ഒളിച്ചോടി വിവാഹം കഴിച്ചത് എന്തിനായിരുന്നു എന്ന് ഒടുവിൽ ഞങ്ങൾ തന്നെ ചിന്തിച്ചു പോയി; ഷാജുവും ചാന്ദ്‌നിയും പറയുന്നത് കേട്ടോ

1285

മിമിക്രി രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തി പിന്നീട് മലയാള സിനിമ രംഗത്തും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങിയ താരമാണ് ഷാജു ശ്രീധർ. നായകനായി അധികം ശോഭിക്കാൻ കഴിഞില്ല എങ്കിലും സഹനടനായും കോമഡി വേഷങ്ങളിലും എല്ലാം ഷാജു തിളങ്ങിയിരുന്നു.

മികച്ച ക്യാരക്ടർ വേഷങ്ങളും മറ്റുമായി ഇപ്പോഴും ഷാജു സിനിമയിൽ സജീവമാണ്. അതേ സമയം ഷാജു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബം മുഴുവനും പ്രേക്ഷകർക്ക് പ്രിയപ്പെട്ടർ തന്നെയാണ്. സിനിമാ സീരിയൽ നടിയായ ചാന്ദിനിയാണ് ഷാജുവിന്റെ ഭാര്യ. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു.

Advertisements

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരങ്ങൾ ആയിരുന്നു ഷാജു ശ്രീധറും ചാന്ദിനിയും. കോമഡി മിമിസ് ആക്ഷൻ 500 എന്ന സിനിമയിലൂടെ ആണ് ഷാജു സിനിമയിൽ എത്തുന്നത്. പിന്നീട് ചെറുതുവലുതിമായ നിപവധി വേഷങ്ങളിലൂടെ ഷാജി സിനിമയിൽ ചുവട് ഉറപ്പിക്കുക ആയിരുന്നു. നടി ചാന്ദിനി ആ സമയത്ത് സിനിമയിൽ സജീവമായിരുന്നു.

Also Read
അവന്റെയൊരു അവസ്ഥ, വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പോലും കഥ പറഞ്ഞുകൊടുക്കാത്തവനാണ് എന്നോട് കഥ പറഞ്ഞത്, അനിയനെ പരസ്യമായി ട്രോളി ദിലീപ്

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതർ ആയത്. വീട്ടുകാരുടെ ശക്തമായ എതിർപ്പിന് ഇടയാക്കിയ ബന്ധം ആയിരുന്നതിനാൽ ഒളിച്ചോടിയാണ് ഇരുവരും വിവാഹം കഴിച്ചത്. എന്നാൽ വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ചാന്ദ്‌നി ഇപ്പോൾ.

അടുത്തിടെ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും താരങ്ങൾ തുറന്നു പറഞ്ഞിരുന്നു. സിനിമയിൽ എത്തിയതോടെ ആണ് ഇരുവരും പരിചയപ്പെടുന്നത്. കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആദ്യമായി പരസ്പരം കാണുന്നത്.

പിന്നീട് നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചു. ഇതിനിടെ അടുത്ത സുഹൃത്തുക്കൾ ആവുകയും സുഹൃദ് ബന്ധം പതുക്കെ പ്രണയത്തിലേക്ക് വഴി മാറുകയും ചെയ്തു.ഒടുവിൽ വലിയ ഫോൺ ബില്ല് വന്നതോടെ പ്രണയം ചാന്ദ്‌നിയുടെ വീട്ടുകാർ അറിയുക ആയിരുന്നു.

പിന്നീട് ചാന്ദിനിയുടെ വീട്ടിൽ പ്രശ്‌നങ്ങളായി, ചാന്ദിനിക്ക് വേറെ വിവാഹം ആലോചിച്ചു തുടങ്ങി. അങ്ങനെ യാണ് തങ്ങൾ ഒളിച്ചോടിപ്പോയത്. യാതൊരു പ്ലാനും ഇല്ലാതെയാണ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ വീട്ടുകാർ തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം മാറി.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

ഇരു വീട്ടുകാരും തമ്മിൽ സംസാരിക്കുകയും ചെയ്തു. അങ്ങനെ എല്ലാം പഴയതുപോലെ ആയി. ഒടുവിൽ ഞങ്ങൾ തന്നെ ചിന്തിച്ചു എന്തിനാണ് ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചത് എന്നും താരങ്ങൾ പറയുന്നു. അതേ സമയം രണ്ട് പെൺമക്കൾ ഷാജിവിനും ചാന്ദ്‌നിക്കും ഉള്ളത്.

ടിക്ക് വീഡിയോയും റിൽസും ഒക്കെയായി ഷാജുവും ചാന്ദ്‌നിയും മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അതേ സമയം ഷാജുവിന്റെ മൂത്തമകൾ നന്ദന ഇപ്പോൾ അഭിനയ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്.

Advertisement