അടുത്ത മോഹൻലാൽ ആണ് നിവിൻ പോളി, എനിക്ക് കൂടുതൽ ഇഷ്ടം വിജയിയോട്: തുറന്ന് പറഞ്ഞ് നടി ഗായത്രി സുരേഷ്

115

മലയാള സിനിമയുടെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബന്റെ നായികയായി ജന്ജമാപ്യാരി എന്ന ചിത്രത്തിലൂടെ അഭനയ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് ഗായത്രി സുരേഷ്. ഇതിനോടകം തന്നെ ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം പിടിക്കാൻ ഗായത്രി സുരേഷിനായി.

ഈ നടി തന്റെ തൃശൂർ സ്ലാങ്ങിലൂടെയും ഒരുപാട് പേരുടെ ഇഷ്ടം നേടിയെടുത്തു. ഇപ്പോഴിതാ തന്റെ ആരാധകരുമായി ഇൻസ്റ്റാഗ്രാമിൽ നടത്തിയ ഒരു ചോദ്യോത്തര വേളയിൽ ഒരുപാട് കാര്യങ്ങളെ കുറിച്ചു മനസ്സു തുറന്നിരിക്കുകയാണ് ഗായത്രി സുരേഷ്.

Advertisements

മലയാളത്തിന്റെ യുവ താരമായ നിവിൻ പോളിയെ കുറിച്ചുള്ള ഗായത്രി തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തിയിയിക്കുകയാണ് ഇപ്പോൾ. ഒരാൾ നടൻ നിവിൻ പോളിയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ഗായത്രി പറയുന്നത് അടുത്ത മോഹൻലാൽ ആണ് നിവിൻ പോളി എന്നാണ്.

Also Read
തനിക്ക് ഒരു കുഞ്ഞിനെ കൂടി ഐശ്വര്യയിൽ നിന്ന് വേണമെന്ന് അഭിഷേക് ബച്ചൻ, കാരണവും വെളിപ്പെടുത്തി താരം

നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ ഒരുക്കിയ സഖാവ് എന്ന ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം ഗായത്രി സുരേഷ് അഭിനയിച്ചിട്ടുണ്ട്. അതുപോലെ മോഹൻലാൽ, മമ്മൂട്ടി എന്നിവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്നുള്ള ചോദ്യത്തിന് രണ്ടു പേരെയും ഇഷ്ടമാണെന്ന് നടി പറയുന്നു.

മോഹൻലാലിനെ അദ്ദേഹത്തിന്റെ അഭിനയ മികവ് കാരണം ഇഷ്ടപ്പെടുമ്പോൾ മമ്മൂട്ടിയെ ഇഷ്ടം അദ്ദേഹത്തിന്റെ പഴ്‌സണാലിറ്റി കാരണമാണ് എന്നാണ് ഗായത്രി പറയുന്നത്. ആസിഫ് അലി എന്ന നടൻ വളരെയധികം നമ്മുക്ക് അടുപ്പം തോന്നുന്ന പ്രകൃതമുള്ള വ്യക്തിയാണെന്നുമാണ് ഗായത്രി സുരേഷ് പറയുന്നത്.

അതുപോലെ തന്നെ തമിഴകത്തിന്റെ ദളപതി വിജയ്, സൂര്യ, തല അജിത് എന്നിവരിൽ എപ്പോഴും കൂടുതൽ ഇഷ്ടം വിജയിയോടാണ് എന്നും ഗായത്രി വ്യക്തമാക്കുന്നു. താൻ ഇപ്പോൾ സിംഗിൾ ആണെന്നും ഒരുപാട് വൈകാതെ തന്നെ കല്യാണം ഉണ്ടാകുമെന്നും ഗായത്രി ആരാധകരുമായുള്ള സംവാദത്തിനിടെ സൂചിപ്പിക്കുന്നുണ്ട്.

ജമ്‌ന പ്യാരി, സഖാവ്, ഒരേ മുഖം, ഒരു മെക്‌സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക, ചിൽഡ്രൻസ് പാർക്ക് തുടങ്ങി ഒട്ടേറെ പ്രശസ്ത ചിത്രങ്ങളിൽ ഗായത്രി സുരേഷ് അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിൽ ബാങ്ക് ഉദോഗസ്ഥയായിരുന്ന ഗായത്രി ജോലിയിൽ നിന്നുമാണ് സിനിമയിലേക്കെത്തിയത്.

Also Read
അന്ന് ക്യാപ്റ്റൻ രാജു അടുത്ത് വന്ന് നിന്നിട്ട് എന്റെ കൈപിടിച്ച് മാപ്പു പറഞ്ഞു, ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു, വെളിപ്പെടുത്തലുമായി മുകേഷ്

Advertisement