ആത്മാർത്ഥമായി തന്നെ ഞാൻ പ്രണയിച്ചു പക്ഷേ അദ്ദേഹം ചെയ്തത് ഇങ്ങനെ: നടി അൻഷിത അന്ന് പറഞ്ഞത് ഇങ്ങനെ

3952

വളരെ വേഗം മലയാളം മിനിസ്‌ക്രീൻ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അൻഷിത എന്ന നടി. ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന ഒരൊറ്റ സീരിയലിലൂടെയാണ് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ അൻഷിത എന്ന അഞ്ജി കൂട് ഒരുക്കിയത്.

പ്രായ വ്യത്യാസമില്ലാതെ നിരവധി ആരാധകരാണ് ഈ താരത്തിന് ഉള്ളത്. കൂടെവിടെ എന്ന സീരിയലിൽ സൂര്യ കൈമൾ എന്ന പഠനത്തിൽ മിടുക്കിയായ ഒരു നിഷ്‌കളങ്കയായ കോളേജ് വിദ്യാർഥിനിയുടെ റോളാണ് താരം കൈകാര്യം ചെയ്യുന്നത്.

Advertisements

പഠനത്തിൽ മിടുക്കിയായ തനിക്ക് വിവാഹാലോചനകൾ വീട്ടുകാർ ആലോചിക്കാൻ തുടങ്ങിയപ്പോഴേക്കും പഠിക്കാനായി വീട്ടിൽ നിന്നും ഒളിച്ചോടി പോകുന്ന സൂര്യ എന്ന കഥാപാത്രം പിന്നീട് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതി തന്മയത്തോടെ ആയിരുന്നു അൻഷിത അവതരിപ്പിച്ചത്.

Also Read
ഒൻപതാം ക്ലാസ്സിൽ വെച്ച് തന്നെ ഞാനും രോഹിതും മകൾക്ക് പേരിട്ടിരുന്നു; പ്രണയകാലത്തെ കുറിച്ച് ആര്യ പറഞ്ഞത്

അതേ സമയം സി കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്നു കബനി എന്ന സീരിയലിലൂടെ ആണ് താരത്തിന്റെ മിനിസ്‌ക്രീൻ രംഗത്തേക്കുള്ള അരങ്ങേറ്റം .മിനി സ്‌ക്രീനിലേക്ക് എത്തും മുന്നേ നിരവധി ഷോകളിലൂടെയും, ആൽബത്തിലൂടെയും താരം ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു.

തകർപ്പൻ കോമഡി, കോമഡി സ്റ്റാർസ് തുടങ്ങിയ പരിപാടികളിലും അൻഷിത സജീവം ആയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരത്തിന്റെ വാർത്തകൾ എല്ലാം ഞൊടിയിടയിലാണ് വൈറൽ ആയി മാറുന്നത്.

അടുത്തിടെയായി നിരവധി വിവാദങ്ങളിൽ താരം പെട്ടിരുന്നു. താരം ഇപ്പോൾ അഭിനയിക്കുന്ന സീരിയലിലെ നായകനുമായി നടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് നടന്റെ ഭാര്യ രംഗത്ത് എത്തിയതോടെ ആണ് അൻഷിത വിവാദങ്ങളിൽ പെട്ടത്.

ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലായി മാറുന്നത്. തന്റെ പ്രണയത്തെ പറ്റി നടി മുമ്പ് തുറന്നു പറഞ്ഞതിന്റെ ഒരു വീഡിയോ ആയിരുന്നു അത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.

ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ പ്രണയത്തെപ്പറ്റി തുറന്നു പറയാറില്ല. അത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സീരിയലിൽ അഭിനയിക്കുന്നത് കൊണ്ടുള്ള പേടി ആയതിനാൽ ആയിരിക്കും പലരും തങ്ങളുടെ പ്രണയം തുറന്നു പറയാത്തത്.

Also Read
ഒളിച്ചോടി വിവാഹം കഴിച്ചത് എന്തിനായിരുന്നു എന്ന് ഒടുവിൽ ഞങ്ങൾ തന്നെ ചിന്തിച്ചു പോയി; ഷാജുവും ചാന്ദ്‌നിയും പറയുന്നത് കേട്ടോ

അതിൽ എനിക്ക് നല്ല വിഷമം ഉണ്ടെന്നും തമാശ രൂപേണ നടി പറയുന്നു. തനിക്ക് ഒരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അത്. കേട്ടും അറിഞ്ഞും കണ്ടും ഒക്കെ വന്നൊരു പ്രണയം ആയിരുന്നു, എന്റെ പ്രിയ സുഹൃത്തിന്റെ സഹോദരൻ.

ആത്മാർഥമായി പ്രണയിച്ചു, പക്ഷേ പ്രണയത്തിൽ ചില പ്രശ്‌നങ്ങൾ ഉടലെടുത്ത തോടെ അദ്ദേഹം എന്നിൽ നിന്നും രക്ഷപെട്ടു പോയി. താൻ ഒരിക്കലും തന്നെ തേച്ചു എന്ന് പറഞ്ഞു ഒരാളെ അപമാനിക്കില്ല. തനിക്കിപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒരു വലിയ കോമഡിയായാണ് തോന്നുന്നതെന്നും അൻഷിത പറയുന്നു. ഒപ്പം താൻ ഇപ്പോൾ സിംഗിൾ ആണെന്നും തലയിൽ മറ്റൊരു പ്രശ്‌നങ്ങളും ഇല്ലെന്നും ജീവിതം ആസ്വദിച്ച് എപ്പോഴും സന്തോഷവതിയാണ് താൻ എന്നും അൻഷിത പറയുന്നു.

Advertisement