സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറണം, ലൈംഗിക അതിക്രമങ്ങൾ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; ജോളി ചിറയത്ത്‌

4135

സ്വഭാവ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണ് ജോളി ചിറയത്ത്. പക്ഷേ താരത്തിന്റെ നിലപാടുകൾ എല്ലാം തന്നെ ശക്തവും കൃത്യവുമാണ്. അത്‌കൊണ്ട് തന്നെ പലപ്പോഴും മറ്റഉള്ളവരുടെ കണ്ണിലെ കരടായി മാറാറുണ്ട്.

ഇപ്പോഴിതാ താരം ബിഹൈൻ വുഡ്‌സിന് നല്കിയ അഭിമുഖത്തിലെ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് ജോളി സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
പാതിരാത്രിക്കും മദ്യപിക്കുന്ന ആളാണ് സോമൻ, നരേന്ദ്ര പ്രസാദ് മദ്യത്തിനായി വാശിപ്പിടിക്കും; പ്രൊഡക്ഷൻ കൺഡ്രോളറുടെ വെളിപ്പെടുത്തൽ.

കാസ്റ്റിങ് കൗച്ചിന്റെ പേരിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് ആദ്യം വേണ്ടത് സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറണം. കാശിന് പകരം സെക്‌സ് ആണ് ആവശ്യപ്പെടുന്നത്. ഒരു ജോലിയ്ക്ക് വേണ്ടിയോ ആവശ്യങ്ങൾക്ക് വേണ്ടിയോ സെക്സ് ആവശ്യപ്പെടുന്നത് ശരിയല്ല. അതും സ്ത്രീകളോട് മാത്രമാണ് അത് ആവശ്യപ്പെടുന്നത്.

സിനിമ ലൗഡായുള്ള മാധ്യമമാണ്.അത് കൊണ്ട് തന്നെ അവിടെ നടക്കുന്ന കാര്യങ്ങൾ എല്ലാവരും അറിയുന്നു. പല തൊഴിൽ മേഖലയിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. അവിടെയെല്ലാം സ്ത്രീകൾ ഗതികേട് കൊണ്ട് പലതും സഹിക്കുകയാണ്. പക്ഷെ പുതിയ തലമുറയിലെ കുട്ടികൾ ഒരുപാട് മാറിയിട്ടുണ്ട്.

Also Read
എനിക്ക് ഭയം അതാണ് ; തന്റെ പേടി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം അജയ് ദേവ്ഗൺ

സെക്സ് ചെയ്യാൻ വേണ്ടി ഒരു സ്ത്രീ ശരീരം കിട്ടിയാൽ കൊള്ളാമെന്നുള്ള ദാരിദ്ര്യം പിടിച്ച അവസ്ഥ ഇന്നത്തെ പിള്ളേരുടെ കാര്യത്തിലില്ല. ഏതാണ്ട് എല്ലാവരും ഒരു ലിവിങ് റിലേഷനിലോ ഗോൾഫ്രണ്ട്, ബോയ്ഫ്രണ്ട് റിലേഷനുള്ളവരോ ആണ്. എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താൽ നിങ്ങൾക്കെന്താണ് കുഴപ്പമെന്ന് ഒരു സ്ത്രീ ചോദിച്ചാൽ അതിലൊരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നുന്നില്ലെന്നാണ് ജോളി പറയുന്നത്.

Advertisement