണ്ടത് എന്ന് ആ കുലുക്കം കണ്ടാലറിയാം എന്ന് ചൊറി കമന്റിട്ട ഞരമ്പന് കിടിലൻ മറുപടി കൊടുത്ത് അമല പോൾ

2020 ലെ ലോക്ക് ഡൗൺ സമയത്താണ് ബിസിനസ് കാരനായ അശ്വിൻ ഫിലിപ്പും മിയയുമായുള്ള വിവാഹം നടന്നത്.
ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. അടുത്തിടെയാണ് നടി ഒരു കുഞ്ഞിന് ജന്മം നൽകിയത്.

ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ മിയ ആരാധകരെ അറിയിക്കാറുണ്ട്. അധികം സിനിമകളിലോ കഥാപാത്രങ്ങളിലോ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടി അഭിനയിച്ചതെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ മിയ സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം നായിക വേഷങ്ങളിൽ എത്തിയിരുന്നു.

വിവാഹശേഷം അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്‌നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ഉടനെ തന്നെ ഒരു തിരിച്ച് വരവ് ആരാധകർ പ്രതീക്ഷിക്കുകയാണ്. അടുത്തിടെയായിരുന്നു താരത്തിന് ഒരു കുഞ്ഞ് ജനിച്ചത്. അശ്വിനും ലൂക്കയ്ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് മിയ സന്തോഷവാർത്ത പങ്കുവെച്ചത്.

അന്ന് മുതൽ മിയയുടെ വിശേഷത്തെക്കുറിച്ച് അറിഞ്ഞേയില്ലല്ലോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഗർഭാവസ്ഥയിലെ ചിത്രങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ലൂക്കയെക്കുറിച്ചും അമ്മയായതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞുള്ള മിയയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

സ്റ്റാർ മാജികിൽ അതിഥിയായെത്തിയപ്പോഴായിരുന്നു മിയ വിശേഷങ്ങൾ പങ്കുവെച്ചത്. പരിപാടിയിൽ മിയ അതിഥിയായി എത്തിയത്‌കേരളപ്പിറവി സ്പെഷൽ എപ്പിസോഡിലായിരുന്നു. നേരത്തെയും അതിഥിയായി പങ്കെടുത്തിട്ടുള്ള പരിപാടിയായതിനാൽ സന്തോഷത്തോടെയാണ് താൻ വരുന്നതെന്നായിരുന്നു മിയ പറഞ്ഞത്. ലൂക്കയുടെ അമ്മയ്ക്ക് സ്വാഗതമെന്ന് പറഞ്ഞായിരുന്നു ലക്ഷ്മി നക്ഷത്ര മിയയെ വെൽക്കം ചെയ്തത്.

അത് തനിക്ക് ഇഷ്ടമായെന്നായിരുന്നു മിയയുടെ മറുപടി. മകൻ വന്നതിന് ശേഷം ലൈഫിലുണ്ടായ മാറ്റത്തെക്കുറിച്ചും മിയയോട് ലക്ഷ്മി ചോദിച്ചിരുന്നു. മകനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ജീവിതം. എല്ലാ കാര്യങ്ങളിലും പ്രഥമ പരിഗണന ലൂക്കയ്ക്കാണ്. അവനെ ചുറ്റിപ്പറ്റിയാണ് ലൈഫിലെ എല്ലാ കാര്യങ്ങളും. അവനൊപ്പമായി നമ്മളും ഇങ്ങനെ ചുറ്റിപ്പറ്റിക്കൊണ്ടിരിക്കുകയാണ്.

Also Read
ഇത്ര വേഗം 20 കിലോ കുറച്ച് മെലിഞ്ഞ് സുന്ദരിയായത് ഇങ്ങനെ, രഹസ്യം പുറത്ത് വിട്ട് കീർത്തി സുരേഷ്

ലൂക്കയുടെ അമ്മ എന്ന് പറഞ്ഞ് സ്വാഗതം ചെയ്തത് തനിക്കേറെ ഇഷ്ടമായെന്നും മിയ ലക്ഷ്മിയോട് പറഞ്ഞിരുന്നു. ഇത്തരത്തിലൊരു സ്വാഗതം ചെയ്യൽ ആദ്യത്തെയാണ്. താരങ്ങളുടെ ഗർഭ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. അമ്മയാവാൻ പോവുകയാണെന്ന കാര്യം മിയ സോഷ്യൽ മീഡിയയിൽ നിന്നും മറച്ച് വെക്കുകയായിരുന്നോയെന്നും ലക്ഷ്മി ചോദിച്ചിരുന്നു.

കുറച്ച് കഴിഞ്ഞ് പറയാമെന്ന് കരുതി നീണ്ടുപോയതാണ്. ഇനി കുഞ്ഞ് വന്നതിന് ശേഷം പറയാമെന്ന് കരുതി. അങ്ങനെയാണ് അത് നീണ്ടുപോയത്. അഭിനയം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്ന് മിയ നേരത്തെ തെളിയിച്ചിരുന്നു. മകന് വേണ്ടി പാട്ടുപാടുന്ന വീഡിയോയുമായാണ് അടുത്തിടെ താരമെത്തിയത്. സ്റ്റാർ മാജിക് പരിപാടിയിലും മിയ ഗാനം ആലപിച്ചിരുന്നു.

Advertisement