നിറത്തിന്റെ പേരിൽ അവഹേളനമായിരുന്നു; സഹ പുരുഷതാരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലമാണ് എനിക്ക് നല്കിയിരുന്നത്. പ്രിയങ്ക ചോപ്രയുടെ തുറന്ന് പറച്ചിൽ ഇങ്ങനെ

125

തുല്യ വേതനം നല്കുന്ന കാര്യത്തിൽ ബോളിവുഡ് ഇതുവരെയും പുരോഗമിച്ചിട്ടില്ലെന്ന് പ്രിയങ്ക ചോപ്ര. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സഹ പുരുഷതാരത്തിന് നല്കുന്ന പ്രതിഫലത്തിന്റെ 10 ശതമാനമാണ് തനിക്ക് ലഭിച്ചിരുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; തുല്യ വേതനമൊന്നും എനിക്ക് ബോളിവുഡിൽ നിന്ന് ലഭിച്ചിരുന്നില്ല. ആദ്യ കാലത്ത് സഹപുരുഷതാരത്തിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ പത്ത് ശതമാനമാണ് എനിക്ക് ലഭിച്ചിരുന്നത്. അവർക്ക് ഭീമമായ തുകയാണ് നല്കുക. ഇപ്പോഴും അതിനൊന്നും ഒരു മാറ്റവുമില്ല, എന്നാൽ എന്റെ തലമുറയിൽപ്പെട്ട സ്ത്രീകൾ തുല്യ വേതനം ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

Advertisements

Also Read
അത് ഞാൻ മനപ്പൂർവം എടുത്ത തീരുമാനം ആയിരുന്നു, വാണി ചേച്ചി കരയാൻ പാടില്ലെന്നാണ് അവർ പറഞ്ഞത്, വാണി വിശ്വനാഥ് വെളിപ്പെടുത്തിയത്

മണിക്കൂറുകളോളം വിശ്രമമില്ലാതെ സെറ്റിൽ ജോലി ചെയ്യേണ്ടി വരും. എന്റെ നിറത്തിന്റെ പേരിൽ കളിയാക്കലുകൾ ഞാന് നേരിട്ടിട്ടുണ്ട്. ബ്ലാക് ക്യാറ്റെന്നാണ് അവർ എന്നെ വിളിച്ചിരുന്നത്. സെറ്റിൽ എപ്പോ എത്തണമെന്ന് തീരുമാനിക്കാൻ പോലും അധികാരമുള്ളത് പുരുഷതാരങ്ങൾക്കാണ്.

ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ജീ ലെ സരാ ആണ് പ്രിയങ്കയുടേതായി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം. രണ്ട് ഹോളിവുഡ് പരമ്പരകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. റിച്ചാർഡ് മാഡനൊപ്പം സിറ്റാഡൽ ലും, ജിം സ്‌ട്രോസിന്റെ ഇറ്റ്‌സ് ഓൾ കമിംഗ് ബാക്ക് ടു മിയിലും ആണ് താരം അഭിനയിക്കുന്നത്.

Also Read
എനിക്ക് 57 വയസ്സായി, ഇക്കാലയളവിൽ ആരും എന്നെ ആക്ഷൻ സിനിമകൾ ചെയ്യാനായി ക്ഷണിച്ചിട്ടില്ല; ബോളിവുഡിന്റെ കിങ് ഖാന് പറയാനുള്ളത് ഇങ്ങനെ

വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. രണ്ടായിരത്തിൽ മിസ് ഇന്ത്യാ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോക സുന്ദരി പട്ടവും കരസ്ഥമാക്കിയിരുന്നു.

Advertisement