വിളിച്ചാൽ പോകണോ വേണ്ടയോ എന്ന് നമ്മൾ തീരുമാനിക്കണം, അല്ലാതെ അത്രയും ആളുകളുടെ മുന്നിലിട്ട് പീ ഡി പ്പിക്കാൻ നോക്കി എന്നത് നടക്കുന്ന കാര്യമാണോ: നടി യമുന

88

മലയാളം സീരിയൽ ആരാധകരായ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിൽ കൂടിയാണ് യമുന പ്രേക്ഷകർക്കിടയിൽ കൂടുതൽ ജനപ്രിയ ആയി മറിയത്. ഈ പരമ്പരയിൽ മധുമിത എന്ന പാവം അമ്മയെ ആണ് യമുന അവതരിപ്പിച്ചത്.

അതേ സമ.ം നേരത്തെ മീശ മാധവൻ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളിൽ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്താ പ്രാധാന്യം നേടാറുണ്ട്.

Advertisements

വിവാഹ മോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വർഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്. പെൺമക്കളുടെ പൂർണ സമ്മതത്തോടെയും പിന്തുണയോടെയും ആയിരുന്നു വിവാഹം. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മാവേലി ദേവനാണ് യമുനയുടെ ഭർത്താവ്.

Also Read
എനിക്ക് ഭയം അതാണ് ; തന്റെ പേടി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം അജയ് ദേവ്ഗൺ

ഇപ്പോഴിതാ സിനിമയിലെ മോശം സമീപനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് യമുന. അവസരങ്ങൾ കിട്ടാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് പറയുന്നതൊക്കെ ശരിയാണ്. നേരിട്ടും അല്ലാതെയും ഇങ്ങനെ ചോദിക്കുന്നവരുണ്ട് എന്നാണ് യമുനയുടെ വെളിപ്പെടുത്തൽ. സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

നടിയുടെ വാക്കുകൾ ഇങ്ങനെ:

അവസരങ്ങൾ കിട്ടാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന് പറയുന്നതൊക്കെ ശരിയാണ്. നേരിട്ടും അല്ലാതെയും ഇങ്ങനെ ചോദിക്കുന്നവർ ഉണ്ട്. തല്ല് കിട്ടുമോന്ന് പേടിച്ചിട്ടാവും ഇപ്പോൾ തന്നോട് ആരും ചോദിക്കാറില്ല. പക്ഷേ പണ്ട് നേരിട്ട് ചോദിക്കാതെ വളഞ്ഞ വഴിയിലൂടെ ചോദ്യവുമായി വരുന്നവരെ ഒക്കെ എനിക്ക് മനസിലാകുമായിരുന്നു.

ഞാൻ മനസിലാക്കിയിടത്തോളം സിനിമാ ഇൻഡസ്ട്രിയിൽ മാത്രമല്ല, എല്ലാ ഇൻഡസ്ട്രികളിലും ഇതൊക്കെ ഉണ്ടാവും. മറ്റ് മേഖലയിലുളള തന്റെ സുഹൃത്തുക്കളിൽ പലരും പേഴ്സണൽ കാര്യങ്ങൾ പറയുന്നതിനൊപ്പം ഇത്തരം അനുഭവം പറഞ്ഞിട്ടുണ്ട്.

സിനിമയായത് കൊണ്ട് അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത. എന്നെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുന്ന ഇൻഡസ്ട്രിയാണ് സിനിമ. ക്യാമറയുടെ മുന്നിലാണ് ജോലി ചെയ്യുന്നത് അതിന് ചുറ്റും ഒത്തിരി ആളുകളുമുണ്ട്.

അവരുടെയൊക്കെ മുന്നിൽ വന്നിട്ട് തന്നെ പീ ഡി പ്പി ക്കാൻ നോക്കി എന്നത് നടക്കുന്ന കാര്യമാണോ?
ഓഫ് ക്യാമറയിലോ ഇരുട്ടത്തോ നടക്കുന്ന പ്രശ്‌നങ്ങളിൽ സിനിമാക്കാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഒരാൾ ചായയോ കാപ്പിയോ കുടിക്കാൻ വിളിച്ചാൽ പോകണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമാണ് എന്നും യമുന വ്യക്തമാക്കുന്നു.

Also Read
മാളികപ്പുറം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപമായി മാറി, 50 വയസ്സ് വരെ കാത്തു നിൽക്കാനുള്ള ഭക്തി തന്നു: സ്വാസിക

Advertisement