അത് ഞാൻ മനപ്പൂർവം എടുത്ത തീരുമാനം ആയിരുന്നു, വാണി ചേച്ചി കരയാൻ പാടില്ലെന്നാണ് അവർ പറഞ്ഞത്, വാണി വിശ്വനാഥ് വെളിപ്പെടുത്തിയത്

628

ഒരു കാലത്ത് ഒരു കാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ മിന്നുന്ന താരമായിരുന്നു നടി വാണി വിശ്വനാഥ്. സിനിമയിൽ ഫൈറ്റും ഡാൻസും അഭിനയവും പ്രണയവുമെല്ലാം അനായാസം കൈകാര്യം ചെയ്തിരുന്ന നടി കൂടി ആയിരുന്നു വാണി വിശ്വനാഥ്. സ്ത്രീകളിൽ പൊലീസ് വേഷം ഏറ്റവും ഇണങ്ങിയിരുന്നതും വാണിക്ക് തന്നെയായിരുന്നു.

ശക്തമായ ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങൾക്ക് വാണി വിശ്വനാഥ് തൊണ്ണൂറുകളിൽ ജീവൻ നൽകിയിരുന്നു. മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ 1987ൽ ആണ് വാണി വിശ്വനാഥ് സിനിമയിലെത്തിത്. പിന്നീട് മന്നാർ മത്തായി സ്പീക്കിങ്, ദി കിങ്, കിലുകിൽ പമ്പരം, ഉസ്താദ്, ഇൻഡിപെൻഡൻസ്, ജെയിംസ് ബോണ്ട്, ബ്ലാക്ക് ഡാലിയ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു വാണി വിശ്വനാഥ്.

Advertisements

അവസാനമായി അഭിനയിച്ചത് മന്നാർ മത്തായി സ്പീക്കിങ് 2 എന്ന സിനിമയിൽ ആണ്. നടൻ ബാബുരാജിനെ ആയിരുന്നു നടി വിവാഹം കഴിച്ചത്. പ്രണയ വിവഹം ആയിരുന്നു ഇരുവരുടേതും. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് വാണി വിശ്വനാഥും ഭർത്താവ് ബാബുരാജും. ഒരു കാലത്തെ സിനിമയിലെ സൂപ്പർനായികയെ അക്കാലത്ത് വില്ലൻ വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ബാബുരാജ് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

Also Read
ആളുകളെ ഭയന്ന് അങ്ങനെ ചെയ്യാൻ മടിയാണോ, കിടിലൻ മറുപടിയുമായി നടി ദിവ്യ പിള്ള

ഇന്നത്തെ നായികമാരെ വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങൾ ആയിരുന്നില്ല വാണി ചെയ്തിരുന്നത് ചെയ്ത് എല്ലാ സിനിമകളിലും തന്റെ പേര് കൊത്തിവെക്ക പ്പെട്ട അഭിനേത്രിമാരിൽ ഒരാളാണ് വാണി വിശ്വനാഥ്. ആക്ഷൻ രംഗങ്ങൾ കൂടുതൽ ചെയ്തിരുന്ന വാണി മറ്റ് നായികമാരിൽ നിന്നും അന്ന് വേറിട്ടുനിന്നിരുന്നു. നിരവധി പോലീസ് വേഷങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്ത താരം നിരവധി പുരസ്‌കാരങ്ങളും നേടിയെടുത്തിട്ടുണ്ട്.

ആക്ഷൻ ലേഡീ സൂപ്പർസ്റ്റാർ എന്ന നിലയിൽ മലയാളത്തിൽ ആദ്യം അംഗീകരിച്ച നടി കൂടിയാണ് വാണി വിശ്വനാഥ്. നായകന്മാർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം തനിക്കും കഴിയുമെന്ന് വാണി പ്രേക്ഷകർക്ക് കാണിച്ചുതന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം നിറ സാന്നിധ്യം ആയിരുന്നു. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം മികച്ച വിജയ ചിത്രങ്ങളുടെ ഭാഗമായിരുന്നു വാണി വിശ്വനാഥ്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത വാണി പിന്നീട് ഒരു തിരിച്ചു വരവ് നടത്തിയിരുന്നു. അത് ടെലിവിഷൻ പരമ്പരകളിൽ കൂടി ആയിരുന്നു. അത് ഞാൻ മനപ്പൂർവം അങ്ങനെ ഒരു തീരുമാനം എടുക്കുക ആയിരുന്നു എന്നാണ് നടി പറയുന്നത്. കാരണം തന്നെ പ്രേക്ഷകർ എപ്പോഴും ഒരു ആക്ഷൻ നായിക ആയിട്ടാണ് ഇപ്പോഴും കണക്കാക്കുന്നത്, അതുകൊണ്ടു തന്നെയാണ് താൻ സീരിയൽ തിരഞ്ഞെടുത്തത് അങ്ങനെയാകുമ്പോൾ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഒരു പാവം ഇമേജ് നേടിയെടുക്കലോ എന്ന് കരുതി.

പക്ഷെ തനിക്ക് അവിടെയും തെറ്റി വാണി ചേച്ചി കരയാൻ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങൾക്കിഷ്ടം എന്ന് പറഞ്ഞവരാണ് ഏറെയും വാണി വിശ്വനാഥ് പറഞ്ഞിരുന്നു. അതേ സമയം പ്രേക്ഷകർക്കിടയിൽ തന്റെ ഈ ഒരു ഇമേജ് കാരണം വളരെ ഒതുങ്ങി നിൽക്കുന്ന നായികാ വേഷങ്ങൾ എനിക്ക് നഷ്ടമായിട്ടുണ്ടെന്ന് വാണി വിശ്വനാഥ് പറയുന്നു.

Also Read
എനിക്ക് 57 വയസ്സായി, ഇക്കാലയളവിൽ ആരും എന്നെ ആക്ഷൻ സിനിമകൾ ചെയ്യാനായി ക്ഷണിച്ചിട്ടില്ല; ബോളിവുഡിന്റെ കിങ് ഖാന് പറയാനുള്ളത് ഇങ്ങനെ

പലരും അന്നൊക്കെ അത്തരം വേഷങ്ങൾ ചെയ്യുന്ന കാണുമ്പോൾ തനിക്കും അത്തരം വേഷങ്ങൾ ചെയ്താൽ നന്നായി ഇരിക്കുമെന്ന് തോന്നിയിരുന്നു. പക്ഷെ തന്നെ തേടി അത്തരം റോളുകൾ വരാറില്ലായിരുന്നു എന്നതാണ് വാസ്തവം. പക്ഷേ ആ സമയത്ത് അത്തരം വേഷങ്ങളാണ് ഞാൻ കൂടുതൽ ആസ്വദിച്ചത്. ചെയ്ത സിനിമകളിൽ ഭൂരിഭാഗവും പ്രേക്ഷകർ സ്വീകരിച്ചു എന്നുളളതാണ് എറ്റവും വലിയ സന്തോഷം എന്നും വാണി വിശ്വനാഥ് പറയുന്നു. മുൻപ് ഒരു സ്വകാര്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

Advertisement