ഈ വർഷത്തെ അവസാനത്തെ പൗർണമിയിൽ പകർത്തിയ ദൃശ്യങ്ങൾ; കിടുക്കാച്ചി ചിത്രങ്ങളുമായി റിമാ കല്ലിങ്കൽ

157

2009 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് റിമാ കല്ലിങ്കിൽ. തുടർന്ന് അതേ വർഷം തന്നെ പുറത്തിറങ്ങിയ ലാൽ ജോസിന്റെ നീല താമര എന്ന ചിത്രത്തിലും അഭിനയിച്ചു. മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്തിരുന്ന റീമ, സംവിധായകൻ ആഷിക് അബുവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

അതേസമയം വ്യത്യസ്ത ഫോട്ടോഷൂട്ടുകളും, പോസ്റ്റുകളും ആയി എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്ക്കുന്ന താരമാണ് റിമ കല്ലിങ്കൽ. റിമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ വർഷത്തെ അവസാന പൗർണമിയിൽ പകർത്തിയ ചിത്രങ്ങളാണെന്ന അടികുറിപ്പോടെയാണ് റിമ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

Advertisements

Also Read
എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടും; എന്നാലും എന്റെ വിവാഹത്തെ കുറിച്ച് അവർ ചോദിച്ചുക്കൊണ്ടേ ഇരിക്കും: ശോഭന

വളരെ വ്യത്യസ്തമായ രീതിയിൽ പച്ച സാരി ഉടുത്ത് വെള്ളി ആഭരണങ്ങൾ അണിഞ്ഞാണ് ഫോട്ടോസിൽ റിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം താരങ്ങൾ ഉൾപ്പെടെ നിരവധി ആരാധകരാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ചിത്രം കണ്ട് ആരാധകർ പറയുന്നത്. അതേസമയം വിമർശനങ്ങളും ഫോട്ടോക്ക് കീഴെ വരുന്നുണ്ട്. അഭിനേത്രി, നർത്തകി, നിർമ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്തിയ നടിയാണ് റിമാ കല്ലിങ്കിൽ.

Also Read
നിറത്തിന്റെ പേരിൽ അവഹേളനമായിരുന്നു; സഹ പുരുഷതാരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലമാണ് എനിക്ക് നല്കിയിരുന്നത്. പ്രിയങ്ക ചോപ്രയുടെ തുറന്ന് പറച്ചിൽ ഇങ്ങനെ

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘നീലവെളിച്ചം’ എന്ന സിനിമയിലൂടെ താരം മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് താരം.സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ആണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. ‘ചിത്തിരൈ സെവ്വാനം’ എന്ന തമിഴ് ചിത്രവും താരത്തിന്റെതായി എത്തിയിട്ടുണ്ട്.

Advertisement