മാളികപ്പുറം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപമായി മാറി, 50 വയസ്സ് വരെ കാത്തു നിൽക്കാനുള്ള ഭക്തി തന്നു: സ്വാസിക

194

മലയാളത്തിന്റെ യുവനടൻ ഉണ്ണിമുകുന്ദൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം തകർപ്പൻ അഭിപ്രായവും വിജയവും നേടി മുന്നേറുകയാണ് ഇപ്പോൾ. ഈ അവസരത്തിൽ സിനിമ കണ്ട അനുഭവം പങ്കുവച്ച് നിരവധി പ്രമുഖരാണ് ദിവസം തോറുമ രംഗത്ത് എത്തുന്നത്.

ഇപ്പോഴിതാ പ്രമുഖ സിനിമാ സീരിയൽ നടിയും അവതാരകയും നർത്തകിയുമായ സ്വാസികയും ചിത്രം സമ്മാനിച്ച ദൃശ്യാനുഭവം പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആണ് നടി മാളികപ്പുറം സിനിമയേയും ഉണ്ണിമുകുന്ദനേയും പ്രശംസിച്ച് എത്തിയത്.

Advertisements

നാലുതവണ മാളികപ്പുറമായ തന്നെ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദിയുണ്ടെന്ന് സ്വാസിക പറഞ്ഞു. ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദിയെന്നും നടി കുറിച്ചു.

Also Read
ചിലരുടെ കമന്റ് കണ്ടാൽ മഹാലക്ഷ്മിയെ ഞാൻ തട്ടിക്കൊണ്ട് വന്നതാണെന്ന് തോന്നും; തുറന്ന് പറച്ചിലുമായി നടിയുടെ ഭർത്താവായ പ്രശസ്ത നിർമ്മാതാവ്

സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയപ്പെട്ട ഉണ്ണി മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെ ആണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവും ഇല്ല. എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല.

അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ.
ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി.

ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി.
സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങൾക്ക് ഇതിലെ ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവർഡോ നാഷണൽ അവർഡോ തീർച്ചയായും ഉറപ്പാണ്.

അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം ഡു ഇറ്റ് ഇൻ തിയറ്റേഴ്‌സ് എന്നായിരുന്നു സ്വാസിക കുറിച്ചത്.

Also Read
സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറണം, ലൈംഗിക അതിക്രമങ്ങൾ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; ജോളി ചിറയത്ത്‌

Advertisement