എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടും; എന്നാലും എന്റെ വിവാഹത്തെ കുറിച്ച് അവർ ചോദിച്ചുക്കൊണ്ടേ ഇരിക്കും: ശോഭന

245

ഏപ്രിൽ 18 എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിലൂടെ നായികയായാണ് മലയാളികളുടെ പ്രിയ നടി ശോഭന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നർത്തകി കൂടിയായ ശോഭന അഭിനയത്തേക്കാൾ കൂടുതൽ നൃത്തത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് ശോഭന. 1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന സിനിമാരംഗത്തെത്തിയത്. തന്റെ മികച്ച അഭിനയ പ്രകടനത്തിന് മൂന്ന് തവണ ദേശീയ പുരസ്‌കാരവും, പത്മശ്രീ പുരസ്‌കാരവും ശോഭന നേടിയെടുത്തു.

Advertisements

Also Read
നിറത്തിന്റെ പേരിൽ അവഹേളനമായിരുന്നു; സഹ പുരുഷതാരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലമാണ് എനിക്ക് നല്കിയിുന്നത്. പ്രിയങ്ക ചോപ്രയുടെ തുറന്ന് പറച്ചിൽ ഇങ്ങനെ

ഇപ്പോഴിതാ അവിവാഹിതയായി ജീവിക്കുന്ന തന്നോട് അഭിമുഖങ്ങളിൽ ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല താൻ. എങ്കിലും ഇത്തരം കാര്യങ്ങൾ എത്ര തടഞ്ഞാലും ആളുകൾ കുത്തി ചോദിക്കുമെന്നാണ് നടി പറയുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ ‘എന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുത് എന്ന് അഭിമുഖത്തിന് കയറുന്നതിന് മുമ്പ് തന്നെ അവരോട് പറയും.പക്ഷെ വീണ്ടും അവർ എന്തുകൊണ്ട് വിവാഹം കഴിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് ചോദിക്കുന്നത്.

Courtesy: Public Domain

Also Read
അത് ഞാൻ മനപ്പൂർവം എടുത്ത തീരുമാനം ആയിരുന്നു, വാണി ചേച്ചി കരയാൻ പാടില്ലെന്നാണ് അവർ പറഞ്ഞത്, വാണി വിശ്വനാഥ് വെളിപ്പെടുത്തിയത്

എന്നിട്ട് അവർ പറയും എന്തെങ്കിലും പറയമ്മാ ആൾക്കാർ വായിക്കണ്ടേ,ഞങ്ങൾക്ക് ജീവിക്കേണ്ടേ എന്നൊക്കെ പറയും. അപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പറയും.എനിക്കും എന്തെങ്കിലും വിനോദം വേണ്ടേ. അതുകൊണ്ട് ഓരോ അഭിമുഖങ്ങളിലും അപ്പോൾ തോന്നുന്നത് പോലെ വെവ്വേറെ കാര്യങ്ങളാണ് പറയുന്നത് എന്നും ശോഭന കൂട്ടിച്ചേർത്തു.

Advertisement