വീണ്ടും സോഷ്യൽ മീഡിയ ഇളക്കി മറിച്ച് താരരാജാവ്, കറുത്ത കരയുള്ള മുണ്ടും ഷർട്ടും ധരിച്ച് മോഹൻലാൽ, നെയ്യാറ്റിൻകര ഗോപന്റെ പുതിയ മുഖം പുറത്ത്

340

വീണ്ടും സോഷ്യൽ മീഡിയ ഇളക്കി മറിച്ച് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ എത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ട്‌കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്.

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്നാണ് ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. ആറാട്ട് കോമഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണെന്നാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരിക്കുന്നത്.

Advertisements

പുറത്തു വന്ന ചിത്രത്തിന്റ സ്റ്റില്ലുകളും മറ്റും പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് മോഹൻലാൽ ആറാട്ടിലെത്തുന്നതെന്നാണ് പുറത്തു വന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇപ്പോഴിതാ ആറാട്ടിന്റെ പുതിയ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായിട്ടുണ്ട്.

കറുത്ത നിറത്തിലുള്ള ഫുൾ സ്ലീവ് ഷർട്ടും കറുത്ത കരയുള്ള ഡബിൾ മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. മോഹൻലാലിന്റെ താടി സ്‌റ്റൈൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച അഭിപ്രായമാണ് പുറത്തു വന്ന പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ പുറത്തു വന്നിരുന്നു.

വിന്റേജ് ബെൻസ് കാറിന്റെ ഡോർ തുറന്ന് വരുന്ന മോഹൻലാലിന്റെ ചിത്രമായിരുന്നു അത്. ചുവപ്പ് നിറത്തിലുള്ള ഫുൾസ്ലീവ് ഷർട്ടും സൺഗ്ലാസുമൊക്കെ ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത് ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.താരത്തിന്റെ പുതിയ ഗെറ്റപ്പ് വന്നതോടെ ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ പ്രേക്ഷകർക്ക് വർധിച്ചിട്ടുണ്ട്.

നെയ്യാറ്റിൻ കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ പേര്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന മോഹൻലാലിന്റെ ഒരു മസാല ചിത്രമാണിത്. മോഹൻലാലിന്റെ മാസ് ചിത്രമായ പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണയാണ് ആറാട്ടിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പുലിമുരുകൻ ചിത്രത്തിന് ശേഷം മോഹൻലാലും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്.
നെയ്യാറ്റിൻകരയിൽ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഹിപ്പോ പ്രൈം, മൂവി പേ മീഡിയാസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം മെയ് മാസത്തിൽ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിനെട്ടു കോടി രൂപ ബഡ്ജറ്റിലാണ് ആറാട്ട് ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രദ്ധ ശ്രീനാഥ് ആണ് നായിക. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആൻറണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നത്. ബിഗ് ബജറ്റ് ചിത്രമാണിത്.

രാഹുൽ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് സമീർ മുഹമ്മദ് ആണ്. ദൃശ്യം2, മരക്കാർ: അറബിക്കടലിന്റെ സിംഹം തുടങ്ങിയവയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.

Advertisement