കൂട്ടിന് ഇനിയങ്ങോട്ട് ഒരാൾ കൂടിയുണ്ട്: പുതിയ സന്തോഷം പങ്കുവെച്ച് രാശ്മിക മന്ദാന

164

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരിയാണ് രശ്മിക മന്ദാന. സിനിമയിലേക്ക് കന്നഡ സിനിമയിലുടെ അരങ്ങേറി തെലുങ്കും തമിഴും അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക ഇപ്പോൾ.

വിജയ് ദേവരക്കൊണ്ടെയ്ക്ക് ഒപ്പം അഭിനയിച്ച് ഗീതാ ഗോവിന്ദം എന്ന സിനിമയാണ് നടിയെ മലയാളികൾക്കും പ്രിയപ്പെട്ട താരമാക്കി മാറ്റിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവയായ താരം തന്റെ രസകരമായ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ തിന്റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. താൻ പുതുപുത്തൻ വാഹനം വാങ്ങിയ വിശേഷമാണ് താരം പങ്കുവെച്ചത്. റോഞ്ച് റോവറിന്റെ പുതിയ വാഹനമാണ് താരം സ്വന്തമാക്കിയത്.

റോഞ്ച് റോവർ ഇന്ത്യയിലെത്തിക്കുന്ന എസ്‌യുവികളിൽ ഒന്നിനെയാണ് ഇപ്പോൾ രശ്മിക സ്വന്തമാക്കിയത്. ഈ ആഡംബര എസ്‌യുവിയുടെ എക്‌സ്‌ഷോറും വില 88.25 ലക്ഷം രൂപ മുതൽ 1.72 കോടി രൂപ വരെയാണ്. മാത്രമല്ല സ്റ്റൈലിഷ് ലുക്കിൽ ബ്ലാക്ക് നിറത്തിലുള്ള വാഹനത്തിന് ഇപ്പോൾ ആരാധകരും ഏറെയാണ്.

അതേ സമയം രശ്മിക സ്വന്തമാക്കിയിരിക്കുന്ന വാഹനം നാല് എൻജിനുകൾക്കൊപ്പവും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയാണ് പ്രവർത്തിക്കുന്നത്. മാത്രമല്ല , 3.0 ലിറ്റർ സൂപ്പർചാർജ്ഡ് വി6 പെട്രോൾ, 5.0 ലിറ്റർ സൂപ്പർചാർജ്ഡ് വി8 പെട്രോൾ എൻജിനുകളിലും 3.0 ലിറ്റർ വി6, 4.4. ലിറ്റർ വി8 എന്നീ ഡീസൽ എൻജിനുകളിലും റേഞ്ച് റോവർ സ്‌പോട്ടിൽ ഉണ്ട്.

ഈ സന്തോഷ വാർത്ത രശ്മിക തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ വാഹനം ഏത് വേരിയന്റാണെന്ന് താരം പറഞ്ഞിട്ടില്ല. മാത്രവുമല്ല രസകരമായ കുറിപ്പും രാശ്മിക ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. രശ്മികയുടെ കുറിപ്പ് ഇങ്ങനെ:

ജീവിതത്തിലെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണിത്. ഇത് വരെ ഉണ്ടായ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിന്നവർക്ക് ഒരുപാട് നന്നിയുണ്ട്. ഈ നേട്ടത്തിന്റെ പ്രാധാന്യം അറിയാവുന്നത് കൊണ്ട് തന്നെ തിരക്കുപിടിച്ച യാത്രയിലും ചിത്രം പോസ്റ്റ് ചെയ്യുന്നതിനായി ഒരു രണ്ടുമിനിറ്റ് മാറ്റി വെയ്ക്കുകയാണ്.

ഇത് വരെയുള്ള ഉയർച്ചകൾക്ക് കാരണമായ എല്ലാവർക്കും നന്ദിയെന്നുമായിരുന്നു രാശ്മിക പങ്കുവെച്ച കുറിപ്പിൽ ഉള്ളത്.

Advertisement