Home Entertainment Celebrities

എല്ലാം മറന്ന് അതീവ സന്തോഷത്തിൽ ഓണം കെങ്കേമമാക്കി ദിലീപും കാവ്യയും മീനൂട്ടിയും മഹാലക്ഷ്മിയും, മലയാളികളുടെ പ്രിയ താരകുടുംബത്തിന്റെ ഓണാഘോഷ ചിത്രങ്ങൾ വൈറൽ

6637

ലോകം മുഴുവനുമുള്ള മലയാളികൾ പൂവിളിയും പൂക്കളവും സദ്യയുമൊക്കെയായി ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയായി പുതുവസ്ത്രങ്ങൾ അണിഞ്ഞ് കുടുംബ സമേതവും സുഹൃത്തുക്കളും ഒക്കെയായി ഓണം ആഘോഷിച്ച ശേഷം സന്തോഷ നിമിഷങ്ങളിൽ പകർത്തിയ സെൽഫികൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലുമാണ് നമ്മുടെ സെലിബ്രേറ്റികൾ അടക്കമുള്ളവർ.

ഇപ്പോഴിതാ മലയാളത്തിലെ ഒരു താര കുടുംബത്തിന്റെ ചിത്രമാണ് സമൂഹമ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ജനപ്രയ നായകൻ ദിലീപും ഭാര്യ കാവ്യാ മാധവനും മക്കളും ഒരുമിച്ചുള്ള ചിത്രങ്ങൾ ദിലീപ് ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Advertisements

Also Read
ചാനലിലെ ഓണപരിപാടിക്കിടെ അൻഷിതയും രമ്യയും തമ്മിൽ പൊരിഞ്ഞ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത, ഇതൊക്കെ കാണാൻ അപാര തൊലിക്കട്ടി വേണമെന്ന് ആരാധകർ

കാവ്യാ മാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ദിലീപിന് ഒപ്പം ചിത്രത്തിലുണ്ട്. എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഓണാശംസകൾ എന്ന് ക്യാപ്ഷൻ നൽകിയാണ് ദിലീപ് ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയും ഓണചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വീട്ടിലെ പൂജാമുറിക്കരികിൽ കസവു സാരി ചുറ്റി കാവ്യയ്ക്കും മീനാക്ഷിക്കും ഒപ്പം പട്ടുപാവാട അണിഞ്ഞ് സുന്ദരി ആയാണ് മഹാലക്ഷ്മി ഉള്ളത്. കസവുമുണ്ടും വെള്ളഷർട്ടും അണിഞ്ഞാണ് ദിലീപ് ചിത്രത്തിന് പോസ് ചെയ്ത് ഇരിക്കുന്നത്. നാല് പേർക്കുമുള്ള ചിത്രത്തിന് പുറമേ മീനാക്ഷിയും മഹാലക്ഷ്മിയും മാത്രമുള്ള ചിത്രം കൂടി മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

നിരവധി ആരാധകരാണ് അവർക്ക് ഓണാശംസകളുമായി രംഗത്ത് വന്നിട്ടുള്ളത്. കുറേ നാളുകൾക്കു ശേഷമാണ് കുഞ്ഞ് മഹാലക്ഷ്മിയും അച്ഛൻ ദിലീപിനും അമ്മ കാവ്യക്കും മീനൂട്ടിക്കും ഒപ്പമുള്ള ചിത്രമെത്തുന്നത്. മീനാക്ഷിയുടെ കവിളിൽ മഹാലക്ഷ്മി ഉമ്മ നൽകുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Also Read
യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ഇത്തരം ഒരനുഭവം ഇതാദ്യമെന്ന് ബഷീര്‍ ബഷി

അതേ സമയം നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയ താരകുടുംബത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ദിലീപ് ഏട്ടനും കാവ്യക്കും മീനൂട്ടിക്കും മാമ്മാട്ടിക്കും ഓണം ആശംസകൾ എന്നുമെന്നും ഈ സന്തോഷം നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് വരുന്നവിയ്ൽ പല കമന്റുകളും.

ദീലിപേട്ടനും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ നല്ല നാളുകൾ ഉണ്ടാകട്ടെ. പഴയത് പോലെ നല്ല സിനിമയുടെ ഭാഗമാകാൻ സാധിക്കട്ടെ. ത്രില്ലറും പ്രതികാര കഥകളും സൈക്കോ കഥകളും കണ്ട് മടുത്തു. മനസ്സ് തുറന്ന് ചിരിക്കാൻ ദീലിപേട്ടന്റെ സിനിമകൾ തന്നെ വേണം എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

Advertisement